കി​ണ​റ്റി​ല​ക​പ്പെ​ട്ട കാ​ട്ടു​പ​ന്നി​ക​ളെ ര​ക്ഷ​പ്പെ​ടു​ത്തി
Friday, May 7, 2021 11:16 PM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കി​ണ​റ്റി​ല​ക​പ്പെ​ട്ട കാ​ട്ടു​പ​ന്നി​ക​ളെ മ​ല​പ്പു​റം ജി​ല്ലാ ട്രോ​മ​കെ​യ​ർ വോ​ള​ണ്ടി​യ​ർ​മാ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷ​പ്പെ​ടു​ത്തി. വെ​ട്ട​ത്തൂ​ർ കാ​പ്പ് പു​രോ​ണ​കു​ന്നി​ലെ ത​ച്ചം​കു​ന്ന​ൻ സൈ​താ​ലി​യു​ടെ വീ​ടി​നോ​ടു​ള്ള ചേ​ർ​ന്നു​ള്ള കി​ണ​റ്റി​ൽ ഇ​ന്ന​ലെ രാ​വി​ലെ​യാ​ണ് നാ​ല് കാ​ട്ടു​പ​ന്നി​ക​ൾ അ​ക​പ്പെ​ട്ട​താ​യി വീ​ട്ടു​കാ​രു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട​ത്.
മ​ല​പ്പു​റം ജി​ല്ലാ ട്രോ​മ​കെ​യ​ർ മേ​ലാ​റ്റൂ​ർ, പെ​രി​ന്ത​ൽ​മ​ണ്ണ സ്റ്റേ​ഷ​ൻ യൂ​ണി​റ്റു​ക​ൾ സം​യു​ക്ത​മാ​യി ന​ട​ത്തി​യ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് മേ​ലാ​റ്റൂ​ർ യൂ​ണി​റ്റ് ലീ​ഡ​ർ ശ​രീ​ഫ് വെ​ളി​യ​ഞ്ചേ​രി, അ​സീ​സ് വെ​ളി​യ​ഞ്ചേ​രി, സി​റാ​ജ് പെ​രി​ന്ത​ൽ​മ​ണ്ണ, ജ​ബ്ബാ​ർ ജൂ​ബി​ലി, മ​ൻ​സൂ​ർ പ​ട്ടി​ക്കാ​ട്, ഫൈ​സ​ൽ മേ​ലാ​റ്റൂ​ർ, സ്മി​തേ​ഷ് ചോ​ല​ക്കു​ളം, വാ​ഹി​ദ അ​ബു, ഷാ​ഫി നെന്മിനി, റ​ഹീ​സ് കു​റ്റീ​രി, ഫോ​റ​സ്റ്റ് വാ​ച്ച​ർ അ​ലി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.