വി​ല​യി​ടി​വി​നെ തു​ട​ർ​ന്ന് കേ​രക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ൽ
Friday, May 7, 2021 11:16 PM IST
നി​ല​ന്പൂ​ർ: വെ​ളി​ച്ചെ​ണ്ണ​ക്കും കൊ​പ്ര​യ്ക്കും നാ​ളി​കേ​ര​ത്തി​നും വി​ല​യി​ടി​വ് വ​ന്ന​തോ​ടെ കേ​ര ക​ർ​ഷ​ക​ർ പ്ര​തി​സ​ന്ധി​യി​ലാ​യി. കി​ലോ​ക്ക് 44 രൂ​പ വ​രെ ല​ഭി​ച്ചി​രു​ന്ന പ​ച്ച​തേ​ങ്ങ​ക്ക് നി​ല​വി​ൽ ക​ർ​ഷ​ക​ന് ല​ഭി​ക്കു​ന്ന​ത് 30 രൂ​പ. വ​രും ദി​വ​സ​ങ്ങ​ളി​ലും കൂ​ടു​ത​ൽ വി​ല​യി​ടി​വു​ണ്ടാ​കു​മെ​ന്നാ​ണ് സൂ​ച​ന. ക്വി​ന്‍റ​ലി​ന് 21,500 രൂ​പ വ​രെ ഉ​യ​ർ​ന്ന വെ​ളി​ച്ചെ​ണ്ണ വി​ല ഒ​രു മാ​സ​ത്തി​നി​ട​യി​ൽ 18,150 രൂ​പ​യാ​യി കു​റ​ഞ്ഞു. മാ​ർ​ച്ച് മ​ധ്യ​ത്തി​ൽ കൊ​പ്ര ക്വി​ന്‍റ​ലി​ന് 14,150 രൂ​പ ഉണ്ടാ​യി​രു​ന്ന​ത് 11,950 രൂ​പ​യാ​യി കു​റ​ഞ്ഞു. രണ്ടാം ​കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പേ​രി​ലാ​ണ് വ​ട​ക്കേ ഇ​ന്ത്യ​ൻ ലോ​ബി വി​ല​യി​ടി​ക്കു​ന്ന​ത്. പ്ര​ധാ​ന നാ​ളി​കേ​ര ഉ​ത്പാ​ദ​ന സം​സ്ഥാ​ന​ങ്ങ​ളാ​യ കേ​ര​ള​ത്തി​ലും ത​മി​ഴ് നാ​ട്ടി​ലും വി​ള​വെ​ടു​പ്പ് സീ​സ​ണ്‍ കൂ​ടി​യാ​ണ്.
ഉ​ത്പാ​ദ​ന ചി​ല​വും കൂ​ലി ചി​ല​വും വ​ർ​ധി​ച്ച സാ​ഹ​ച​ര്യ​ത്തി​ൽ വി​ല​യി​ടി​വ് കേ​ര​ക​ർ​ഷ​ക​രു​ടെ ന​ടു​വൊ​ടി​ക്കും. സ​ന്പൂ​ർ​ണ്ണ ലോ​ക്ഡൗ​ണും വ​രു​ന്ന​തോ​ടെ നാ​ളി​കേ​രം കൃ​ഷി​യി​ട​ങ്ങ​ളി​ൽ കെ​ട്ടി​ക്കി​ട​ക്കു​ന്ന അ​വ​സ്ഥ​യാ​ണ് വ​രാ​ൻ പോ​കു​ന്ന​തെ​ന്ന് വ്യാ​പാ​രി​ക​ൾ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.