ഓ​ക്സി​മീ​റ്റ​റു​ക​ൾ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​നു ന​ൽ​കി
Friday, May 7, 2021 11:16 PM IST
അ​ങ്ങാ​ടി​പ്പു​റം: അ​ങ്ങാ​ടി​പ്പു​റം പ​ഞ്ചാ​യ​ത്തി​ൽ പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ളു​ടെ ക്ഷാ​മം നേ​രി​ടു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ഏ​റാം​തോ​ട് എ​സ്കെഎ​സ്എ​സ്എ​ഫ് സ​ഹ​ചാ​രി കൂ​ട്ടാ​യ്മ​യു​ടെ വ​ക​യാ​യി 17 പ​ൾ​സ് ഓ​ക്സി​മീ​റ്റ​റു​ക​ൾ ആ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ലേ​ക്ക് കൈ​മാ​റി.
അ​ങ്ങാ​ടി​പ്പു​റം കു​ടും​ബാ​രോ​ഗ്യ​കേ​ന്ദ്ര​ത്തി​ൽ വെ​ച്ച് ന​ട​ത്തി​യ ച​ട​ങ്ങി​ൽ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​മു​ഹ​മ്മ​ദ് അ​ഷ​റ​ഫ് പ​ൾ​സ് ഓ​ക്സി മീ​റ്റ​റു​ക​ൾ ഏ​റ്റു​വാ​ങ്ങി. ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ വി.​കെ.​പ​ത്മ​നാ​ഭ​ൻ, എ​സ്കെഎസ്എ​സ്എ​ഫ് ശാ​ഖ ഭാ​ര​വാ​ഹി​ക​ളാ​യ ബ​ഷീ​ർ ബാ​ഖ​വി, പി.​ടി.​ഷൗ​ക്ക​ത്ത​ലി, പി.​ടി.​അ​ബ്ദു​ൾ ല​ത്തീ​ഫ് ഫൈ​സി, പി.​ടി.​സി​ദ്ദീ​ഖ്, അ​ൻ​വ​ർ ബാ​ദു​ഷ എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.