വി.​വി.​പ്ര​കാ​ശി​ന്‍റെ വ​സ​തി​യി​ൽ സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​നെ​ത്തി
Friday, May 7, 2021 11:16 PM IST
എ​ട​ക്ക​ര: അ​ന്ത​രി​ച്ച മ​ല​പ്പു​റം ഡി​സി​സി പ്ര​സി​ഡ​ന്‍റ് വി.​വി.​പ്ര​കാ​ശി​ന്‍റെ വീ​ട് സ്പീ​ക്ക​ർ സ​ന്ദ​ർ​ശി​ച്ചു. വെ​ള്ളി​യാ​ഴ്ച വൈ​കി​ട്ട് നാ​ലോ​ടെ​യാ​ണ് സ്പീ​ക്ക​ർ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ എ​ട​ക്ക​ര​യി​ലെ​ത്തി പ്ര​കാ​ശി​ന്‍റെ കു​ടും​ബാം​ഗ​ങ്ങ​ളെ നേ​രി​ൽ ക​ണ്ട് അ​നു​ശോ​ച​ന​മ​റി​യി​ച്ച​ത്.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റി​ൽ ഒ​രു​മി​ച്ചു​ണ്ടാ​യി​രു​ന്ന ഇ​രു​വ​രും വി​ദ്യാ​ർ​ഥി കാ​ല​ഘ​ട്ടം മു​ത​ലേ പ​രി​ച​യ​ക്കാ​രാ​ണ്. രാ​ഷ്ട്രീ​യ അ​ഭി​പ്രാ​യ വ്യ​ത്യാ​സ​ങ്ങ​ൾ നി​ല​നി​ർ​ത്തി സൗ​മ്യ​ത​യോ​ടെ പെ​രു​മാ​റു​ക​യും രാ​ഷ്ട്രീ​യ വ്യ​തി​യാ​ന​ങ്ങ​ൾ വ്യ​ക്തി​ബ​ന്ധ​ങ്ങ​ളി​ൽ പ്ര​ക​ടി​പ്പി​ക്കു​ക​യും ചെ​യ്യാ​തെ എ​തി​രാ​ളി​ക​ൾ​ക്കു​പോ​ലും ന​ല്ല അ​ഭി​പ്രാ​യ​മു​ണ്ടാ​ക്കി​യ ആ​ളാ​യി​രു​ന്നു പ്ര​കാ​ശെ​ന്ന് സ്പീ​ക്ക​ർ അ​നു​സ്മ​രി​ച്ചു.

പ്ര​കാ​ശി​ന്‍റെ വേ​ർ​പാ​ട് ന​ട​ക്കു​ന്പോ​ൾ കോ​വി​ഡ് ബാ​ധി​ത​നാ​യി ചി​കി​ത്സ​യി​ലാ​യി​രു​ന്ന​തി​നാ​ൽ ത​നി​ക്ക് ഇ​വി​ടെ വ​രാ​ൻ ക​ഴി​ഞ്ഞി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

നി​ല​ന്പൂ​ർ മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം, വൈ​സ് ചെ​യ​ർ​പേ​ഴ്സ​ണ്‍ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സി​പി​എം എ​ട​ക്ക​ര ലോ​ക്ക​ൽ സെ​ക്ര​ട്ട​റി അ​ഡ്വ.​യു.​ഗി​രീ​ഷ്കു​മാ​ർ എ​ന്നി​വ​രും സ്പീ​ക്ക​ർ​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.