മ​ല​പ്പു​റ​ത്ത് ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫ് നി​ല മെച്ചപ്പെടുത്തി
Friday, May 7, 2021 12:28 AM IST
മ​ല​പ്പു​റം: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ യു​ഡി​എ​ഫ് മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം കാ​ഴ്ച​വ​ച്ച മ​ല​പ്പു​റം ജി​ല്ല​യി​ൽ മു​ന്ന​ണി​ക്ക് ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ നി​ല മെ​ച്ച​പ്പെ​ടു​ത്താ​നാ​യ​ത് ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളി​ൽ. ജി​ല്ല​യി​ൽ ആ​കെ​യു​ള്ള 16 മ​ണ്ഡ​ല​ങ്ങ​ളി​ൽ 12 എ​ണ്ണ​ത്തി​ൽ വി​ജ​യി​ച്ച യു​ഡി​എ​ഫി​ന് അ​ഞ്ചു മ​ണ്ഡ​ല​ങ്ങ​ളി​ൽ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ ഭൂ​രി​പ​ക്ഷം കു​റ​ഞ്ഞു. നി​ല​മെ​ച്ച​പ്പെ​ടു​ത്തി​യ ഏ​ഴു മ​ണ്ഡ​ല​ങ്ങ​ളും മു​സ്ലിം ലീ​ഗ് വി​ജ​യി​ച്ച​വ​യാ​ണ്.
വ​ള്ളി​ക്കു​ന്ന്, തി​രൂ​ര​ങ്ങാ​ടി, കോ​ട്ട​ക്ക​ൽ, കൊ​ണ്ടോ​ട്ടി, വേ​ങ്ങ​ര, മ​ങ്ക​ട, ഏ​റ​നാ​ട് മ​ണ്ഡ​ല​ങ്ങ​ളി​ലാ​ണ് 2016 തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട പ്ര​ക​ട​നം ന​ട​ത്താ​ൻ യു​ഡി​എ​ഫി​ന് ക​ഴി​ഞ്ഞ​ത്. വ​ള്ളി​ക്കു​ന്നി​ൽ മു​സ്ലിം ലീ​ഗി​ന്‍റെ പി.​അ​ബ്ദു​ൾ ഹ​മീ​ദി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​ൽ 1506 വോ​ട്ടു​ക​ളു​ടെ വ​ർ​ധ​ന​യു​ണ്ടാ​യി. ഇ​ത്ത​വ​ണ ക​ടു​ത്ത മ​ൽ​സ​ര​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് യു​ഡി​എ​ഫി​ന് സീ​റ്റ് ന​ഷ്ട​പ്പെ​ടു​മെ​ന്നു ക​ണ​ക്കു​കൂ​ട്ട​ലു​ക​ളു​ണ്ടാ​യി​രു​ന്ന തി​രൂ​ര​ങ്ങാ​ടി മ​ണ്ഡ​ല​ത്തി​ൽ മു​സ്ലിം ലീ​ഗി​ന്‍റെ കെ.​പി.​എ.​മ​ജീ​ദ് നി​ല മെ​ച്ച​പ്പെ​ടു​ത്തി​യ​താ​ണ് വി​ജ​യി​ച്ച​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​കെ.​അ​ബ്ദു​റ​ബ് ഇ​വി​ടെ വി​ജ​യി​ച്ച​ത് 6043 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നെ​ങ്കി​ൽ ഇ​ത്ത​വ​ണ കെ.​പി.​എ മ​ജീ​ദി​ന്‍റെ വി​ജ​യം 9578 വോ​ട്ടു​ക​ൾ​ക്കാ​ണ്. ര​ണ്ടു ത​വ​ണ​യും പ​രാ​ജ​യ​പ്പെ​ട്ട​ത് ഇ​ട​തു​സ്വ​ത​ന്ത്ര​നാ​യ നി​യാ​സ് പു​ളി​ക്ക​ല​ക​ത്താ​യി​രു​ന്നു.
കോ​ട്ട​ക്ക​ൽ മ​ണ്ഡ​ല​ത്തി​ൽ മു​സ്ലിം ലീ​ഗി​ലെ ആ​ബി​ദ് ഹു​സൈ​ൻ ത​ങ്ങ​ൾ വി​ജ​യം ആ​വ​ർ​ത്തി​ച്ച​ത് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​തി​നേ​ക്കാ​ൾ 1545 വോ​ട്ടു​ക​ൾ കൂ​ടു​ത​ൽ നേ​ടി​യാ​ണ്.
കൊ​ണ്ടോ​ട്ടി​യി​ൽ മു​സ്്ലിം ലീ​ഗി​ലെ ടി.​വി.​ഇ​ബ്രാ​ഹിം ഇ​ത്ത​വ​ണ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​ത് 17713 വോ​ട്ടു​ക​ൾ​ക്കാ​ണ്.​ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി.​വി.​ഇ​ബ്രാ​ഹിം ത​ന്നെ ഇ​വി​ടെ വി​ജ​യി​ച്ച​ത് 10654 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​യി​രു​ന്നു.
വേ​ങ്ങ​ര​യി​ൽ ക​ഴി​ഞ്ഞ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​നേ​ക്കാ​ൾ ഭൂ​രി​പ​ക്ഷ​മാ​ണ് പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് ഇ​ത്ത​വ​ണ ല​ഭി​ച്ച​ത്. 2017 ൽ ​ന​ട​ന്ന ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കെ.​എ​ൻ.​എ ഖാ​ദ​ർ വി​ജ​യി​ച്ച​ത് 23310 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു. ഇ​ത്ത​വ​ണ കു​ഞ്ഞാ​ലി​ക്കു​ട്ടി​യു​ടെ വി​ജ​യം 30522 വോ​ട്ടു​ക​ൾ​ക്കും. അ​തേ​സ​മ​യം 2016 ലെ ​പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പി​ൽ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്ക് വേ​ങ്ങ​ര​യി​ൽ നി​ന്ന് ല​ഭി​ച്ച​ത് 38057 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​യി​രു​ന്നു.
ഇ​ത്ത​വ​ണ പെ​രി​ന്ത​ൽ​മ​ണ്ണ മ​ണ്ഡ​ല​ത്തി​ൽ നി​ന്നു മ​ങ്ക​ട​യി​ലേ​ക്ക് മാ​റി മ​ൽ​സ​രി​ച്ച മ​ഞ്ഞ​ളാ​കു​ഴി അ​ലി​യും നി​ല മെ​ച്ച​പ്പെ​ടു​ത്തി. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ടി.​എ.​അ​ഹ​മ്മ​ദ് ക​ബീ​ർ ഇ​വി​ടെ വി​ജ​യി​ച്ച​ത് 1508 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു. ഇ​ത്ത​വ​ണ മ​ഞ്ഞ​ളാ​കു​ഴി അ​ലി​യു​ടെ വി​ജ​യം 6246 വോ​ട്ടു​ക​ൾ​ക്കും. ഏ​റ​നാ​ട് മ​ണ്ഡ​ല​ത്തി​ൽ മു​സ്്ലിം ലീ​ഗി​ലെ പി.​കെ. ബ​ഷീ​റും ഇ​ത്ത​വ​ണ നി​ല​മെ​ച്ച​പ്പെ​ടു​ത്തി.​ക​ഴി​ഞ്ഞ ത​വ​ണ​ത്തെ 12893 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ 22546 ആ​ക്കി വ​ർ​ധി​പ്പി​ച്ചാ​ണ് പി.​കെ.​ബ​ഷീ​ർ വി​ജ​യി​ച്ച​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ, വ​ണ്ടൂ​ർ, മ​ല​പ്പു​റം, മ​ഞ്ചേ​രി, തി​രൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ യു​ഡി​എ​ഫി​ന് ഇ​ത്ത​വ​ണ ഭൂ​രി​പ​ക്ഷം വ​ർ​ധി​പ്പി​ക്കാ​നാ​യി​ല്ല. പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ലീ​ഗ് സ്ഥാ​നാ​ർ​ഥി ന​ജീ​ബ് കാ​ന്ത​പു​രം നേ​രി​യ ഭൂ​രി​പ​ക്ഷ​ത്തി​ലാ​ണ് ക​ട​ന്നു കൂ​ടി​യ​ത്. വെ​റും 38 വോ​ട്ടി​ന്‍റെ ഭൂ​രി​പ​ക്ഷം. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ഞ്ഞ​ളാം​കു​ഴി അ​ലി​യു​ടെ ഭൂ​രി​പ​ക്ഷം 579 വോ​ട്ടു​ക​ളാ​യി​രു​ന്നു. വ​ണ്ടൂ​രി​ൽ എ.​പി.​അ​നി​ൽ​കു​മാ​റും മ​ല​പ്പു​റ​ത്ത് പി.​ഉ​ബൈ​ദു​ള്ള​യും നേ​ടി​യ​ത് മി​ക​ച്ച വി​ജ​യ​മാ​ണെ​ങ്കി​ലും ഭൂ​രി​പ​ക്ഷം ഉ​യ​ർ​ത്താ​നാ​യി​ല്ല. വ​ണ്ടൂ​രി​ൽ അ​നി​ൽ​കു​മാ​റി​ന് ക​ഴി​ഞ്ഞ ത​വ​ണ ല​ഭി​ച്ച 23864 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ 15563 ആ​യി കു​റ​ഞ്ഞു. മ​ല​പ്പു​റം മ​ണ്ഡ​ല​ത്തി​ൽ പി.​ഉ​ബൈ​ദു​ള്ള​യു​ടെ ഭൂ​രി​പ​ക്ഷ​ത്തി​ൽ കാ​ര്യ​മാ​യ ഇ​ടി​വു​ണ്ടാ​യി​ട്ടി​ല്ല. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ 35672 വോ​ട്ടു​ക​ളു​ടെ വ​ൻ​ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ 35208 വോ​ട്ടു​ക​ളാ​യി ചു​രു​ങ്ങി​യെ​ന്ന് മാ​ത്രം. മ​ഞ്ചേ​രി​യി​ൽ അ​യ്യാ​യി​ര​ത്തി​ലേ​റെ വോ​ട്ടു​ക​ളു​ടെ കു​റ​വാ​ണു​ണ്ടാ​യ​ത്. മു​സ്ലിം ലീ​ഗി​ലെ യു.​എ.​ല​ത്തീ​ഫ് ഇ​ത്ത​വ​ണ വി​ജ​യി​ച്ച​ത് 14573 വോ​ട്ടു​ക​ൾ​ക്കാ​ണ്. എം.​ഉ​മ്മ​ർ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ വി​ജ​യി​ച്ച​ത് 19616 വോ​ട്ടി​നാ​യി​രു​ന്നു. തി​രൂ​രി​ലും യു​ഡി​എ​ഫി​ന്‍റെ വോ​ട്ടു​ക​ളി​ൽ കു​റ​വു​ണ്ടാ​യി. ക​ഴി​ഞ്ഞ ത​വ​ണ സി.​മ​മ്മൂ​ട്ടി​ക്ക് 7061 വോ​ട്ടാ​ണ് കൂ​ടു​ത​ൽ ല​ഭി​ച്ച​തെ​ങ്കി​ൽ ഇ​ത്ത​വ​ണ കു​റു​ക്കോ​ളി മൊ​യ്തീ​ന് ല​ഭി​ച്ച​ത് 4264 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ്.
ഇ​ടു​തു​മു​ന്ന​ണി ജി​ല്ല​യി​ൽ നി​ല​നി​ർ​ത്തി​യ നാ​ലു സീ​റ്റു​ക​ളി​ൽ പൊ​ന്നാ​നി​യി​ൽ മാ​ത്ര​മാ​ണ് ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ മെ​ച്ച​പ്പെ​ട്ട വി​ജ​യു​ണ്ടാ​യ​ത്.
ഇ​ട​തു​സ്വ​ത​ന്ത്ര​ൻ​മാ​ർ വി​ജ​യി​ച്ച നി​ല​ന്പൂ​ർ, താ​നൂ​ർ, ത​വ​നൂ​ർ മ​ണ്ഡ​ല​ങ്ങ​ളി​ൽ ഭൂ​രി​പ​ക്ഷ​ത്തി​ൽ ഗ​ണ്യ​മാ​യ ഇ​ടി​വു​ണ്ടാ​യി. പൊ​ന്നാ​നി​യി​ൽ സി​പി​എം സ്ഥാ​നാ​ർ​ഥി പി.​ന​ന്ദ​കു​മാ​റി​ന്‍റെ വി​ജ​യം തി​ള​ക്ക​മു​ള്ള​താ​ണ്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ പി.​ശ്രീ​രാ​മ​കൃ​ഷ്ണ​ൻ 15640 വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ച്ച​പ്പോ​ൾ ഇ​ത്ത​വ​ണ ന​ന്ദ​കു​മാ​റി​ന്‍റെ വി​ജ​യം 17043 വോ​ട്ടു​ക​ൾ​ക്കാ​ണ്. നി​ല​ന്പൂ​രി​ൽ പി.​വി.​അ​ൻ​വ​റി​ന്‍റെ ഭൂ​രി​പ​ക്ഷം ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ 11504 ൽ ​നി​ന്ന് 2700 ആ​യി കു​റ​ഞ്ഞു. ക​ടു​ത്ത മ​ൽ​സ​രം ന​ട​ന്ന ത​വ​നൂ​രി​ൽ കെ.​ടി.​ജ​ലീ​ലി​ന്‍റെ ഭൂ​രി​പ​ക്ഷം വ​ലി​യ തോ​തി​ൽ ഇ​ടി​ഞ്ഞു. ക​ഴി​ഞ്ഞ ത​വ​ണ 17064 വോ​ട്ടു​ക​ൾ​ക്ക് വി​ജ​യി​ച്ച ജ​ലീ​ലി​ന് ഇ​ത്ത​വ​ണ 2564 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷ​മാ​ണ് ല​ഭി​ച്ച​ത്. താ​നൂ​രി​ൽ സി​റ്റിം​ഗ് എം​എ​ൽ​എ. വി.​അ​ബ്ദു​റ​ഹ്മാ​ന്‍റെ ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ലെ 6043 വോ​ട്ടു​ക​ളു​ടെ ഭൂ​രി​പ​ക്ഷം ഇ​ത്ത​വ​ണ 985 ആ​യാ​ണ് കു​റ​ഞ്ഞ​ത്.