താ​ഴെ​ക്കോ​ട് കോ​വി​ഡ് വാ​ർ റൂം ​സ​ജ​മാ​യി
Friday, May 7, 2021 12:28 AM IST
താ​ഴെ​ക്കോ​ട്: പ​ഞ്ചാ​യ​ത്തി​ലെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ കോ​വി​ഡ് പോ​സി​റ്റീ​വ് കേ​സു​ക​ൾ റി​പ്പോ​ർ​ട്ട് ചെ​യ്ത സാ​ഹ​ച​ര്യ ത്തി​ൽ പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ ഏ​കോ​പി​പ്പി​ക്കു​ന്ന​തി​നും പ്ര​തി​രോ​ധ ന​ട​പ​ടി​ക​ൾ കൈ​ക്കൊ​ള്ളാ​നും കോ​വി​ഡ് വാ​ർ റൂം ​പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ന്‍റെ​യും വാ​ർ​ഡു​ത​ല ആ​ർ​ആ​ർ​ടി​മാ​രു​ടെ​യും പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ സ​ഹാ​യി​ക്കു​ന്ന​തി​നു ഇ​തു പ്ര​യോ​ജ​ന​പ്പെ​ടും.
കോ​വി​ഡ് പോ​സി​റ്റീ​വ് രോ​ഗി​ക​ളു​ടെ ആ​രോ​ഗ്യ​വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും ആ​വ​ശ്യ​മാ​യ പി​ന്തു​ണ മെം​ബ​ർ​മാ​ർ, ആ​ശ​വ​ർ​ക്ക​ർ​മാ​ർ, ആ​ർ​ആ​ർ​ടി​മാ​ർ ഇ​വ​രു​മാ​യി ചേ​ർ​ന്ന് ത​യാ​റാ​ക്കി ന​ട​പ്പാ​ക്കും. കോ​വി​ഡ് പ്ര​തി​രോ​ധ ന​ട​പ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി പ​ഞ്ചാ​യ​ത്തി​ൽ ര​ണ്ടു കേ​യ​ർ സെ​ന്‍റ​റും ആ​രം​ഭി​ക്കും. പാ​താ​ക്ക​ര ഐ​ടി​ഐ​യി​ൽ ഒ​രു​ക്ക​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കി. എം.​പി. സു​നി​ൽ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ അ​ധ്യാ​പ​ക​രും സ​ന്ന​ദ്ധ​പ്ര​വ​ർ​ത്ത​ക​രും വാ​ർ റൂ​മി​ൽ സ​ജ്ജ​രാ​ണ്. വാ​ർ​ഡ് ത​ല​ത്തി​ൽ മെം​ബ​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ലും പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ൽ പ്ര​സി​ഡ​ന്‍റ്, വൈ​സ് പ്ര​സി​ഡ​ന്‍റ് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലും ഹെ​ൽ​പ് ഡെ​സ്കു​ക​ളും പ്ര​വ​ർ​ത്തി​ക്കു​ന്നു.

കോ​വി​ഡ് ക​ണ്‍​ട്രോ​ൾ
യൂ​ണി​റ്റ്

എ​ട​ക്ക​ര: മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്തി​ൽ ആ​രം​ഭി​ച്ച കോ​വി​ഡ് ക​ണ്‍​ട്രോ​ൾ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. മു​ഴു​വ​ൻ സ​മ​യം പ്ര​വ​ർ​ത്തി​ക്കു​ന്ന ഹെ​ൽ​പ് ഡ​സ്ക്കി​ന്‍റെ ചു​മ​ത​ല യു​വ​ജ​ന കൂ​ട്ടാ​യ്മ​യെ ഏ​ൽ​പി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. സ​ഫി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​സ്മ​ൽ പു​തി​യ​റ, അ​നീ​ഷ് കാ​റ്റാ​ടി, എ.​ടി. റെ​ജി, സ​ലീ​ന റ​ഷീ​ദ്, ഗ​ഫൂ​ർ ക​ല്ല​റ, സെ​ക്ര​ട്ട​റി രാം​രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

വ​സ്ത്ര​വ്യാ​പാ​രി​ക​ളെ​യും തൊ​ഴി​ലാ​ളി​ക​ളെ​യും സം​ര​ക്ഷി​ക്ക​ണം:
അ​സോ​സി​യേ​ഷ​ൻ

പെ​രി​ന്ത​ൽ​മ​ണ്ണ: ദു​രി​ത​കാ​ല​ത്ത് തൊ​ഴി​ലാ​ളി കു​ടും​ബ​ങ്ങ​ളു​ടെ പ്ര​ധാ​ന ആ​ശ്ര​യ​മാ​യ വ​സ്ത്ര​ശാ​ല​ക​ൾ പ്ര​വ​ർ​ത്തി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു കേ​ര​ള ടെ​ക്സ്റ്റൈ​ൽ​സ് ആ​ൻ​ഡ് ഗാ​ർ​മെ​ന്‍റ് ഡീ​ലേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ വെ​ൽ​ഫെ​യ​ർ അ​സോ​സി​യേ​ഷ​ൻ ജി​ല്ലാ​ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തു​സം​ബ​ന്ധി​ച്ച് മു​ഖ്യ​മ​ന്ത്രി​ക്ക് നി​വേ​ദ​നം ന​ൽ​കി.
കോ​വി​ഡി​ന്‍റെ വ​ര​വോ​ടെ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ലാ​ണ് വ​സ്ത്ര​വ്യാ​പാ​രി​ക​ൾ. റം​സാ​ൻ സീ​സ​ണ്‍ മു​ന്നി​ൽ ക​ണ്ട് ക​ടം വാ​ങ്ങി​യും വാ​യ്പ​യെ​ടു​ത്തു​മാ​ണ് വ്യാ​പാ​രി​ക​ൾ സാ​ധ​ന​ങ്ങ​ൾ മു​ൻ​കൂ​റാ​യി വാ​ങ്ങി​യ​ത്. ഇ​വ സ​മ​യ​ബ​ന്ധി​ത​മാ​യി വി​ൽ​ക്കാ​ൻ സാ​ധി​ച്ചി​ല്ലെ​ങ്കി​ൽ ചെ​റു​കി​ട ക​ച്ച​വ​ട​ക്കാ​ർ ക​ട​ക്കെ​ണി​യി​ലാ​കും.
ഓ​ണ്‍​ലൈ​ൻ യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ച​മ​യം ബാ​പ്പു അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​സ്ത​ഫ ശാ​ദി, ക​ലാം സീ​ന​ത്ത്, ഷെ​രീ​ഫ് ചേ​ലാ​സ്, എം.​എ​ൻ. കു​ഞ്ഞു​ട്ടി ഖ​ദീ​ജ, കെ.​എം.​ടി. മാ​ലി​ക്, സി​റാ​ജ് പ്രീ​തി, എ.​വി. വി​നോ​ദ്, മ​മ്മി ചെ​റു​തോ​ട്ട​ത്തി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.

കൂ​ടി​ക്കാ​ഴ്ച മാ​റ്റി

മ​ല​പ്പു​റം: ജി​ല്ല​യി​ൽ നി​ല​വി​ലു​ള്ള സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ അ​സി​സ്റ്റ​ന്‍റ്, സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ ഇ​ൻ​വെ​സ്റ്റി​ഗേ​റ്റ​ർ ഗ്രേ​ഡ്-​ര​ണ്ട് ത​സ്തി​ക​യി​ലേ​ക്കു​ള്ള താ​ത്കാ​ലി​ക നി​യ​മ​ന​ത്തി​നു 11ന് ​ന​ട​ത്താ​ൻ തീ​രു​മാ​നി​ച്ച കൂ​ടി​ക്കാ​ഴ്ച ലോ​ക്ക് ഡൗ​ണി​നെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.
മ​ല​പ്പു​റം: ജി​ല്ലാ ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ ഓ​ഫീ​സി​ൽ (ഐ​എ​സ്എം) 11 ന് ​ന​ട​ത്താ​നി​രു​ന്ന മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ/ പാ​ർ​ട്ട് ടൈം ​സ്വീ​പ്പ​ർ ത​സ്തി​ക​യി​ലേ​ക്കു​ള്ള ഇ​ന്‍റ​ർ​വ്യൂ ലോ​ക്ക്ഡൗ​ണി​നെ തു​ട​ർ​ന്ന് മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​ആ​ർ.​ഉ​ഷ അ​റി​യി​ച്ചു.