കോ​വി​ഡ് പ്ര​തി​രോ​ധം: എ​ട​ക്ക​ര​യി​ൽ വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ
Friday, May 7, 2021 12:26 AM IST
എ​ട​ക്ക​ര: എ​ട​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് വി​പു​ല​മാ​യ ഒ​രു​ക്ക​ങ്ങ​ൾ ആ​രം​ഭി​ച്ചു. ഡൊ​മി​സി​ലി​യ​റി കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ (ഡി​സി​സി) ആ​യി എ​ട​ക്ക​ര ഗ​വ​ണ്‍​മെ​ന്‍റ് ഹൈ​സ്ക്കൂ​ൾ തെ​ര​ഞ്ഞ​ടു​ത്തു. നൂ​റ് ബെ​ഡ്ക​ൾ സ​ജ്ജീ​ക​രി​ക്കും മു​ഴു​വ​ൻ വാ​ർ​ഡു​ക​ളി​ലും ആ​ർ​ആ​ർ​ടി ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ചു. പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി വാ​ർ​ഡു​ക​ളി​ൽ ജാ​ഗ്ര​ത സ​മി​തി​ക​ൾ​ക്കു രൂ​പം ന​ൽ​കി.
സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രു​ടെ സേ​വ​നം ഉ​പ​യോ​ഗ​പ്പെ​ടു​ത്തി ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ക്കു​ന്ന​തി​നാ​യി ഹെ​ൽ​പ്പ് ഡ​സ്ക്ക് സ്ഥാ​പി​ക്കും. ഡി​സി​സി​ക്കാ​വ​ശ്യ​മാ​യ മാ​സ്ക്ക്, സാ​നി​റ്റൈ​സ​ർ, പി​പി​ഇ കി​റ്റ്, ഓ​ക്സി​ജ​ൻ സി​ല​ണ്ട​ർ, ഓ​ക്സി​മീ​റ്റ​റു​ക​ൾ എ​ന്നി​വ പൊ​തു​ജ​ന​ങ്ങ​ളി​ൽ നി​ന്നു ക​ണ്ടെ​ത്താ​നും, പ്ര​സി​ഡ​ന്‍റി​ന്‍റെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു സം​ഭാ​വ​ന സ്വ​രൂ​പി​ക്കാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.
യോ​ഗ​ത്തി​ൽ പ്ര​സി​ഡ​ന്‍റ് ഒ.​ടി. ജ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വൈ​സ് പ്ര​സി​ഡ​ന്‍റ് ആ​യി​ഷ​ക്കു​ട്ടി, അം​ഗ​ങ്ങ​ളാ​യ ക​ബീ​ർ പ​നോ​ളി, പി.​മോ​ഹ​ന​ൻ, സി​ന്ധു പ്ര​കാ​ശ്, ഫ​സി​ൻ മു​ജീ​ബ്, ലി​സി തോ​മ​സ്, ധ​ന​ഞ്ജ​യ​ൻ, സു​ലൈ​ഖ മാ​ന്പി​ള്ളി, വി​ല്യം​സ്, കെ. ​ജ​ബ്ബാ​ർ, കെ.​പി. സ​നി​ൽ, ജൂ​ണി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​ധീ​ഷ്, പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി ര​വി​ശ​ങ്ക​ർ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.