"ദ​യ’ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി ഏ​റ്റെ​ടു​ത്തു
Friday, May 7, 2021 12:26 AM IST
മ​ല​പ്പു​റം: താ​നാ​ളൂ​ർ മൂ​ല​ക്ക​ലി​ലെ ദ​യ ഹോ​സ്പി​റ്റ​ൽ കോ​വി​ഡ് ആ​ശു​പ​ത്രി​യാ​യി ഏ​റ്റെ​ടു​ത്തു ന​ട​ത്തി​പ്പ് താ​നൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​നു കൈ​മാ​റി​യ​താ​യി ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി ചെ​യ​ർ​മാ​ൻ കൂ​ടി​യാ​യ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. 2005 ലെ ​ദു​ര​ന്ത​നി​വാ​ര​ണ നി​യ​മ​വും 2020 ലെ ​കേ​ര​ള പ​ക​ർ​ച്ച​വ്യാ​ധി​രോ​ഗ നി​യ​മ പ്ര​കാ​ര​വു​മാ​ണ് ന​ട​പ​ടി.
അ​ഞ്ചു നി​ല​ക​ളി​ലാ​യു​ള്ള ആ​ശു​പ​ത്രി കെ​ട്ടി​ട​ത്തി​ൽ രോ​ഗി​ക​ളെ കി​ട​ത്തി ചി​കി​ത്സി​ക്കാ​നു​ള്ള സൗ​ക​ര്യ​ങ്ങ​ളു​ണ്ട്. കെ​ട്ടി​ട​ത്തി​ൽ 205 കി​ട​ക്ക​ക​ളും 64 ഓ​ക്സി​ജ​ൻ ബെ​ഡു​ക​ളും 10 ബെ​ഡോ​ഡു കൂ​ടി​യ ഐ​സി​യു​വും ര​ണ്ടു വെ​ന്‍റി​ലേ​റ്റ​ർ സം​വി​ധാ​ന​ങ്ങ​ളു​മു​ണ്ട്. ര​ണ്ടാ​മ​ത്തെ നി​ല​യി​ൽ ജ​ന​റ​ൽ വാ​ർ​ഡി​ൽ 20 പേ​ർ​ക്കും റൂ​മു​ക​ളി​ൽ ര​ണ്ടു പേ​ര​ട​ക്കം 44 പേ​ർ​ക്കും മൂ​ന്ന്, നാ​ല് നി​ല​ക​ളി​ൽ 24 വീ​ത​മു​ള്ള റൂ​മു​ക​ളി​ൽ 48 പേ​ർ​ക്കും സൗ​ക​ര്യ​മു​ണ്ട്.
അ​ഞ്ചാം നി​ല​യി​ൽ 20 കി​ട​ക്ക​ക​ളാ​ണ് കി​ട​ത്തി ചി​കി​ത്സ​യ്ക്കു​ള്ള​ത്. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് ദി​വ​സ​ങ്ങ​ളാ​യി 30 ശ​ത​മാ​ന​ത്തി​നു മു​ക​ളി​ലാ​ണ്. നി​ല​വി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ങ്ങ​ൾ​ക്കു താ​ങ്ങാ​വു​ന്ന​തി​ല​ധി​ക​മാ​യി രോ​ഗി​ക​ളു​ടെ എ​ണ്ണം വ​ർ​ധി​ച്ചു വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ കോ​വി​ഡ് ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ൾ അ​ത്യാ​വ​ശ്യ​മാ​യി വ​ന്നി​രി​ക്കു​ക​യാ​ണെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പ​റ​ഞ്ഞു.

കോ​വി​ഡ് പ്ര​തി​രോ​ധ
പ​ദ്ധ​തി​ക​ളു​മാ​യി
ആ​യു​ർ​വേ​ദ വി​ഭാ​ഗം

മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡി​ന്‍റെ ര​ണ്ടാം ത​രം​ഗ​ത്തി​ൽ വീ​ടു​ക​ളി​ൽ ത​ന്നെ ക​ഴി​യു​ന്ന പോ​സി​റ്റീ​വാ​യ കൂ​ടു​ത​ൽ പേ​ർ സ​ർ​ക്കാ​രി​ന്‍റെ ആ​യു​ർ​വേ​ദ ചി​കി​ത്സാ പ​ദ്ധ​തി​യാ​യ ഭേ​ഷ​ജ​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കു​ന്നു. ഗു​രു​ത​ര​മ​ല്ലാ​ത്ത ല​ക്ഷ​ണ​ങ്ങ​ളോ​ടു കൂ​ടി​യ കാ​റ്റ​ഗ​റി എ ​വി​ഭാ​ഗ​ത്തി​ലെ രോ​ഗി​ക​ളെ ചി​കി​ത്സി​ക്കാ​ൻ ക​ഴി​ഞ്ഞ ന​വം​ബ​റി​ലാ​ണ് സം​സ്ഥാ​ന സ​ർ​ക്കാ​ർ പ​ദ്ധ​തി പ്ര​കാ​രം അ​നു​മ​തി ന​ൽ​കി​യ​ത്.
ജി​ല്ല​യി​ലാ​കെ 114 ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്കു​ക​ളാ​ണു​ള്ള​ത്. ആ​യി​ര​ത്തി​ല​ധി​കം രോ​ഗി​ക​ളാ​ണ് ദി​നം​പ്ര​തി ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളി​ലെ ആ​യു​ർ​ര​ക്ഷാ ക്ലി​നി​ക്കു​ക​ളി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത് ചി​കി​ത്സ​യ്ക്ക് വി​ധേ​യ​മാ​കു​ന്ന​ത്. ത​ദ്ദേ​ശ ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, ആ​ശ പ്ര​വ​ർ​ത്ത​ക​ർ, റാ​പ്പി​ഡ് റെ​സ്പോ​ണ്‍​സ് ടീം, ​സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ആ​യു​ർ​വേ​ദ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു മ​രു​ന്നു​ക​ൾ ഹോം ​ഐ​സൊ​ലേ​ഷ​നി​ലു​ള്ള രോ​ഗി​ക​ൾ​ക്ക് എ​ത്തി​ക്കു​ന്ന​ത്. രോ​ഗ​മു​ക്തി​വ​ന്ന​വ​ർ​ക്ക് ആ​രോ​ഗ്യം വീ​ണ്ടെ​ടു​ക്കു​ന്ന​തി​നു​ള്ള പു​ന​ർ​ജ​നി പ​ദ്ധ​തി​യും എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ന​ട​പ്പാ​ക്കി​യി​ട്ടു​ണ്ട്.
ജി​ല്ല​യി​ൽ ആ​യു​ർ​വേ​ദ വി​ഭാ​ഗം ക്വാ​റ​ന്‍റൈ​നി​ൽ ക​ഴി​യു​ന്ന​വ​രു​ടെ ശാ​രീ​രി​ക മാ​ന​സി​ക ബു​ദ്ധി​മു​ട്ടു​ക​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്ക​രി​ച്ച ടെ​ലി കൗ​ണ്‍​സി​ലിം​ഗാ​യ "കൂ​ടെ’ പ​ദ്ധ​തി നി​ര​വ​ധി പേ​ർ​ക്ക് ഉ​പ​കാ​ര​പ്ര​ദ​മാ​യി​രു​ന്നു കൂ​ടെ പ​ദ്ധ​തി വി​പു​ല​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സം​സ്ഥാ​ന​ത​ല ഹെ​ൽ​പ് ലൈ​ൻ ആ​രം​ഭി​ച്ച​ത്. ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​നു പു​റ​മേ നാ​ഷ​ണ​ൽ ആ​യു​ഷ് മി​ഷ​ൻ, കോ​ട്ട​ക്ക​ൽ ആ​യു​ർ​വേ​ദ കോ​ള​ജ്, കോ​ട്ട​ക്ക​ൽ ആ​യു​ർ​വേ​ദ മാ​ന​സി​ക​രോ​ഗ്യ ഗ​വേ​ഷ​ണ കേ​ന്ദ്രം എ​ന്നി​വ​യും ഹെ​ൽ​പ്പ് ലൈ​നി​ൽ സ​ഹ​ക​രി​ക്കു​ന്നു. 250 -ൽ ​പ​രം സേ​വ​ന സ​ന്ന​ദ്ധ​രാ​യ ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​രാ​ണ് ഹെ​ൽ​പ്പ് ലൈ​നി​ൽ സൗ​ജ​ന്യ​മാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്ന​ത്.
ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യു​ർ​വേ​ദ ഔ​ഷ​ധ​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നാ​യി 10 ല​ക്ഷം രൂ​പ അ​ടി​യ​ന്ത​ര ഫ​ണ്ടാ​യി അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്. രോ​ഗി​ക​ൾ​ക്കു വി​ളി​ക്കാ​നും പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് വി​വ​ര​ങ്ങ​ൾ അ​ന്വേ​ഷി​ക്കാ​നും ആ​യു​ർ​വേ​ദ മെ​ഡി​ക്ക​ൽ അ​സോ​സി​യേ​ഷ​ൻ ഇ​ന്ത്യ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​സ്ഥാ​ന ത​ല​ത്തി​ൽ 24 മ​ണി​ക്കൂ​റും കാ​ൾ സെ​ന്‍റ​ർ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഫോ​ണ്‍: 7034940000.