കൂ​ടു​ത​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ൾ; നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി
Friday, May 7, 2021 12:26 AM IST
മ​ല​പ്പു​റം: കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലും 200 ആ​ക്ടീ​വ് കേ​സു​ക​ളു​ള്ള​തു​മാ​യ പ​ഞ്ചാ​യ​ത്തു​ക​ളും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലും 500 ൽ ​കൂ​ടു​ത​ൽ ആ​ക്ടീ​വ് കേ​സു​ക​ളു​ള്ള​തു​മാ​യ ന​ഗ​ര​സ​ഭ​ക​ളും ഇ​നി മു​ത​ൽ പൂ​ർ​ണ​മാ​യും ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണ്‍. ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ കു​റ​വും 300ല​ധി​കം ആ​ക്ടീ​വ് കേ​സു​ക​ളു​ള്ള​തു​മാ​യ പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കും ഇ​തു ബാ​ധ​ക​മാ​ണ്.
ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ കൂ​ടു​ത​ലും 200ൽ ​കു​റ​വ് കോ​വി​ഡ് രോ​ഗി​ക​ളു​മു​ള്ള പ്ര​ദേ​ശ​ങ്ങ​ളും വാ​ർ​ഡ് ത​ല​ത്തി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണാ​കും. 500ൽ ​കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ള്ള​തും ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക് 40 ശ​ത​മാ​ന​ത്തി​ൽ താ​ഴെ​യും മ​റി​ച്ചു​മാ​യ ന​ഗ​ര​സ​ഭ​ക​ളും ഡി​വി​ഷ​ൻ ത​ല​ത്തി​ൽ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ ഉ​ൾ​പ്പെ​ടും. ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണി​ൽ നി​ന്നു അ​ക​ത്തേ​ക്കും പു​റ​ത്തേ​ക്കു​മു​ള്ള യാ​ത്ര നി​യ​ന്ത്രി​ക്കും.
മെ​ഡി​ക്ക​ൽ എ​മ​ർ​ജ​ൻ​സി, വി​വാ​ഹം, മ​ര​ണം, മ​റ്റു അ​വ​ശ്യ​കാ​ര്യ​ങ്ങ​ൾ​ക്കു അ​ല്ലാ​തെ​യു​ള്ള യാ​ത്ര​ക​ൾ ക​ർ​ശ​ന​മാ​യി നി​രോ​ധി​ച്ചി​ട്ടു​ണ്ട്. അ​ത്യാ​വ​ശ്യ കാ​ര്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും വീ​ട്ടി​ൽ നി​ന്നു പു​റ​ത്തി​റ​ങ്ങാ​ൻ പാ​ടി​ല്ലെ​ന്നും മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശം ലം​ഘി​ച്ചാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
വേ​ങ്ങ​ര, തേ​ഞ്ഞി​പ്പ​ലം, മൂ​ന്നി​യൂ​ർ, വ​ള്ളി​ക്കു​ന്ന്, അ​ങ്ങാ​ടി​പ്പു​റം, എ​ട​പ്പാ​ൾ പ​ഞ്ചാ​യ​ത്തു​ക​ളി​ലും പൊ​ന്നാ​നി, കൊ​ണ്ടോ​ട്ടി, പ​ര​പ്പ​ന​ങ്ങാ​ടി, മ​ല​പ്പു​റം, മ​ഞ്ചേ​രി, പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​ക​ളി​ലും ആ​ക്ടീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം അ​ഞ്ഞൂ​റി​നു മു​ക​ളി​ലാ​ണ്. പെ​രു​വ​ള്ളൂ​ർ, ക​ണ്ണ​മം​ഗ​ലം, കാ​ളി​കാ​വ്, പോ​രൂ​ർ, വ​ണ്ടൂ​ർ, ത​വ​നൂ​ർ, വാ​ഴ​ക്കാ​ട്, മൊ​റ​യൂ​ർ, അ​ബ്ദു​റ​ഹ്മാ​ൻ ന​ഗ​ർ, കു​റ്റി​പ്പു​റം, മാ​റ​ഞ്ചേ​രി, ക​രു​വാ​ര​കു​ണ്ട്, പു​ളി​ക്ക​ൽ, മാ​റാ​ക്ക​ര, മ​ങ്ക​ട, എ​ട​വ​ണ്ണ, ഇ​രി​ന്പി​ളി​യം, വ​ട്ടം​കു​ളം, പ​ള്ളി​ക്ക​ൽ, മാ​റ​ഞ്ചേ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ലും വ​ളാ​ഞ്ചേ​രി, തി​രൂ​ര​ങ്ങാ​ടി, താ​നൂ​ർ, കോ​ട്ട​ക്ക​ൽ, തി​രൂ​ർ, നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​ക​ളി​ലും മൂ​ന്നൂ​റി​നു മു​ക​ളി​ലാ​ണ് കോ​വി​ഡ് പോ​സ​റ്റീ​വ് രോ​ഗി​ക​ളു​ടെ എ​ണ്ണം.
എ​ട​രി​ക്കോ​ട്, വാ​ഴ​യൂ​ർ, വ​ള​വ​ന്നൂ​ർ, ഉൗ​ർ​ങ്ങാ​ട്ടി​രി, വ​ഴി​ക്ക​ട​വ്, പ​റ​പ്പൂ​ർ, ചേ​ലേ​ന്പ്ര, ചെ​റു​കാ​വ്, പു​റ​ത്തൂ​ർ, പു​ഴ​ക്കാ​ട്ടി​രി, കോ​ഡൂ​ർ, പൂ​ക്കോ​ട്ടൂ​ർ, ഒ​തു​ക്കു​ങ്ങ​ൽ, തി​രു​നാ​വാ​യ, ആ​ത​വ​നാ​ട്, മൂ​ർ​ക്ക​നാ​ട്, ന​ന്ന​ന്പ്ര, കാ​ല​ടി, തൃ​പ്ര​ങ്ങോ​ട്, തൃ​ക്ക​ല​ങ്ങോ​ട്, കാ​വ​നൂ​ർ, കൂ​ട്ടി​ല​ങ്ങാ​ടി, അ​രീ​ക്കോ​ട്, പാ​ണ്ടി​ക്കാ​ട്, എ​ട​യൂ​ർ, പൊ·​ള, ചീ​ക്കോ​ട് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ 200ല​ധി​കം കോ​വി​ഡ് പോ​സ​റ്റീ​വ് രോ​ഗി​ക​ളു​ണ്ട്. തി​രു​വാ​ലി, ചാ​ലി​യാ​ർ, പെ​രു​മ​ണ്ണ​ക്ലാ​രി പ​ഞ്ചാ​യ​ത്തു​ക​ളി​ൽ നൂ​റി​ല​ധി​ക​വു​മാ​ണ് ആ​ക്ടീ​വ് കേ​സു​ക​ളു​ടെ എ​ണ്ണം.

കോ​വി​ഡ് ചി​കി​ത്സാ
കേ​ന്ദ്ര​ത്തി​ലേ​ക്ക്
സ​ഹാ​യം ന​ൽ​കി

നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു സ​ഹാ​യം കൈ​മാ​റി. നി​ല​ന്പൂ​ർ ഐ​ജി​എം​എം​ആ​ർ സ്കൂ​ളി​ൽ കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്കു നി​ല​ന്പൂ​ർ കോ​വി​ല​ക​ത്തി​ലെ ടി.​എ​ൻ. വേ​ണു​ഗോ​പാ​ൽ ത​ന്പാ​നും കു​ടും​ബ​വു​മാ​ണ് അ​രി​യും ഭ​ക്ഷ്യ ധാ​ന്യ​വും ന​ൽ​കി​യ​ത്. നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഏ​റ്റു​വാ​ങ്ങി. ന​ഗ​ര​സ​ഭാ ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ക്കാ​ട​ൻ റ​ഹീം, അം​ഗം പി. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ, സെ​ക്ര​ട്ട​റി ബി​നു​ജി, സ​ജീ​വ​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.