4,405 പേ​ർ​ക്കുകൂ​ടി കോ​വി​ഡ്
Friday, May 7, 2021 12:26 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് വൈ​റ​സ് ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ വീ​ണ്ടും വ​ർ​ധ​ന. പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്ക് ഇ​ന്ന​ലെ രേ​ഖ​പ്പെ​ടു​ത്തി. 4,405 പേ​രാ​ണ് ഇ​ന്ന​ലെ മാ​ത്രം വൈ​റ​സ് ബാ​ധി​ത​രാ​യ​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. 35.43 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക്.
നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 4,181 പേ​ർ​ക്കാ​ണ് രോ​ഗ​ബാ​ധ. ആ​രോ​ഗ്യ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ൾ​ക്കും വൈ​റ​സ്ബാ​ധ ക​ണ്ടെ​ത്തി. 204 പേ​ർ​ക്കു വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ ആ​റു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 13 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്.
65,138 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 44,207 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 1,093 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 209 പേ​രും 267 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്.
ത​ദ്ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 12 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. രോ​ഗ​ബാ​ധി​ത​ർ​ക്ക് വി​ദ​ഗ്ധ ചി​കി​ത്സ ഉ​റ​പ്പാ​ക്കി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചെ​ത്തി​ക്കാ​നു​ള്ള അ​ക്ഷീ​ണ ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ.
ഇ​ന്ന​ലെ 3,205 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ ഇ​തു​വ​രെ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,45,514 ആ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ ഇ​തു​വ​രെ 706 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്.
കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ അ​തി​തീ​വ്ര വ്യാ​പ​നം ക​ടു​ത്ത ആ​രോ​ഗ്യ വെ​ല്ലു​വി​ളി സൃ​ഷ്ടി​ക്കു​ന്പോ​ൾ രോ​ഗ പ്ര​തി​രോ​ധ​ത്തി​ന് ഏ​ർ​പ്പെ​ടു​ത്തി​യ നി​യ​ന്ത്ര​ണ​ങ്ങ​ളും ജാ​ഗ്ര​താ നി​ർ​ദേ​ശ​ങ്ങ​ളും ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു.
ഇ​തു ലം​ഘി​ക്കു​ന്ന​വ​ർ​ക്കെ​തി​രേ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം മു​ന്ന​റി​യി​പ്പ് ന​ൽ​കി. രോ​ഗ​വ്യാ​പ​നം ത​ട​യാ​ൻ ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രും ഇ​ത​ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും രാ​പ​ക​ലി​ല്ലാ​തെ പ്ര​പ​വ​ർ​ത്തി​ക്കു​ക​യാ​ണ്. ഇ​തു പൂ​ർ​ണ​ത​യി​ലെ​ത്താ​ൻ പൊ​തു​ജ​ന സ​ഹ​ക​ര​ണം കൂ​ടി​യേ തീ​രൂ. രോ​ഗ​വ്യാ​പ​ന​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ തി​രി​ച്ച​റി​യാ​തി​രു​ന്നാ​ൽ വ​ലി​യ വി​പ​ത്താ​കും നാ​ട് നേ​രി​ടേ​ണ്ടി​വ​രി​ക. ഒ​രാ​ളി​ൽ നി​ന്നു​ണ്ടാ​കു​ന്ന വീ​ഴ്ച അ​നു​ഭ​വി​ക്കേ​ണ്ടി​വ​രു​ന്ന​ത് നി​ര​വ​ധി പേ​രാ​കും.
ആ​രോ​ഗ്യ ജാ​ഗ്ര​ത പാ​ലി​ക്കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ ഈ ​പ്ര​തി​സ​ന്ധി ഘ​ട്ടം ത​ര​ണം ചെ​യ്യാ​നാ​കൂ​വെ​ന്നും ക​ള​ക്ട​ർ ഓ​ർ​മി​പ്പി​ച്ചു. ജി​ല്ല​യി​ൽ കോ​വി​ഡ് പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​പ്പോ​ൾ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. വൈ​റ​സ് വ്യാ​പ​നം ക​ഴി​ഞ്ഞ കു​റ​ച്ച് ദി​വ​സ​മാ​യി വ​ൻ​തോ​തി​ൽ ഉ​യ​രു​ക​യാ​ണ്. ആ​രി​ൽ നി​ന്നു വൈ​റ​സ് ബാ​ധ​യു​ണ്ടാ​കാ​മെ​ന്ന സാ​ഹ​ച​ര്യം പൊ​തു​സ​മൂ​ഹം മ​ന​സി​ലാ​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന പ​റ​ഞ്ഞു.
ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു ഡി​എം​ഒ പ​റ​ഞ്ഞു. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.