മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് പ​രി​മി​തി​ക​ളു​ടെ ന​ടു​വി​ൽ: ഐ​സി​യു, വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​ങ്ങ​ൾ പ​രി​മി​തം
Friday, May 7, 2021 12:26 AM IST
മ​ഞ്ചേ​രി: ദി​നം​പ്ര​തി കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​വും മ​ര​ണ​നി​ര​ക്കും വ​ർ​ധി​ക്കു​ന്പോ​ൾ ജി​ല്ല​യി​ലെ പ്ര​ധാ​ന കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്ര​മാ​യ മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മ​തി​യാ​യ സൗ​ക​ര്യ​ങ്ങ​ളാ​യി​ല്ല. ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള 330 പേ​രാ​ണ് ഇ​പ്പോ​ൾ ഇ​വി​ടെ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന​ത്. വെ​ന്‍റി​ലേ​റ്റ​ർ, ഐ​സി​യു സൗ​ക​ര്യ​ങ്ങ​ൾ കു​റ​വാ​യ​തി​നാ​ൽ കൂ​ടു​ത​ൽ രോ​ഗി​ക​ളെ​ത്തി​യാ​ൽ ഇ​നി ബ​ദ​ൽ സം​വി​ധാ​ന​ങ്ങ​ൾ ഒ​രു​ക്കേ​ണ്ടി​വ​രും.
നി​ല​വി​ൽ ആ​ശു​പ​ത്രി​യി​ലെ ഓ​ക്സി​ജ​ൻ സം​ഭ​ര​ണ​ശേ​ഷി കു​റ​വാ​യ​തി​നാ​ൽ അ​ടി​യ​ന്ത​ര ചി​കി​ത്സാ​സൗ​ക​ര്യ​ങ്ങ​ൾ വി​പു​ലീ​ക​രി​ക്കു​ന്ന​തി​നും ത​ട​സം നേ​രി​ടും. ഐ​സി​യു കി​ട​ക്ക​ക​ൾ നി​റ​ഞ്ഞു. കോ​വി​ഡ് രോ​ഗി​ക​ൾ​ക്കാ​യി നി​ല​വി​ൽ 422 കി​ട​ക്ക​ക​ളാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. ഇ​തി​ൽ ഗു​രു​ത​രാ​വ​സ്ഥ​യി​ലു​ള്ള സി ​വി​ഭാ​ഗ​ത്തി​ൽ​പ്പെ​ട്ട 212 രോ​ഗി​ക​ൾ ഇ​പ്പോ​ൾ ചി​കി​ത്സ​യി​ലു​ണ്ട്. ബി ​വി​ഭാ​ഗ​ത്തി​ൽ 54 ഗ​ർ​ഭി​ണി​ക​ളും. 67 ഐ​സി​യു കി​ട​ക്ക​ക​ളി​ൽ 64 എ​ണ്ണ​ത്തി​ലും രോ​ഗി​ക​ൾ നി​റ​ഞ്ഞു.
50 വെ​ന്‍റി​ലേ​റ്റ​റു​ക​ളി​ൽ ഇ​രു​പ​ത്ത​ഞ്ചി​ലും രോ​ഗി​ക​ളാ​യി. പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ നാ​ലാ​യി​രം ക​വി​ഞ്ഞ സാ​ഹ​ച​ര്യ​ത്തി​ൽ കൂ​ടു​ത​ൽ പേ​രെ​ത്തി​യാ​ൽ ആ​വ​ശ്യ​മാ​യ ഓ​ക്സി​ജ​ൻ കി​ട​ക്ക​ക​ളോ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മോ ഉ​ണ്ടാ​കി​ല്ല. ഇ​നി വെ​ന്‍റി​ലേ​റ്റ​റു​ക​ളും കി​ട​ക്ക​ക​ളും ഒ​രു​ക്കി​യാ​ലും ഇ​തി​ലേ​ക്ക് ഓ​ക്സി​ജ​ൻ എ​ത്തി​ക്കാ​നു​ള്ള ശേ​ഷി ഇ​പ്പോ​ൾ മെ​ഡി​ക്ക​ൽ കോ​ള​ജി​ലു​ള്ള ദ്ര​വീ​കൃ​ത ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​നി​ല്ല. നി​ല​വി​ൽ നാ​ലാ​യി​രം ലി​റ്റ​റി​ന്‍റെ ഓ​ക്സി​ജ​ൻ ടാ​ങ്കാ​ണ് ആ​ശു​പ​ത്രി​യി​ലു​ള്ള​ത്. 45 കി​ട​ക്ക​ക​ളി​ലേ​ക്ക് ഓ​ക്സി​ജ​ൻ വി​ത​ര​ണം ചെ​യ്യാ​നു​ള്ള സം​ഭ​ര​ണ​ശേ​ഷി മാ​ത്ര​മാ​ണ് ഇ​തി​നു​ള്ള​ത്. ഇ​ത്ര​യും കി​ട​ക്ക​ക​ളി​ൽ ഓ​ക്സി​ജ​ൻ വി​ത​ര​ണം ന​ട​ത്തു​ന്പോ​ൾ ത​ന്നെ പ​ല​പ്പോ​ഴും പ്ര​ഷ​ർ ഡ്രോ​പ്പ് സം​ഭ​വി​ച്ച് വി​ത​ര​ണം താ​റു​മാ​റാ​കു​ന്ന അ​വ​സ്ഥ​യു​ണ്ട്. ക​ഴി​ഞ്ഞ​ദി​വ​സം ഇ​ത്ത​ര​ത്തി​ൽ വി​ത​ര​ണം ത​ട​സ​പ്പെ​ട്ടു.
രാ​ത്രി​യി​ൽ പാ​ല​ക്കാ​ട്ടു നി​ന്നു അ​ടി​യ​ന്ത​ര​മാ​യി ഓ​ക്സി​ജ​ൻ എ​ത്തി​ച്ചാ​ണ് പ്ര​ശ്നം പ​രി​ഹ​രി​ച്ച​ത്. ഓ​ക്സി​ജ​ൻ പ്ലാ​ന്‍റി​ന്‍റെ സം​ഭ​ര​ണ​ശേ​ഷി പ​തി​നാ​യി​രം ലി​റ്റ​റാ​ക്കു​മെ​ന്നും അ​ന്ത​രീ​ക്ഷ​ത്തി​ലെ ഓ​ക്സി​ജ​ൻ ശേ​ഖ​രി​ച്ച് ഉ​പ​യോ​ഗി​ക്കാ​വു​ന്ന ഓ​ക്സി​ജ​ൻ ജ​ന​റേ​റ്റ​ർ സ്ഥാ​പി​ക്കു​മെ​ന്നും അ​ധി​കൃ​ത​ർ പ​റ​യു​ന്നു​ണ്ടെ​ങ്കി​ലും ഇ​തി​നെ​ല്ലാം ഇ​നി​യും സ​മ​യ​മെ​ടു​ക്കും. കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ മെ​ഡി​ക്ക​ൽ കോ​ള​ജ് ഭാ​ഗി​ക​മാ​യി കോ​വി​ഡ് ആ​ശു​പ​ത്രി​യാ​ക്കി​യ​തോ​ടെ ഇ​ത​ര ചി​കി​ത്സ​ക​ൾ​ക്കു നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി​യി​രി​ക്ക​യാ​ണ്.
ഒ​ന്നി​ട​വി​ട്ട ദി​വ​സ​ങ്ങ​ളി​ൽ ഒ​പി​ക​ൾ ഉ​ണ്ടെ​ങ്കി​ലും അ​ടി​യ​ന്ത​ര ചി​കി​ത്സ മാ​ത്ര​മാ​ണ് ഇ​പ്പോ​ൾ ന​ൽ​കു​ന്ന​ത്. കാ​ൻ​സ​ർ രോ​ഗി​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ ഇ​തോ​ടെ ബു​ദ്ധി​മു​ട്ടി​ലാ​യി​രി​ക്ക​യാ​ണ്. കൂ​ടു​ത​ൽ കോ​വി​ഡ് രോ​ഗി​ക​ളെ​ത്തി​യാ​ൽ ഇ​ത​ര വാ​ർ​ഡു​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്തി കി​ട​ക്ക​ക​ൾ ഒ​രു​ക്കു​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. ഇ​തും കോ​വി​ഡ് ഇ​ത​ര ചി​കി​ത്സ​യെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കും.