പ​ട്ടി​ക്കാ​ട് ജാ​മി​അഃ നൂ​രി​യ അ​റ​ബി​യ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Friday, May 7, 2021 12:26 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: പ​ട്ടി​ക്കാ​ട് ജാ​മി​അ നൂ​രി​യ അ​റ​ബി​യ​യു​ടെ മൗ​ല​വി ഫാ​സി​ൽ ഫൈ​സി ബി​രു​ദ പ​രീ​ക്ഷാ ഫ​ലം ജാ​മി​അഃ പ​രീ​ക്ഷാ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ സ​യ്യി​ദ് മു​ഹ​മ്മ​ദ് ജി​ഫ്രി മു​ത്തു​ക്കോ​യ ത​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ചു. ജ​ന​റ​ൽ വി​ഭാ​ഗ​ത്തി​ൽ കെ.​പി. മു​ഹ​മ്മ​ദ് ശ​ക്കീ​ർ തി​രൂ​ർ ഒ​ന്നാം റാ​ങ്കും സി.​എം. ഉ​വൈ​സ് അ​ശ്റ​ഫ് ക​ണ്ണാ​ടി​പ്പ​റ​ന്പ് ര​ണ്ടാം റാ​ങ്കും അ​ബ്ദു​ൾ റാ​സി​ഖ് നാ​രം​ന്പാ​ടി മൂ​ന്നാം റാ​ങ്കും നേടി.
ത​ഫ്സീ​ർ ഫാ​ക്ക​ൽ​റ്റി​യി​ൽ പി. ​മു​ഹ​മ്മ​ദ് അ​മാ​നു​ദീ​ൻ ശാ​ഹി​ദി കൊ​ള​ത്തൂ​ർ ഒ​ന്നാം റാ​ങ്കും എ​സ്.​എം. സ​ഫ്വാ​ൻ ര​ണ്ടാം റാ​ങ്കും വി.​പി. മു​ഹ​മ്മ​ദ്സാ​ദി​ഖ് പൊ​ന്ന്യാ​കു​ർ​ശി മൂ​ന്നാം റാ​ങ്കും ഹ​ദീ​സ് ഫാ​ക്ക​ൽ​റ്റി​യി​ൽ സി.​കെ. ഹാ​ഫി​ള് മു​ഹ​മ്മ​ദ് ബ​ശീ​ർ അ​രി​പ്ര ഒ​ന്നാം റാ​ങ്കും കെ. ​മു​ഹ​മ്മ​ദ് അ​നീ​സ് തെ​യ്യോ​ട്ടു​ചി​റ ര​ണ്ടാം റാ​ങ്കും കെ.​പി. മു​നീ​സ് ഗ​സാ​ലി ത​രു​വ​ണ മൂ​ന്നാം റാ​ങ്കും നേടി.
ഫി​ഖ്ഹ് ഫാ​ക്ക​ൽ​റ്റി​യി​ൽ പി. ​മു​ഹ​മ്മ​ദ് ഹി​ശാം എ​ട​ക്ക​ര ഒ​ന്നാം റാ​ങ്കും പി​യ നി​സാ​മു​ദീ​ൻ കൊ​ടു​വ​ള്ളി ര​ണ്ടാം റാ​ങ്കും എം. ​മു​ഹ​മ്മ​ദ് സ​ഫ്വാ​ൻ കു​മ​രം​പു​ത്തൂ​ർ മൂ​ന്നാം റാ​ങ്കും ക​ര​സ്ഥ​മാ​ക്കി. പ​രീ​ക്ഷാ ബോ​ർ​ഡ് മെം​ബ​ർ​മാ​രാ​യ വാ​ക്കോ​ട് മൊ​യ്തീ​ൻ​കു​ട്ടി മു​സ്ലി​യാ​ർ, പു​ത്ത​ന​ഴി മൊ​യ്തീ​ൻ ഫൈ​സി, അ​ബ്ദു​ല​ത്തീ​ഫ് ഫൈ​സി പാ​തി​ര​മ​ണ്ണ, സി.​കെ. അ​ബ്ദു​റ​ഹ്മാ​ൻ ഫൈ​സി അ​രി​പ്ര, അ​ല​വി ഫൈ​സി കു​ള​പ്പ​റ​ന്പ് എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. പ​രീ​ക്ഷാ ഫ​ലം www.jamianooriya.in വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​കും.