മു​ടി മു​റി​ച്ചുന​ൽ​കി യു​വാ​വ് മാ​തൃ​ക​യാ​യി
Friday, May 7, 2021 12:26 AM IST
എ​ട​ക്ക​ര: ര​ണ്ടു വ​ർ​ഷ​മാ​യി പ​രി​പാ​ലി​ച്ച് വ​ള​ർ​ത്തി​യ ത​ല​മു​ടി കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു വി​ഗ് നി​ർ​മാ​ണ​ത്തി​നു ന​ൽ​കി യു​വാ​വി​ന്‍റെ മാ​തൃ​ക. പോ​ത്ത്ക​ല്ല് പൊ​ട്ടി​യി​ൽ താ​മ​സി​ക്കു​ന്ന പു​ളി​ക്ക​ൽ സൈ​ദി​ന്‍റെ മ​ക​ൻ ഷെ​മീം ആ​ണ് മു​ടി മു​റി​ച്ചു ന​ൽ​കി മാ​തൃ​ക​യാ​യ​ത്.
ര​ണ്ടു വ​ർ​ഷ​മാ​യി നീ​ട്ടി വ​ള​ർ​ത്തി​യ ത​ല​മു​ടി​യാ​ണ് ഇ​രു​പ​ത്തേ​ഴു​കാ​ര​നാ​യ ഷെ​മീം കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു വേ​ണ്ടി ന​ൽ​കി​യ​ത്. അ​ധ്യാ​പ​ക​നാ​യ സു​ഹൃ​ത്ത് സൈ​ഫു​ദീ​ൻ ഇ​ത്ത​രം രോ​ഗി​ക​ളു​ടെ വി​വ​രം ഷെ​മീ​മു​മാ​യി പ​ങ്കു​വ​ച്ച​പ്പോ​ഴാ​ണ് ഈ​യൊ​രു ന​ൻ​മ പ്ര​വ​ർ​ത്ത​ന​ത്തി​നു ഷെ​മീം മു​തി​ർ​ന്ന​ത്.
തൃ​ശൂ​ർ, എ​റ​ണാ​കു​ളം എ​ന്നി​വി​ട​ങ്ങ​ളി​ൽ കാ​ൻ​സ​ർ രോ​ഗി​ക​ൾ​ക്കു വേ​ണ്ടി വി​ഗ് നി​ർ​മി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലേ​ക്കാ​ണ് മു​ടി കൈ​മാ​റി​യ​ത്.