കാ​ളി​കാ​വ് ചെ​ക്ക്ഡാ​മി​ന് സം​ര​ക്ഷ​ണഭി​ത്തി നി​ർ​മി​ക്കു​ന്നു
Friday, May 7, 2021 12:26 AM IST
കാ​ളി​കാ​വ്: പ​ള​ളി​ക്കു​ന്ന് പ്ര​ദേ​ശ​ത്തെ വെ​ള്ള​ക്ഷാ​മ​ത്തി​നു പ​രി​ഹാ​ര​മാ​യി നി​ർ​മി​ച്ച പു​ഴ​യി​ലെ ത​ട​യ​ണ​യ്ക്ക് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മാ​ണം തു​ട​ങ്ങി. ക​ഴി​ഞ്ഞ വ​ർ​ഷം നി​ർ​മി​ച്ച ത​ട​യ​ണ മൂ​ലം പ്ര​ദേ​ശ​ത്തെ കി​ണ​റു​ക​ൾ ഈ ​വേ​ന​ൽ​ക്കാ​ല​ത്ത് ജ​ല​സ​മൃ​ദ്ധ​മാ​യി. ചെ​റു​കി​ട ജ​ല​സേ​ച​ന വ​കു​പ്പാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി പ​ണി​യു​ന്ന​ത്. ത​ട​യ​ണ കാ​ര​ണം മ​ല​വെ​ള​ള​പ്പാ​ച്ചി​ലി​ൽ പു​ഴ തി​രി​ഞ്ഞൊ​ഴു​കു​ന്ന​തി​നു പ​രി​ഹാ​ര​മാ​യാ​ണ് 25 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് സം​ര​ക്ഷ​ണ​ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. ത​ട​യ​ണ​യി​ൽ നി​ന്നു പാ​ലം​വ​രെ 65 മീ​റ്റ​ർ നീ​ള​ത്തി​ലാ​ണ് ഭി​ത്തി​യു​ടെ നി​ർ​മാ​ണം.

ത​റ​നി​ര​പ്പി​ൽ നി​ന്നു നാ​ലു മീ​റ്റ​ർ ഉ​യ​ര​മാ​ണ് സം​ര​ക്ഷ​ണ​ഭി​ത്തി​ക്കു​ണ്ടാ​വു​ക. സം​ര​ക്ഷ​ണ ഭി​ത്തി​യി​ല്ലാ​ത്ത​തി​നാ​ൽ പ​രി​യ​ങ്ങാ​ട് ത​ട​യ​ണ​യു​ടെ ഒ​രു ഭാ​ഗ​ത്തു​കൂ​ടി മു​ന്പു പു​ഴ തി​രി​ഞ്ഞൊ​ഴു​കി​യ​ത് വ​ൻ നാ​ശ​ന​ഷ്ട​ത്തി​നി​ട​യാ​ക്കി​യി​രു​ന്നു. ചോ​ക്കാ​ട് അ​ങ്ങാ​ടി​യോ​ടു ചേ​ർ​ന്ന പു​ഴ​യി​ൽ നി​ർ​മി​ച്ച ത​ട​യ​ണ കാ​ര​ണ​വും പു​ഴ​ഗ​തി മാ​റി ഒ​ഴു​കി​യി​രു​ന്നു. ഇ​തും വ​ൻ ന​ഷ്ട​മാ​ണ് ഉ​ണ്ടാ​ക്കി​യ​ത്.

ഇ​ത്ത​ര​ത്തി​ൽ പ്ര​ശ്ന​മു​ണ്ടാ​കാ​തി​രി​ക്കാ​നാ​ണ് സം​ര​ക്ഷ​ണ ഭി​ത്തി നി​ർ​മി​ക്കു​ന്ന​ത്. വി.​പി.​എ. നാ​സ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യ സ​മ​യ​ത്താ​ണ് പ​ഞ്ചാ​യ​ത്ത് ഫ​ണ്ട് 70 ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ച് ത​ട​യ​ണ നി​ർ​മി​ച്ച​ത്. അ​ദ്ദേ​ഹ​ത്തി​ന്‍റെ ശ്ര​മ​ഫ​ല​മാ​ണ് ഇ​വി​ടെ സം​ര​ക്ഷ​ണ ഭി​ത്തി​യും ജ​ല​സേ​ച​ന വ​കു​പ്പ് അ​നു​വ​ദി​ച്ചു കി​ട്ടി​യ​ത്.

ക​ട്ടി​ലു​ക​ൾ
വി​ത​ര​ണം ചെ​യ്തു

എ​ട​ക്ക​ര: മൂ​ത്തേ​ടം പ​ഞ്ചാ​യ​ത്ത് 2020-21 വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ക്കാ​ർ​ക്കു​ള്ള ക​ട്ടി​ലു​ക​ൾ വി​ത​ര​ണം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​ഉ​സ്മാ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വൈ​സ് പ്ര​സി​ഡ​ന്‍റ് ടി.​പി. സ​ഫി​യ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.