ഒ​രാ​ഴ്ച​ക്കി​ടെ ഒ​രു വീ​ട്ടി​ൽ മൂ​ന്ന് കോ​വി​ഡ് മ​ര​ണം
Thursday, May 6, 2021 10:45 PM IST
വാ​ഴ​ക്കാ​ട്: ഒ​രാ​ഴ്ച​ക്കി​ടെ വാ​ഴ​ക്കാ​ട് പ​ഞ്ചാ​യ​ത്തി​ൽ മാ​താ​പി​താ​ക്ക​ളും മ​ക​നും ഉ​ൾ​പ്പെ​ടെ ഒ​രു കു​ടും​ബ​ത്തി​ലെ മൂ​ന്നു പേ​ർ കോ​വി​ഡ് ബാ​ധി​ച്ചു മ​രി​ച്ചു. ചെ​റു​വാ​യൂ​ർ ക​ണ്ണ​ത്തൊ​ടി ലി​മേ​ശും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ മാ​താ​പി​താ​ക്ക​ളാ​യ രാ​മ​ൻ, ലീ​ല എ​ന്നി​വ​രു​മാ​ണ് മ​രി​ച്ച​ത്. ഇ​ക്ക​ഴി​ഞ്ഞ ഏ​പ്രി​ൽ 28 നാ​ണ് കോ​വി​ഡ് ചി​കി​ത്സ​യി​രി​ക്കെ ലി​മേ​ഷ് മ​രി​ച്ച​ത്. ഏ​പ്രി​ൽ 30 ന് ​കോ​വി​ഡ് ചി​കി​ത്സ​യി​ലി​രി​ക്കു​ന്പോ​ഴാ​ണ് അ​ച്ഛ​ൻ രാ​മ​ൻ മ​രി​ച്ച​ത്. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച അ​മ്മ ലീ​ല ഇ​ന്ന​ലെ​യും മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി.

ഓ​ട്ടോ ഡ്രൈ​വ​റാ​യി​രു​ന്നു ലി​മേ​ശ്. ഇ​ദ്ദേ​ഹ​ത്തി​നു എ​വി​ടെ നി​ന്നാ​ണ് രോ​ഗ​ബാ​ധ ഉ​ണ്ടാ​യ​തെ​ന്നു വ്യ​ക്ത​മ​ല്ല. ലി​മേ​ഷും രാ​മ​നും പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലും അ​മ്മ ലീ​ല മ​ഞ്ചേ​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വ​ച്ചു​മാ​ണ് മ​രി​ച്ച​ത്. ലി​മേ​ശി​ന്‍റെ ഭാ​ര്യ​ക്കും കു​ട്ടി​ക​ൾ​ക്കും കോ​വി​ഡ് പോ​സി​റ്റീ​വാ​യി​രു​ന്ന​ങ്കി​ലും ഇ​പ്പോ​ൾ നെ​ഗ​റ്റീ​വാ​യി​ട്ടു​ണ്ട്.
എ​വി​ടെ നി​ന്നാ​ണ് ലി​മേ​ശി​നു രോ​ഗം ബാ​ധി​ച്ച​ത​ന്നു ക​ണ്ടെ​ത്താ​ൻ ക​ഴി​യാ​ത്ത​തി​നാ​ൽ ആ​രോ​ഗ്യ വ​കു​പ്പ് അ​ധി​കൃ​ത​രും നാ​ട്ടു​കാ​രും ആ​ശ​ങ്ക​യി​ലാ​ണ്. ലീ​ല​യു​ടെ മ​റ്റു​മ​ക്ക​ൾ:​സു​ധീ​ഷ്, സു​ജാ​ത, സി​ന്ധു, ലി​മ.​മ​രു​മ​ക്ക​ൾ:​സു​ധാ​ക​ര​ൻ (കി​ഴി​ശേ​രി), അ​ശോ​ക​ൻ (പ​യ്യ​നാ​ട്), പ്രി​യ, വി​ജി​ത, പ​രേ​ത​നാ​യ അ​പ്പു​ട്ടി.