നി​ല​ന്പൂ​രി​ൽ "നി​ലാ​വ്’ പ​ദ്ധ​തി​ക്കു തു​ട​ക്ക​മാ​യി
Thursday, May 6, 2021 12:01 AM IST
നി​ല​ന്പൂ​ർ: വൈ​ദ്യു​തി ബോ​ർ​ഡു​മാ​യി ചേ​ർ​ന്നു നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ ന​ട​പ്പാ​ക്കു​ന്ന "നി​ലാ​വ്’ പ​ദ്ധ​തി​യു​ടെ പ്ര​വൃ​ത്തി ഉ​ദ്ഘാ​ട​നം ന​ട​ത്തി. ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ മു​ഴു​വ​നാ​യി തെ​രു​വു​വി​ള​ക്ക് സ്ഥാ​പി​ക്കു​ന്ന​താ​ണ് പ​ദ്ധ​തി. സം​സ്ഥാ​ന സ​ർ​ക്കാ​ർ വി​ഭാ​വ​നം ചെ​യ്ത​താ​ണ് പ​ദ്ധ​തി. പ​ദ്ധ​തി​യി​ൽ ചേ​രു​ന്ന ത​ദേ​ശ സ്ഥാ​പ​ന​ങ്ങ​ളു​ടെ ത​ന​ത് ഫ​ണ്ടി​ൽ നി​ന്നു ഓ​രോ വ​ർ​ഷ​വും നി​ശ്ചി​ത തു​ക സ​ർ​ക്കാ​ർ പി​ടി​ച്ച് വൈ​ദ്യു​തി ബോ​ർ​ഡി​നു കൈ​മാ​റും.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ൽ ഓ​രോ വ​ർ​ഷ​വും 2.58 ല​ക്ഷം രൂ​പ​യാ​ണ് പ​ദ്ധ​തി​ക്കാ​യി നീ​ക്കി​വ​ച്ചി​ട്ടു​ള്ള​ത്. ഏ​ഴു വ​ർ​ഷം ഇ​ത്ത​ര​ത്തി​ൽ തു​ക സ​ർ​ക്കാ​ർ എ​ടു​ക്കും. സ​ർ​ക്കാ​ർ നി​ർ​ദേ​ശി​ച്ചി​ട്ടു​ള്ള അ​ഞ്ചു പാ​ക്കേ​ജു​ക​ളി​ൽ ര​ണ്ടാ​മ​ത്തേ​താ​ണ് നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ തെ​ര​ഞ്ഞെ​ടു​ത്ത​ത്. പാ​ക്കേ​ജ​നു​സ​രി​ച്ച് 500 ബ​ൾ​ബു​ക​ൾ ന​ഗ​ര​സ​ഭാ പ​രി​ധി​യി​ൽ മാ​റ്റും.
പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം മാ​റ്റി​വ​യ്ക്കു​ന്ന പു​തി​യ വി​ള​ക്കു​ക​ൾ ഉ​പാ​ധ്യ​ക്ഷ അ​രു​മ ജ​യ​കൃ​ഷ്ണ​ൻ, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സൈ​ജി​മോ​ൾ എ​ന്നി​വ​ർ​ക്കു കൈ​മാ​റി നി​ർ​വ​ഹി​ച്ചു. പി.​എം. ബ​ഷീ​ർ, കെ. ​റ​ഹീം, സ്ക​റി​യ ക്നാം​തോ​പ്പി​ൽ, യു.​കെ. ബി​ന്ദു, വൈ​ദ്യു​തി ബോ​ർ​ഡ് ജീ​വ​ന​ക്കാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
നി​ല​വി​ൽ ടൗ​ണി​നോ​ട് ചേ​ർ​ന്നു​ള്ള പ്ര​ധാ​ന റോ​ഡു​ക​ളി​ലെ തെ​രു​വു വി​ള​ക്കു​ക​ളാ​ണ് മാ​റ്റി സ്ഥാ​പി​ക്കു​ന്ന​ത്. മൂ​ന്നു മാ​സം കൊ​ണ്ടു ഒ​ന്നാം ഘ​ട്ടം പൂ​ർ​ത്തി​യാ​ക്കാ​നാ​ണ് ല​ക്ഷ്യ​മി​ടു​ന്ന​തെ​ന്നു സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ സൈ​ജി മോ​ൾ പ​റ​ഞ്ഞു.