കു​ടി​വെ​ള​ള​വു​മാ​യി കോ​ഡൂ​ർ പ​ഞ്ചാ​യ​ത്ത്
Thursday, May 6, 2021 12:01 AM IST
മ​ല​പ്പു​റം: കോ​ഡൂ​ർ പ​ഞ്ചാ​യ​ത്തി​ലെ രൂ​ക്ഷ​മാ​യ കു​ടി​വെ​ള്ള ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ പ​ഞ്ചാ​യ​ത്തി​ന്‍റെ വാ​ർ​ഷി​ക പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്ക​മാ​യി. ചെ​ന​ക്ക​ൽ​പ​റ​ന്പ്, നെ​ല്ലോ​ളി​പ​റ​ന്പ്, അ​ന്പ​ല​ത്ത​റ, വ​ട്ട​പ്പ​റ​ന്പ്, ച​കി​രി​മി​ല്ല്, പി​കെ പ​ടി തു​ട​ങ്ങി 35 പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്കാ​ണ് കു​ടി​വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റാ​ബി​യ ചോ​ല​ക്ക​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് സാ​ദി​ഖ് പൂ​ക്കാ​ട​ൻ, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ശി​ഹാ​ബ് അ​രീ​ക്ക​ത്ത്, പ​ഞ്ചാ​യ​ത്ത് അം​ഗം കെ.​എ​ൻ. ഷാ​ന​വാ​സ്, ഷാ​ജ​ഹാ​ൻ, സി​ദീ​ഖ​ലി പി​ച്ച​ൻ, മു​ന​വ​ർ ഷാ​ഫി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.