"നി​ലാ​വ്’ പ​ദ്ധ​തി ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ ന​ട​പ്പാ​ക്കി​ല്ല
Thursday, May 6, 2021 12:01 AM IST
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ൽ സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​യ "നി​ലാ​വ്’ ന​ട​പ്പാ​ക്കി​ല്ലെ​ന്ന് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നി​ച്ചു. പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി യോ​ഗ​ത്തി​ൽ ആ​റി​നെ​തി​രെ എ​ട്ടു വോ​ട്ടു​ക​ൾ​ക്കാ​ണ് പ​ദ്ധ​തി ന​ട​പ്പാ​ക്കേ​ണ്ടെ​ന്ന് തീ​രു​മാ​നി​ച്ച​ത്. ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്തി​ലെ വി​ക​സ​ന പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് തു​ര​ങ്കം വ​യ്ക്കു​ന്ന നി​ല​പാ​ടാ​ണ് പ​ഞ്ചാ​യ​ത്ത് ഭ​ര​ണ​സ​മി​തി​യി​ൽ യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ സ്വീ​ക​രി​ക്കു​ന്ന​തെ​ന്നു പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​മ​നോ​ഹ​ര​ൻ പ​റ​ഞ്ഞു.
14 അം​ഗ ഭ​ര​ണ​സ​മി​തി​യി​ൽ എ​ട്ട് അം​ഗ​ങ്ങ​ളു​ടെ പി​ന്തു​ണ​യു​ള്ള​തി​നാ​ലാ​ണ് അ​വ​ർ ഇ​ത്ത​രം ജ​ന വി​രു​ദ്ധ നി​ല​പാ​ട് സ്വീ​ക​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ൽ മു​ഴു​വ​ൻ എ​ൽ​ഇ​ഡി ബ​ൾ​ബു​ക​ൾ സ്ഥാ​പി​ക്കാ​ൻ ക​ഴി​യു​മാ​യി​രു​ന്നു. ഇ​താ​ണ് അ​ട്ടി​മ​റി​ച്ച​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. വൈ​ദ്യു​തി ബോ​ർ​ഡു​മാ​യി സ​ഹ​ക​രി​ച്ച് ചാ​ലി​യാ​ർ പ​ഞ്ചാ​യ​ത്ത് ന​ട​പ്പാ​ക്കാ​ൻ ല​ക്ഷ്യ​മി​ട്ട നി​ലാ​വ് പ​ദ്ധ​തി ഇ​ല്ലാ​താ​ക്കി​യ​തി​നു യു​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ജ​ന​ങ്ങ​ളോ​ട് വി​ശ​ദീ​ക​ര​ണം ന​ൽ​കേ​ണ്ടി വ​രു​മെ​ന്ന് മു​തി​ർ​ന്ന സി​പി​എം അം​ഗം പി.​ടി. ഉ​സ്മാ​ൻ പ​റ​ഞ്ഞു.
തെ​രു​വു വി​ള​ക്കു​ക​ൾ സ്ഥാ​പി​ക്കേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്. കാ​ട്ടാ​ന ശ​ല്യം ഉ​ൾ​പ്പെ​ടെ പ​ഞ്ചാ​യ​ത്തി​ൽ രൂ​ക്ഷ​മാ​ണ്. പ്ലാ​ൻ ഫ​ണ്ടി​ൽ 21 ല​ക്ഷം​രൂ​പ നീ​ക്കി​വ​ച്ചി​ട്ടു​ണ്ട്. 3.08 ല​ക്ഷം രൂ​പ വീ​തം ഏ​ഴു​വ​ർ​ഷം കൊ​ണ്ട് അ​ട​ച്ചു തീ​ർ​ത്താ​ൽ മ​തി. ഇ​താ​ണ് ഭ​ര​ണ​സ​മി​തി​യി​ലെ അം​ഗ​ബ​ലം കൊ​ണ്ടു അ​ട്ടി​മ​റി​ച്ച​തെ​ന്നും പി.​ടി. ഉ​സ്മാ​ൻ കു​റ്റ​പ്പെ​ടു​ത്തി. പ​ദ്ധ​തി​യു​ടെ മ​റ​വി​ൽ അ​ഴി​മ​തി​യാ​ണ് ല​ക്ഷ്യ​മെ​ന്നും മ​റ്റു പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ൽ​ഇ​ഡി ബ​ൾ​ബി​ന് ഒ​ന്നി​നു 2000 രൂ​പ​ക്ക് നി​ലാ​വ് പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ഒ​രു​ങ്ങു​ന്പോ​ഴാ​ണ് ചാ​ലി​യാ​റി​ൽ 4300 രൂ​പ​യോ​ളം ചെ​ല​വ​ഴി​ക്കാ​ൻ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യ​തെ​ന്നും സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ തോ​ണി​യി​ൽ സു​രേ​ഷ് പ​റ​ഞ്ഞു. പ​ട്ടി​ക​വ​ർ​ഗ സം​വ​ര​ണ പ​ഞ്ചാ​യ​ത്താ​ണ് ചാ​ലി​യാ​ർ. ആ​റം​ഗ​ങ്ങ​ളു​ള്ള സി​പി​എ​മ്മി​നാ​ണ് പ്ര​സി​ഡ​ന്‍റ് സ്ഥാ​നം. എ​ട്ടം​ഗ​ങ്ങ​ളു​ള്ള യു​ഡി​എ​ഫി​നാ​ണ് ഭ​ര​ണ സ​മി​തി​യി​ൽ ഭൂ​രി​പ​ക്ഷം.