സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ളി​ൽ ക​ർ​ശ​ന പ​രി​ശോ​ധ​ന
Thursday, May 6, 2021 12:01 AM IST
മ​ല​പ്പു​റം: ഗ​ർ​ഭ​സ്ഥ​ശി​ശു ലിം​ഗ നി​ർ​ണ​യം ത​ട​യു​ന്ന​തി​നാ​യു​ള്ള നി​യ​മം ക​ർ​ശ​ന​മാ​യി ന​ട​പ്പാ​ക്കാ​ൻ ജി​ല്ലാ ഉ​പ​ദേ​ശ​ക സ​മി​തി യോ​ഗ​ത്തി​ൽ തീ​രു​മാ​നം. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി അ​ൾ​ട്രാ​സൗ​ണ്ട് സ്കാ​ൻ സെ​ന്‍റ​റു​ക​ളു​ടെ പ​രി​ശോ​ധ​ന ശ​ക്തി​പ്പെ​ടു​ത്തും. പു​തി​യ ര​ജി​സ്ട്രേ​ഷ​നു വേ​ണ്ടി​യു​ള്ള അ​പേ​ക്ഷ​ക​ളും ര​ജി​സ്ട്രേ​ഷ​ൻ പു​തു​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളും പ​രി​ഗ​ണി​ച്ച് അ​ർ​ഹ​മാ​യ​വ​യ്ക്ക് അം​ഗീ​കാ​രം ന​ൽ​കാ​നും യോ​ഗ​ത്തി​ൽ തീ​രു​മാ​ന​മാ​യി.
എ​ല്ലാ സ്കാ​നിം​ഗ് സെ​ന്‍റ​റു​ക​ളും നി​യ​മം അ​നു​ശാ​സി​ക്കു​ന്ന വി​ധ​ത്തി​ലു​ള്ള ര​ജി​സ്റ്റ​റു​ക​ളും ഫോ​റ​ങ്ങ​ളും കൃ​ത്യ​മാ​യി സൂ​ക്ഷി​ക്ക​ണം. പ​രി​ശോ​ധ​ന​യി​ൽ ക്ര​മ​ക്കേ​ടു​ക​ൾ ക​ണ്ടെ​ത്തി​യാ​ൽ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. ഓ​ണ്‍​ലൈ​നാ​യി ചേ​ർ​ന്ന യോ​ഗ​ത്തി​ൽ ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​കെ. സ​ക്കീ​ന അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ആ​ർ​സി​എ​ച്ച് ഓ​ഫീ​സ​ർ ഡോ.​വി.​പി. രാ​ജേ​ഷ്, ഡോ.​കെ.​എ. മെ​ഹ​ർ​ബാ​ൻ, ഡോ.​പി. അ​ബ്ദു​ൾ സ​മ​ദ്, ജി​ല്ലാ മാ​സ്മീ​ഡി​യ ഓ​ഫീ​സ​ർ പി. ​രാ​ജു, ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ പി. ​റ​ഷീ​ദ് ബാ​ബു, സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക സ​ജ്ന മോ​ൾ ആ​മി​യ​ൻ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.