സേ​വ​ന​ങ്ങ​ൾ​ക്കു ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യം
Thursday, May 6, 2021 12:00 AM IST
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്ന് കെ​എ​സ്ഇ​ബി. പു​തി​യ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ള്ള അ​പേ​ക്ഷ​ക​ൾ, മീ​റ്റ​ർ/​ലൈ​ൻ/ പോ​സ്റ്റ് എ​ന്നി​വ മാ​റ്റി സ്ഥാ​പി​ക്ക​ൽ, ഉ​ട​മ​സ്ഥാ​വ​കാ​ശം, ക​ണ​ക്റ്റ​ട് ലോ​ഡ് മാ​റ്റു​ക, വൈ​ദ്യു​തി ബി​ല്ല് അ​ട​ക്ക​ൽ തു​ട​ങ്ങി​യ പൊ​തു​വാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് ക​എ​സ്ഇ​ബി ലി​മി​റ്റ​ഡി​ന്‍റെ ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​മോ "സേ​വ​നം വാ​തി​ൽ​പ്പ​ടി’ സേ​വ​ന​മോ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്നു മ​ഞ്ചേ​രി ഇ​ല​ക്‌​ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ടോ​ൾ ഫ്രീ ​ന​ന്പ​ർ: 1912.

ക​ണ്‍​ട്രോ​ൾ റൂം ​തു​ട​ങ്ങി

മ​ല​പ്പു​റം: ജി​ല്ല​യി​ലെ കോ​വി​ഡ് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യം നേ​രി​ടു​ന്ന​തി​ന് ഓ​ക്സി​ജ​ൻ മാ​നേ​ജ്മെ​ന്‍റ് ക​മ്മി​റ്റി രൂ​പീ​ക​രി​ച്ച് ഓ​ക്സി​ജ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ൾ അ​ടി​യ​ന്ത​ര​മാ​യി കൈ​കാ​ര്യം ചെ​യ്യു​ന്ന​തി​നു ജി​ല്ലാ​ത​ല​ത്തി​ൽ ഓ​ക്സി​ജ​ൻ മാ​നേ​ജ്മെ​ന്‍റ് ക​ണ്‍​ട്രോ​ൾ റൂം ​ആ​രം​ഭി​ച്ചു. ഓ​ക്സി​ജ​ന്‍റെ ആ​വ​ശ്യ​ക​ത​യും ഓ​ക്സി​ജ​നു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്ന​ങ്ങ​ളും ക​ണ്‍​ട്രോ​ൾ റൂം ​മു​ഖേ​ന പ​രി​ഹ​രി​ക്കും. ഫോ​ണ്‍: 0483 2952950.