പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സേ​വ​ന​ങ്ങ​ൾ​ക്കു ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യം
Thursday, May 6, 2021 12:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ്19 വ്യാ​പ​നം ത​ട​യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ന​ഗ​ര​സ​ഭ​യു​ടെ സേ​വ​ന​ങ്ങ​ൾ ഓ​ണ്‍​ലൈ​നാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്കു ന​ൽ​കു​ന്ന​തി​നു സം​വി​ധാ​ന​മാ​യി. നി​കു​തി​ക​ൾ ഓ​ണ്‍​ലൈ​നാ​യും
tax.lsgkerala.gov.in അ​പേ​ക്ഷ​ക​ൾ Perinthalmanna municipaltiy.lsgkerala.gov.in വെ​ബ്സൈ​റ്റ് വ​ഴി​യും ഇ​മെ​യി​ൽ [email protected] വ​ഴി​യും വാ​ട്സ് ആ​പ്പ് 8129580055 ന​ന്പ​ർ മു​ഖേ​ന​യും ന​ൽ​ക​മെ​ന്നു ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി അ​റി​യി​ച്ചു. ജ​ന​ങ്ങ​ൾ​ക്ക് വീ​ട്ടി​ലി​രു​ന്നു ഈ ​സം​വി​ധാ​ന​ങ്ങ​ളി​ലൂ​ടെ ന​ഗ​ര​സ​ഭ​യു​ടെ സേ​വ​ന​ങ്ങ​ൾ​ക്കു അ​പേ​ക്ഷ ന​ൽ​കാം. അ​പേ​ക്ഷ​യി​ൽ ഫോ​ണ്‍ ന​ന്പ​ർ ഉ​ൾ​പ്പെ​ടു​ത്ത​ണം. ജ​ന​ങ്ങ​ൾ അ​നാ​വ​ശ്യ​മാ​യി ന​ഗ​ര​സ​ഭ​യി​ൽ വ​രു​ന്ന​തു ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​ചെ​യ​ർ​മാ​ൻ അ​ഭ്യ​ർ​ഥി​ച്ചു.
അ​തേ​സ​മ​യം ന​ഗ​ര​സ​ഭ​യി​ൽ സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന അ​പേ​ക്ഷ​ക​ളെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ അ​റി​യു​ന്ന​തി​നും സം​ശ​യ നി​വാ​ര​ണ​ത്തി​നും താ​ഴെ പ​റ​യു​ന്ന വ​കു​പ്പു​ത​ല​വ​ൻ​മാ​രു​ടെ ന​ന്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണം. റ​വ​ന്യൂ സൂ​പ്ര​ണ്ട്: 9497815259, ജ​ന​റ​ൽ സൂ​പ്ര​ണ്ട്: 9539944526, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ: 9072953010, ന​ഗ​ര​സ​ഭാ വാ​ട്ട്സ​പ്പ്: 8129580055 ടൗ​ണ്‍ പ്ലാ​നിം​ഗ് സെ​ക്ഷ​ൻ ക്ല​ർ​ക്ക്: 8301846934.