നി​ല​ന്പൂ​രി​ലെ കോ​വി​ഡ് ആ​ശു​പ​ത്രി: ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി
Thursday, May 6, 2021 12:00 AM IST
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ തു​ട​ങ്ങി​യ കോ​വി​ഡ് പ്രാ​ഥ​മി​ക ചി​കി​ത്സാ കേ​ന്ദ്ര​ത്തി​ലേ​ക്ക​നു​വ​ദി​ച്ച ജീ​വ​ന​ക്കാ​ർ​ക്ക് പ​രി​ശീ​ല​നം ന​ൽ​കി. വെ​ളി​യ​ന്തോ​ടു​ള്ള ഐ​ജി​എം​എം​ആ​ർ സ്കൂ​ളി​ലാ​ണ് കോ​വി​ഡ് ചി​കി​ത്സാ കേ​ന്ദ്രം തു​ട​ങ്ങി​യ​ത്. സ്കൂ​ളി​ലെ ഹാ​ളി​ൽ ന​ട​ത്തി​യ പ​രി​ശീ​ല​നം നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ​ൻ മാ​ട്ടു​മ്മ​ൽ സ​ലീം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഉ​പാ​ധ്യ​ക്ഷ അ​രു​മാ ജ​യ​കൃ​ഷ്ണ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ന​ഗ​ര​സ​ഭാ ആ​രോ​ഗ്യ സ​ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ ക​ക്കാ​ട​ൻ റ​ഹീം, സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ​മാ​രാ​യ പി.​എം. ബ​ഷീ​ർ, സ്ക​റി​യ ക്നാം​തോ​പ്പി​ൽ, യു.​കെ. ബി​ന്ദു, സൈ​ജി​മോ​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കോ​വി​ഡ് നോ​ഡ​ൽ ഓ​ഫീ​സ​ർ ഡോ. ​ഷി​നാ​സ് ബാ​ബു, ഡോ. ​കെ.​കെ. പ്ര​വീ​ണ, ജി​ല്ലാ ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​എ​ൻ. അ​ബൂ​ബ​ക്ക​ർ തു​ട​ങ്ങി​യ​വ​ർ ക്ലാ​സെ​ടു​ത്തു.