കോ​വി​ഡ് വാ​ക്സി​ൻ ര​ജി​സ്ട്രേ​ഷ​ൻ കേ​ന്ദ്രം ആ​രം​ഭി​ച്ചു
Thursday, May 6, 2021 12:00 AM IST
മ​ല​പ്പു​റം: കോ​വി​ഡ് വാ​ക്സി​നേ​ഷ​നു ഓ​ണ്‍​ലൈ​ൻ മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന​തി​നു മു​തി​ർ​ന്ന പൗ​ര​ൻ​മാ​രെ സ​ഹാ​യി​ക്കാ​നാ​യി സാ​മൂ​ഹ്യ​നീ​തി വ​കു​പ്പ് ജി​ല്ലാ കോ​വി​ഡ് വാ​ക്സി​നേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ സ​ഹാ​യ കേ​ന്ദ്രം ആ​രം​ഭി​ച്ചു. ജി​ല്ലാ സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സി​ലാ​ണ് സ​ഹാ​യ​കേ​ന്ദ്രം. വ​യോ​ക്ഷേ​മ കോ​ൾ​സെ​ന്‍റ​റി​ന്‍റെ ഭാ​ഗ​മാ​യാ​ണ് സ​ഹാ​യ കേ​ന്ദ്രം പ്ര​വ​ർ​ത്തി​ക്കു​ക.
വാ​ക്സി​നേ​ഷ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​വ​ശ്യ​മു​ള്ള​വ​രി​ൽ നി​ന്നു വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ച്ച് കോ​വി​ഡ് സൈ​റ്റി​ൽ രേ​ഖ​പ്പെ​ടു​ത്തി അ​വ​രു​ടെ ഫോ​ണി​ലേ​ക്കു വ​രു​ന്ന ഒ​ടി​പി ഉ​പ​യോ​ഗി​ച്ച് ഹെ​ൽ​പ് ഡെ​സ്ക് മു​ഖേ​ന ര​ജി​സ്റ്റ​ർ ചെ​യ്യും. സ​ഹാ​യ കേ​ന്ദ്ര​ത്തി​ന്‍റെ ഉ​ദ്ഘാ​ട​നം ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന നി​ർ​വ​ഹി​ച്ചു. സാ​മൂ​ഹ്യ​നീ​തി ഓ​ഫീ​സ​ർ കെ. ​കൃ​ഷ്ണ​മൂ​ർ​ത്തി, സാ​മൂ​ഹ്യ​സു​ര​ക്ഷാ മി​ഷ​ൻ കോ-​ഓ​ർ​ഡി​നേ​റ്റ​ർ സി.​ടി. നൗ​ഫ​ൽ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.