പ്ര​തി​രോ​ധ​ത്തി​നു സു​മ​ന​സു​ക​ൾ സ​ഹ​ക​രി​ക്ക​ണ​മെ​ന്നു ന​ഗ​ര​സ​ഭ
Thursday, May 6, 2021 12:00 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കു പെ​രി​ന്ത​ൽ​മ​ണ്ണ ന​ഗ​ര​സ​ഭ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച റി​ലീ​ഫ് ഫ​ണ്ടി​ലേ​ക്കു ഒ​രു മാ​സ​ത്തെ ഓ​ണ​റേ​റി​യ​മാ​യ 13500 രൂ​പ ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ പി. ​ഷാ​ജി സം​ഭാ​വ​ന ന​ൽ​കി. കോ​വി​ഡ് റി​ലീ​ഫ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​വ​ശ്യ​മാ​യ ഫ​ണ്ട് ഡി​സി​സി, സി​എ​ഫ്എ​ൽ​ടി​സി എ​ന്നി​വ​യി​ലേ​ക്ക് ആ​വ​ശ്യ​മാ​യ സാ​ധ​ന സാ​മ​ഗ്രി​ക​ൾ ശേ​ഖ​രി​ക്കു​ന്ന​തി​നു ന​ഗ​ര​സ​ഭ സ​ഹാ​യം അ​ഭ്യ​ർ​ഥി​ച്ചു. കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഏ​കോ​പ​ന​ത്തി​നാ​യി ന​ഗ​ര​സ​ഭ ഐ​ഡി​ബി​ഐ ബാ​ങ്കി​ൽ തു​ട​ങ്ങി​യ അ​ക്കൗ​ണ്ടി​ലേ​ക്കു തു​ക ന​ൽ​കാം. സെ​ക്ര​ട്ട​റി, പെ​രി​ന്ത​ൽ​മ​ണ്ണ മു​നി​സി​പ്പാ​ലി​റ്റി സി​ഡി​ആ​ർ​എ​ഫ്. അ​ക്കൗ​ണ്ട് ന​ന്പ​ർ 0763104000148535. ഐ​എ​ഫ്എ​സ്‌​സി: ഐ​ബി​കെ​എ​ൽ 0000763.

അ​ങ്ങാ​ടി​പ്പു​റ​ത്തു
ഒ​ന്പ​തു വാ​ർ​ഡു​ക​ൾ
ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോൺ

അ​ങ്ങാ​ടി​പ്പു​റം: പ​ഞ്ചാ​യ​ത്തി​ലെ ര​ണ്ട്, നാ​ല്, ഒ​ന്പ​ത്,10, 11, 14, 17, 21, 23 എ​ന്നീ വാ​ർ​ഡു​ക​ൾ ക​ണ്ടെ​യ്ൻ​മെ​ന്‍റ് സോ​ണു​ക​ളാ​യി ക​ള​ക്ട​ർ പ്ര​ഖ്യാ​പി​ച്ചു. ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണം. അ​ത്യാ​വ​ശ്യ​ങ്ങ​ൾ​ക്ക​ല്ലാ​തെ പു​റ​ത്തി​റ​ങ്ങ​രു​തെ​ന്നും ഇ​ര​ട്ട മാ​സ്ക്ക് ധ​രി​ച്ചു സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.