കോവിഡ് വ്യാപനം രൂക്ഷം: രോഗികളുടെ എണ്ണം 4000 ന് മുകളിൽ
Thursday, May 6, 2021 12:00 AM IST
4,166 പേ​ർ​ക്കുകൂ​ടി
കോ​വി​ഡ്;
2,711 പേ​ർ​ക്കു
രോ​ഗ​മു​ക്തി

മ​ല​പ്പു​റം: ജി​ല്ല​യി​ൽ കോ​വി​ഡ് 19 പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം 4,000 ന് ​മു​ക​ളി​ൽ ത​ന്നെ തു​ട​രു​ന്നു. ഇ​ന്ന​ലെ 4,166 പേ​ർ കൂ​ടി വൈ​റ​സ് ബാ​ധി​ത​രാ​യ​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു. 33.41 ശ​ത​മാ​ന​മാ​ണ് ജി​ല്ല​യി​ലെ ടെ​സ്റ്റ് പോ​സി​റ്റീ​വി​റ്റി നി​ര​ക്ക്. നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​ർ വ​ർ​ധി​ക്കു​ന്ന സ്ഥി​തി​യി​ൽ മാ​റ്റ​മി​ല്ല. ഇ​ത്ത​ര​ത്തി​ൽ 3,932 പേ​ർ​ക്കാ​ണ് ഇ​ന്ന​ലെ രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്.

ആ​രോ​ഗ്യ രം​ഗ​ത്തു പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ൾ​ക്കും വൈ​റ​സ്ബാ​ധ ക​ണ്ടെ​ത്തി. 218 പേ​ർ​ക്കു വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ എ​ട്ടു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ ഏ​ഴു പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. 62,063 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 42,982 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്.

കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 1,001 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 213 പേ​രും 252 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ത​ദേ​ശ​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു കീ​ഴി​ലു​ള്ള പ്ര​ത്യേ​ക താ​മ​സ കേ​ന്ദ്ര​ങ്ങ​ളാ​യ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ൽ 11 പേ​രും ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു.

കോ​വി​ഡ് വൈ​റ​സി​ന്‍റെ അ​തി​തീ​വ്ര വ്യാ​പ​ന​ത്തി​നി​ട​യി​ലും പ​ര​മാ​വ​ധി രോ​ഗി​ക​ളെ സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു കൊ​ണ്ടു​വ​രാ​ൻ ജി​ല്ല​യി​ലെ ആ​രോ​ഗ്യ സം​വി​ധാ​ന​ത്തി​നു സാ​ധി​ക്കു​ന്നു​ണ്ട്. ഇ​ന്ന​ലെ മാ​ത്രം 2,711 പേ​രാ​ണ് രോ​ഗ​മു​ക്ത​രാ​യ​തെ​ന്നു ഡി​എം​ഒ അ​റി​യി​ച്ചു. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,37,523 ആ​യി.

ഇ​തു​വ​രെ​യാ​യി 703 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്. കോ​വി​ഡ് സ​മൂ​ഹ വ്യാ​പ​ന​ത്തി​നു​ള്ള സാ​ഹ​ച​ര്യം തി​രി​ച്ച​റി​ഞ്ഞു​ള്ള സ​മീ​പ​ന​മാ​ണ് പൊ​തു സ​മൂ​ഹ​ത്തി​ൽ നി​ന്നു​ണ്ടാ​കേ​ണ്ട​തെ​ന്നു ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ അ​റി​യി​ച്ചു. ജി​ല്ല​യി​ൽ പോ​ലീ​സും വാ​ർ​ഡു​ത​ല ജാ​ഗ്ര​താ സ​മി​തി​ക​ളും നി​രീ​ക്ഷ​ണം ശ​ക്ത​മാ​ക്കി​യി​ട്ടു​ണ്ടെ​ന്നും ജി​ല്ലാ ക​ള​ക്ട​ർ ഓ​ർ​മി​പ്പി​ച്ചു.

പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം 4,000 എ​ത്തി​യ​ത് കോ​വി​ഡ് 19 വൈ​റ​സി​ന്‍റെ അ​തി​തീ​വ്ര വ്യാ​പ​ന​ത്തി​ന്‍റെ സാ​ധ്യ​ത​യി​ലേ​ക്കാ​ണ് വി​ര​ൽ ചൂ​ണ്ടു​ന്ന​തെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​സ​ക്കീ​ന​യും പ​റ​ഞ്ഞു. ഈ ​ഘ​ട്ട​ത്തി​ൽ സ്വ​യം സു​ര​ക്ഷി​ത​രാ​കു​ന്ന​താ​ണ് പ്ര​ധാ​നം. എ​വി​ടെ​വ​ച്ചും വൈ​റ​സ് ബാ​ധ​യ്ക്ക് സാ​ധ്യ​ത​യു​ണ്ടെ​ന്നു എ​ല്ലാ​വ​രും സ്വ​യം തി​രി​ച്ച​റി​യ​ണം. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ വൈ​റ​സ് ബാ​ധ ത​ട​യു​ന്ന​തി​നാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും മാ​സ്ക്ക് ധ​രി​ക്കു​ന്ന​തു​ൾ​പ്പ​ടെ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം.

ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ട് ല​ഭി​ക്കു​ന്ന നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.