വി​റ​ക് കൂ​ട്ടി​ൽ നി​ന്നു മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി
Wednesday, May 5, 2021 1:09 AM IST
പാ​ണ്ടി​ക്കാ​ട്: വീ​ടി​ന്‍റെ അ​ടു​ക്ക​ളയി​ലെ വി​റ​ക് കൂ​ട്ടി​ൽ നി​ന്നു മൂ​ർ​ഖ​ൻ പാ​ന്പി​നെ പി​ടി​കൂ​ടി. വെ​ള്ളു​വ​ങ്ങാ​ട് പ​ള്ളി​പ്പ​ടി​യി​ലെ പൊ​ട്ടേ​ങ്ങ​ൽ മു​ഹ​മ്മ​ദി​ന്‍റെ വീ​ട്ടി​ലെ അ​ടു​ക്ക​ള​യി​ലാ​ണ് മൂ​ന്ന​ടി നീ​ള​മു​ള്ള പാ​ന്പി​നെ ക​ണ്ട​ത്്.
വി​വ​ര​മ​റി​ഞ്ഞു വോ​ള​ണ്ടി​യ​ർ​മാ​രെ​ത്തി പാ​ന്പി​നെ പി​ടി​കൂ​ടി ജ​ന​വാ​സ​മി​ല്ലാ​ത്ത മേ​ഖ​ല​യി​ൽ വി​ട്ട​യ​ച്ചു.
അ​മീ​ർ വെ​ള്ളു​വ​ങ്ങാ​ട്, കെ.​ജി.​സ​ഹീ​ർ, മു​ഹ​മ്മ​ദ് ബാ​വ, മു​സ്ത​ഫ വെ​ള്ളു​വ​ങ്ങാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് പാ​ന്പി​നെ പി​ടി​കൂ​ടി​യ​ത്.

പാ​ലൂ​രി​ൽ കി​ണ​റ്റി​ൽ
തി​ര​യി​ള​ക്കം

പാ​ലൂ​ർ: പാ​ലൂ​രി​ൽ കി​ണ​റ്റി​ലു​ണ്ടാ​യ തി​ര​യി​ള​ക്കം നാ​ട്ടു​കാ​രി​ൽ ആ​ശ​ങ്ക​യു​യ​ർ​ത്തി. പാ​ലൂ​ർ ക​നാ​ല​ങ്ങാ​ടി​യി​ലെ അ​കാ​യി ചോ​ല​ക്ക​ൽ കു​ഞ്ഞ​യ​മു​വി​ന്‍റെ വീ​ട്ടു​മു​റ്റ​ത്തെ കി​ണ​റി​ലാ​ണ് ഇ​ന്ന​ലെ രാ​വി​ലെ എ​ട്ടി​നു അ​സാ​ധാ​ര​ണ​രീ​തി​യി​ൽ തി​ര​യി​ള​ക്കം അ​നു​ഭ​വ​പ്പെ​ട്ട​ത്.
കി​ണ​റി​ൽ നി​ന്നു വെ​ള്ളം അ​ല​യ​ടി​ക്കു​ന്ന ശ​ബ്ദം​കേ​ട്ട് വീ​ട്ടു​കാ​ർ നോ​ക്കി​യ​പ്പോ​ഴാ​ണ് അ​ത്ഭു​ത പ്ര​തി​ഭാ​സം ശ്ര​ദ്ധ​യി​ൽ പെ​ട്ട​ത്. പി​ന്നീ​ട് സാ​വ​കാ​ശം ശാ​ന്ത​മാ​കു​ക​യാ​യി​രു​ന്നു.