സി​പി​എം ആ​രോ​പ​ണ​ങ്ങ​ൾ ജാ​ള്യ​ം മ​റ​ച്ചു​വയ്ക്കാ​നെ​ന്നു യു​ഡി​എ​ഫ്
Wednesday, May 5, 2021 1:09 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: തെ​ര​ഞ്ഞെ​ടു​പ്പു ഫ​ല​വു​മാ​യി ബ​ന്ധ​പ്പെ​ട്ടു പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ സി​പി​എം ഉ​യ​ർ​ത്തു​ന്ന ആ​രോ​പ​ണ​ങ്ങ​ൾ പ​രാ​ജ​യ ജാ​ള്യ​ത മ​റ​ച്ചു വയ്​ക്കാ​നെ​ന്നു മ​ണ്ഡ​ലം യു​ഡി​എ​ഫ് ക​മ്മി​റ്റി. പോ​സ്റ്റ​ൽ ബാ​ല​റ്റി​നൊ​പ്പം ന​ൽ​കു​ന്ന ഡി​ക്ല​റേ​ഷ​ൻ പൂ​ർ​ണ​മാ​ക​ണ​മെ​ന്നു തെ​ര​ഞ്ഞെ​ടു​പ്പു നി​യ​മ​മാ​ണ്. അ​തു പ്ര​കാ​രം വോ​ട്ടു​ക​ൾ എ​ണ്ണു​ന്ന സ​മ​യ​ത്തു മു​ഴു​വ​ൻ സ്ഥാ​നാ​ർ​ഥി​ക​ളെ​യും ഏ​ജ​ന്‍റു​മാ​രെ​യും ബോ​ധ്യ​പ്പെ​ടു​ത്തി​യാ​ണ് 347 വോ​ട്ടു​ക​ൾ റി​ജ​ക്റ്റ​ഡ് ഇ​ൻ​വാ​ലി​ഡ് ആ​യി ത​ള്ളി​യ​ത്. ഈ ​സ​മ​യ​ത്തു ആ​രും പ​രാ​തി ഉ​ന്ന​യി​ച്ചി​രു​ന്നി​ല്ല. പ​രാ​ജ​യം ഉ​റ​പ്പി​ച്ച ശേ​ഷം മാ​ത്ര​മാ​ണ് സി​പി​എം കൂ​ടെ ത​ള്ളാ​ൻ ആ​വ​ശ്യ​പ്പെ​ട്ട ഈ ​വോ​ട്ടു​ക​ൾ എ​ണ്ണ​ണ​മെ​ന്നു ആ​വ​ശ്യ​പ്പെ​ട്ട​ത്.
ബാ​ല​റ്റ് ക​വ​ർ പോ​ലും തു​റ​ക്കാ​ത്ത ഇ​വ യു​ഡി​എ​ഫ് കൃ​ത്രി​മം കാ​ട്ടി ത​ള്ളി എ​ന്ന രീ​തി​യി​ൽ പ്ര​ച​രി​പ്പി​ച്ചു നേ​തൃ​ത്വ​ത്തി​ന്‍റെ സീ​റ്റ് ക​ച്ച​വ​ട​ത്തി​ൽ രോ​ഷാ​കു​ല​രാ​യ അ​ണി​ക​ളെ തൃ​പ്തി​പ്പെ​ടു​ത്താ​നാ​ണ് സി​പി​എം ശ്ര​മി​ക്കു​ന്ന​ത്. ഭ​ര​ണ സ്വാ​ധീ​ന​വും ഉ​ദ്യോ​ഗ​സ്ഥ പി​ന്തു​ണ​യു​മു​ള്ള സി​പി​എം രാ​ഷ്ട്രീ​യം ക​ളി​ച്ചു യു​ഡി​എ​ഫി​നെ ത​ക​ർ​ക്കാ​ൻ ത​പാ​ൽ വോ​ട്ടി​ൽ അ​ട്ടി​മ​റി ന​ട​ത്തി​യ​താ​കാ​മെ​ന്ന സം​ശ​യം യു​ഡി​എ​ഫി​നു​ണ്ട്. വോ​ട്ടെ​ണ്ണി​യാ​ൽ യു​ഡി​എ​ഫി​നു അ​നു​കൂ​ല​മാ​കു​മെ​ന്ന് ത​ന്നെ​യാ​ണ് പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.
നി​യ​മ​പ​ര​മാ​യ ഏ​തു ന​ട​പ​ടി​യും ആ​ര് സ്വീ​ക​രി​ച്ചാ​ലും യു​ഡി​എ​ഫി​നു പേ​ടി​ക്കാ​നി​ല്ലെ​ന്നും യു​ഡി​എ​ഫ് ചെ​യ​ർ​മാ​ൻ സി. ​സേ​തു​മാ​ധ​വ​ൻ, ക​ണ്‍​വീ​ന​ർ എ​സ്. അ​ബ്ദു​ൾ​സ​ലാം എ​ന്നി​വ​ർ അ​റി​യി​ച്ചു.