മ​ല​പ്പു​റ​ത്തു പ്ര​തി​ദി​ന കോ​വി​ഡ് രോ​ഗി​ക​ൾ 4,000 പി​ന്നി​ട്ടു
Wednesday, May 5, 2021 1:09 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ 4,000 പി​ന്നി​ട്ട് പ്ര​തി​ദി​ന കോ​വി​ഡ് ബാ​ധി​ത​ർ. ഇ​ന്ന​ലെ 4,323 പേ​ർ​ക്കു കൂ​ടി കോ​വി​ഡ് 19 വൈ​റ​സ് ബാ​ധ സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ കെ. ​സ​ക്കീ​ന അ​റി​യി​ച്ചു. പ്ര​തി​ദി​ന രോ​ഗ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ര​ക്കാ​ണി​ത്. 31.74 ശ​ത​മാ​ന​മാ​ണ് കോ​വി​ഡ് ടെ​സ്റ്റ് പോ​സി​റ്റി​വി​റ്റി നി​ര​ക്ക്. 4,161 പേ​ർ​ക്കും നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ​യാ​ണ് വൈ​റ​സ്ബാ​ധ. മൂ​ന്നു ആ​രോ​ഗ്യപ്ര​വ​ർ​ത്ത​ക​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചു. 144 പേ​ർ​ക്ക് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​തി​ന്‍റെ ഉ​റ​വി​ടം ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ല. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു തി​രി​ച്ചെ​ത്തി​യ മൂ​ന്നു പേ​ർ​ക്കും ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നെ​ത്തി​യ 12 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ചി​ട്ടു​ണ്ട്. രോ​ഗ​വ്യാ​പ​നം വ​ർ​ധി​ക്കു​ന്ന​തി​നൊ​പ്പം പ​രമാവ​ധി പേ​രെ വി​ദ​ഗ്ധ ചി​കി​ത്സ ന​ൽ​കി സാ​ധാ​ര​ണ ജീ​വി​ത​ത്തി​ലേ​ക്കു തി​രി​ച്ചു കൊ​ണ്ടു​വ​രാ​നു​ള്ള അ​ക്ഷീ​ണ ശ്ര​മ​ത്തി​ലാ​ണ് ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​രെ​ന്നു ഡി​എം​ഒ പ​റ​ഞ്ഞു. ഇ​ന്ന​ലെ ജി​ല്ല​യി​ൽ 2,125 പേ​രാ​ണ് ഇ​ത്ത​ര​ത്തി​ൽ രോ​ഗ​മു​ക്ത​രാ​യ​ത്. ഇ​തോ​ടെ ജി​ല്ല​യി​ൽ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,39,653 ആ​യി. 60,304 പേ​രാ​ണ് ജി​ല്ല​യി​ൽ ഇ​പ്പോ​ൾ നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. 41,508 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 1,133 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 192 പേ​രും 344 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ ഡൊ​മി​സി​ലി​യ​റി കെ​യ​ർ സെ​ന്‍റ​റു​ക​ളി​ലും വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്നു. ഇ​തു​വ​രെ​യാ​യി ജി​ല്ല​യി​ൽ 699 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി മ​രി​ച്ച​ത്. കോ​വി​ഡ് ബാ​ധി​ത​രു​ടെ എ​ണ്ണം ക്ര​മാ​തീ​ത​മാ​യി വ​ർ​ധി​ക്കു​ന്പോ​ൾ അ​തീ​വ ജാ​ഗ്ര​ത പൊ​തു​സ​മൂ​ഹ​ത്തി​ൽ നി​ന്നു​ണ്ടാ​ക​ണ​മെ​ന്നു ക​ള​ക്ട​ർ കെ. ​ഗോ​പാ​ല​കൃ​ഷ്ണ​ൻ പ​റ​ഞ്ഞു. അ​ശ്ര​ദ്ധ വ​ലി​യ വി​പ​ത്തി​ന് കാ​ര​ണ​മാ​കും. നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ വൈ​റ​സ്ബാ​ധി​ത​ർ അ​നു​ദി​നം വ​ർ​ധി​ക്കു​ന്ന​ത് ത​ട​യാ​ൻ ആ​രോ​ഗ്യ ജാ​ഗ്ര​ത ക​ർ​ശ​ന​മാ​യി പാ​ലി​ക്ക​ണം. ഇ​തി​ൽ വീ​ഴ്ച വ​രു​ത്തു​ന്ന​വ​ർ​ക്കെ​തി​രെ ക​ർ​ശ​ന ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മി​പ്പി​ച്ചു.
സ​ർ​ക്കാ​ർ നി​ർ​ദേ​ശ പ്ര​കാ​രം രോ​ഗ വ്യാ​പ​നം ത​ട​യു​ന്ന​തി​നു ക​ർ​ശ​ന നി​യ​ന്ത്ര​ണ​ങ്ങ​ൾ ജി​ല്ല​യി​ലും ന​ട​പ്പാ​ക്കി വ​രി​ക​യാ​ണ്. ജ​ന​ജീ​വി​ത​ത്തി​നു പ്ര​യാ​സ​മി​ല്ലാ​ത്ത വി​ധ​ത്തി​ൽ കോ​വി​ഡ് പ്ര​തി​രോ​ധം സാ​ധ്യ​മാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. ജി​ല്ലാ ഭ​ര​ണ​കൂ​ട​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​രോ​ഗ്യ വ​കു​പ്പും പോ​ലീ​സും ജ​ന​പ്ര​തി​നി​ധി​ക​ളും സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​രും ഇ​ത​ര സ​ർ​ക്കാ​ർ വ​കു​പ്പു​ക​ളെ​ല്ലാം ചേ​ർ​ന്നു രോ​ഗ വ്യാ​പ​നം ന​ട​യാ​നു​ള്ള ശ്ര​മ​ങ്ങ​ൾ ന​ട​ത്തി​വ​രി​ക​യാ​ണ്. നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ രോ​ഗ​ബാ​ധി​ത​രാ​കു​ന്ന​വ​ർ വ​ർ​ധി​ക്കു​ന്ന​താ​ണ് ജി​ല്ല നി​ല​വി​ൽ നേ​രി​ടു​ന്ന പ്ര​ധാ​ന വെ​ല്ലു​വി​ളി​യെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ സ​ക്കീ​ന പ​റ​ഞ്ഞു. രോ​ഗ​ല​ക്ഷ​ണ​ങ്ങ​ളു​ള്ള​വ​ർ അ​തു മ​റ​ച്ചു​വെ​ക്ക​രു​ത്. ഇ​ത്ത​ര​ത്തി​ലു​ള്ള വീ​ഴ്ച കൂ​ടു​ത​ൽ പേ​രി​ലേ​ക്കു വൈ​റ​സ് വ്യാ​പി​ക്കാ​ൻ കാ​ര​ണ​മാ​കും. പൊ​തു​സ്ഥ​ല​ങ്ങ​ളി​ൽ പോ​കു​ന്ന​വ​ർ വൈ​റ​സ് ബാ​ധ ത​ട​യു​ന്ന​തി​നാ​യി സാ​മൂ​ഹി​ക അ​ക​ലം പാ​ലി​ക്കു​ക​യും ര​ണ്ടു മാ​സ്ക് ധ​രി​ക്കു​ന്ന​തു​ൾ​പ്പെ​ടെ മു​ൻ​ക​രു​ത​ലു​ക​ൾ സ്വീ​ക​രി​ക്കു​ക​യും ചെ​യ്യ​ണം. ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളു​ണ്ടാ​യാ​ൽ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ൾ സെ​ൽ, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ എ​ന്നി​വ​രു​മാ​യി ഫോ​ണി​ൽ ബ​ന്ധ​പ്പെ​ട്ടു നി​ർ​ദേ​ശ​ങ്ങ​ൾ പാ​ലി​ക്ക​ണ​മെ​ന്നു ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ പ​റ​ഞ്ഞു. ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252. 2733253.