സേ​വ​ന​ങ്ങ​ൾ​ക്കു ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യം
Wednesday, May 5, 2021 1:09 AM IST
മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​ന പ​ശ്ചാ​ത്ത​ല​ത്തി​ൽ ഉ​പ​ഭോ​ക്താ​ക്ക​ൾ ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നു കെഎസ്ഇ​ബി.
പു​തി​യ വൈ​ദ്യു​തി ക​ണ​ക്ഷ​നു​ള്ള അ​പേ​ക്ഷ​ക​ൾ, മീ​റ്റ​ർ/​ലൈ​ൻ/ പോ​സ്റ്റ് എ​ന്നി​വ മാ​റ്റി സ്ഥാ​പി​ക്ക​ൽ, ഉ​ട​മ​സ്ഥാ​വ​കാ​ശം, ക​ണ​ക്റ്റ​ട് ലോ​ഡ് മാ​റ്റു​ക, വൈ​ദ്യു​തി ബി​ല്ല് അ​ട​ക്ക​ൽ തു​ട​ങ്ങി​യ പൊ​തു​വാ​യ സേ​വ​ന​ങ്ങ​ൾ​ക്ക് കെഎ​സ്ഇ​ബി ലി​മി​റ്റ​ഡി​ന്‍റെ ഓ​ണ്‍​ലൈ​ൻ സൗ​ക​ര്യ​മോ ’സേ​വ​നം വാ​തി​ൽ​പ്പ​ടി’ സേ​വ​ന​മോ പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് മ​ഞ്ചേ​രി ഇ​ല​ക്ട്രി​ക്ക​ൽ സ​ർ​ക്കി​ൾ ഡെ​പ്യൂ​ട്ടി ചീ​ഫ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ടോ​ൾ ഫ്രീ ​ന​ന്പ​ർ: 1912.

കാ​ഷ് കൗ​ണ്ട​റി​ൽ ക്ര​മീ​ക​ര​ണം

മ​ല​പ്പു​റം: കോ​വി​ഡ് വ്യാ​പ​ന സാ​ഹ​ച​ര്യം ക​ണ​ക്കി​ലെ​ടു​ത്ത് ആ​റ് മു​ത​ൽ വാ​ട്ട​ർ അ​ഥോ​റി​റ്റി മ​ല​പ്പു​റം ഓ​ഫീ​സി​ലെ കാ​ഷ് കൗ​ണ്ട​ർ പ്ര​വ​ർ​ത്ത​ന സ​മ​യ​ത്തി​ൽ മാ​റ്റം. രാ​വി​ലെ 10 മു​ത​ൽ വൈ​കീ​ട്ട് അ​ഞ്ചു വ​രെ​യാ​യി പ​ണ​മി​ട​പാ​ട് ക്ര​മീ​ക​രി​ച്ചു.
ഇ​നി ഒ​ര​റി​യി​പ്പു​ണ്ടാ​കു​ന്ന​തു വ​രെ ക്ര​മീ​ക​ര​ണം തു​ട​രു​മെ​ന്നും ഉ​പ​ഭോ​ക്താ​ക്ക​ൾ ഓ​ണ്‍​ലൈ​ൻ സം​വി​ധാ​ന​ങ്ങ​ൾ പ​ര​മാ​വ​ധി ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും വാ​ട്ട​ർ അ​ഥോ​റി​റ്റി മ​ല​പ്പു​റം സ​ബ് ഡി​വി​ഷ​ൻ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു.