മീ​ഡി​യ സ​ർ​വൈല​ൻ​സ് ടീം ​ രൂ​പീ​ക​രി​ച്ചു
Wednesday, May 5, 2021 1:09 AM IST
മ​ല​പ്പു​റം: കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ വ്യാ​ജ വാ​ർ​ത്ത​ക​ളും തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​ത് ത​ട​യാ​ൻ ജി​ല്ലാ മീ​ഡി​യ സ​ർ​വൈല​ൻ​സ് ടീം ​രൂ​പീ​ക​രി​ച്ചു.
മ​ല​പ്പു​റം അ​ഡീ​ഷ​ന​ൽ എ​സ്പി ചെ​യ​ർ​മാ​നും ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ​ർ വൈ​സ് ചെ​യ​ർ​മാ​നു​മാ​യാ​ണ് സ​ർ​വെ​ല​ൻ​സ് ടീം ​രൂ​പീ​ക​രി​ച്ച​ത്. മാ​സ് മീ​ഡി​യ ഓ​ഫീ​സ​ർ, മ​ല​പ്പു​റം ന​ഗ​ര​സ​ഭ അം​ഗം, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ, ഡെ​പ്യൂ​ട്ടി ഡി​എം​ഒ എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ. വ്യാ​ജ​വാ​ർ​ത്ത​ക​ളും തെ​റ്റാ​യ സ​ന്ദേ​ശ​ങ്ങ​ളും പ്ര​ച​രി​പ്പി​ക്കു​ന്ന​വ​ർ​ക്കെ​തി​രെ നി​യ​മ ന​ട​പ​ടി സ്വീ​ക​രി​ക്കും. ജി​ല്ലാ ദു​ര​ന്ത നി​വാ​ര​ണ അ​ഥോ​റി​റ്റി​യ്ക്ക് ഇ​തു​സം​ബ​ന്ധി​ച്ച റി​പ്പോ​ർ​ട്ടു​ക​ളും കൈ​മാ​റും.

മ​ന്പാ​ടി​ൽ കോ​വി​ഡ്
ഹെ​ൽ​പ്പ് ഡെ​സ്ക് തു​ട​ങ്ങി

മ​ന്പാ​ട്: കോ​വി​ഡ് വ്യാ​പ​ന​ത്തെ തു​ട​ർ​ന്ന് മ​ന്പാ​ട് പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക് തു​ട​ങ്ങി. 24 മ​ണി​ക്കൂ​റും സേ​വ​നം ല​ഭ്യ​മാ​വു​ന്ന ഡെ​സ്ക് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ലാ​ണ് പ്ര​വ​ർ​ത്തി​ക്കു​ക. ഡോ​ക്ട​ർ​മാ​രു​ടെ​യും അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ൽ ആം​ബു​ല​ൻ​സി​ന്‍റെ​യും സേ​വ​നം ല​ഭ്യ​മാ​കും.
ഡോ.​ധ​ന്യ​ശ്രീ: 9745859975, ഡോ.​ആ​യി​ശ​ക്കു​ട്ടി: 9539491666, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ സു​രേ​ഷ് ബാ​ബു: 9400955169, ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ: 9495084114.