പു​ല്ല​ഞ്ചേ​രി സ്കൂ​ളി​ൽ കോ​വി​ഡ് കെ​യ​ർ സെ​ന്‍റ​ർ സ​ജ്ജ​മാ​ക്കി
Wednesday, May 5, 2021 1:08 AM IST
നി​ല​ന്പൂ​ർ: ക​രു​ളാ​യി പ​ഞ്ചാ​യ​ത്തി​ൽ കോ​വി​ഡ് രൂ​ക്ഷ​മാ​കു​ന്ന​തി​നാ​ൽ 50 ബെ​ഡു​ക​ളോ​ടു കൂ​ടി​യ ഡി​സി​സി സെ​ന്‍റ​ർ പു​ല്ല​ഞ്ചേ​രി സ്കൂ​ളി​ൽ ആ​രം​ഭി​ച്ചു.
പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ​യ​ശ്രീ അ​ഞ്ചേ​രി​യ​ന്‍റെ​യും വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് മാ​സ്റ്റ​റു​ടെ​യും ഭ​ര​ണ സ​മി​തി അം​ഗ​ങ്ങ​ളു​ടെ​യും പ​ഞ്ചാ​യ​ത്ത് സെ​ക്ര​ട്ട​റി​യു​ടെ​യും നേ​തൃ​ത്വ​ത്തി​ൽ തൊ​ഴി​ലു​റ​പ്പ് തൊ​ഴി​ലാ​ളി​ക​ളും ക​രു​ളാ​യി പ​ഞ്ചാ​യ​ത്ത് വൈ​റ്റ്ഗ​ാർ​ഡ് അം​ഗ​ങ്ങ​ളും ചേ​ർ​ന്ന് ക്ര​മീ​ക​രി​ച്ചു.

ഓ​ക്സി​ജ​ൻ സി​ലി​ണ്ട​ർ ച​ല​ഞ്ചു​മാ​യി എം​എ​ൽ​എ

കൊ​ണ്ടോ​ട്ടി:​ കോ​വി​ഡ് വ്യാ​പ​ന​ത്തി​ന്‍റെ സാ​ഹ​ച​ര്യ​ത്തി​ൽ കൊ​ണ്ടോ​ട്ടി ന​ഗ​ര​സ​ഭ​ക്ക് കീ​ഴി​ൽ ഹ​ജ്ജ് ഹൗ​സി​ൽ പ്ര​വ​ർ​ത്ത​ന​മാ​രം​ഭി​ച്ച സി​എ​സ്എ​ഫ്എ​ൽ​ടി​സി​ക്ക് സി​ലി​ണ്ട​ർ ച​ല​ഞ്ച് പ്ര​ഖ്യാ​പി​ച്ച് ടി.​വി.​ഇ​ബ്രാ​ഹിം എം​എ​ൽ​എ.
ഓ​ക്സി​ജ​ൻ സി​ലി​ണ്ട​റി​ന്‍റെ അ​പ​ര്യാ​പ്ത​ത അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ച​ല​ഞ്ച് പ്ര​ഖ്യാ​പി​ച്ച​ത്.​സി​ലി​ണ്ട​റി​നു ചെ​ല​വു വ​രു​ന്ന 7,000 രൂ​പ​യാ​ണ്. പ​ണം മു​ഴു​വ​നാ​യോ ഭാ​ഗി​ക​മാ​യോ ഏ​റ്റെ​ടു​ത്തു ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കാം.​ ച​ല​ഞ്ചി​ൽ പ​ങ്കെ​ടു​ക്കു​ന്ന​വ​ർ എം​എ​ൽ​എ, ക​ണ്‍​ട്രോ​ൾ റൂം, ​ന​ഗ​ര​സ​ഭ​യു​മാ​യി ബ​ന്ധ​പ്പെ​ട​ണം.