ലാ​പ്ടോ​പ് മോ​ഹ​മു​പേ​ക്ഷി​ച്ചു ഏ​ഴു വ​യ​സു​കാ​ര​ൻ വാ​ക്സി​ൻ ച​ല​ഞ്ചി​ൽ പ​ങ്കാ​ളി​യാ​യി
Wednesday, May 5, 2021 1:08 AM IST
എ​ട​ക്ക​ര: ലാ​പ്ടോ​പ് വാ​ങ്ങ​ണ​മെ​ന്ന മോ​ഹ​മു​പേ​ക്ഷി​ച്ചു ഏ​ഴു​വ​യ​സു​കാ​ര​ൻ കോ​വി​ഡ് ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലെ വ​ലി​യ പ​ങ്കാ​ളി​യാ​യി. പാ​തി​രി​പ്പാ​ടം കു​ന്നി​ൽ നൗ​ഷാ​ദ്-​തോ​ര​ക്ക​ണ്ട​ൻ ജാ​സ്മി ദ​ന്പ​തി​മാ​രു​ടെ മ​ക​ൻ ഏ​ഴു​വ​യ​സു​ള്ള മു​ഹ​മ്മ​ദ്ഷാ​ഫി​യാ​ണ് നാ​ടി​നെ ബാ​ധി​ച്ച പ​ക​ർ​ച്ച​വ്യാ​ധി​യെ നേ​രി​ടു​ന്ന മു​ഖ്യ​മ​ന്ത്രി​യു​ടെ യ​ജ്ഞ​ത്തി​ൽ പ​ങ്കാ​ളി​യാ​യ​ത്.
ഉ​പ്പ​യും ഉ​മ്മ​യും വ​ല്ല്യു​മ്മ​യും മി​ഠാ​യി വാ​ങ്ങാ​ൻ പ​ല​പ്പോ​ഴാ​യി ന​ൽ​കി​യ പ​ണം സ്വ​രു​ക്കൂ​ട്ടി സ്വ​ന്ത​മാ​യി ലാ​പ്ടോ​പ് വാ​ങ്ങു​ക എ​ന്ന​ത് മു​ഹ​മ്മ​ദ് ഷാ​ഫി​യെ​ന്ന കു​രു​ന്നി​ന്‍റെ സ്വ​പ്ന​മാ​യി​രു​ന്നു. പെ​രു​ന്നാ​ൾ സ​മ്മാ​ന​മാ​യി ലാ​പ്ടോ​പ് വാ​ങ്ങാ​ൻ ത​യാ​റാ​വു​ക​യും ഇ​തി​നാ​യി പ​ണം ക​രു​തി വ​യ്ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ കോ​വി​ഡ് നാ​ടാ​കെ വ്യാ​പി​ക്കു​ക​യും വാ​ക്സി​ൻ ക്ഷാ​മം രൂ​ക്ഷ​മാ​കു​ക​യും ചെ​യ്ത സാ​ഹ​ച​ര്യ​ത്തി​ൽ ലാ​പ്ടോ​പി​നു പ്രാ​ധാ​ന്യം ന​ൽ​കാ​തെ വേ​ദ​നി​ക്കു​ന്ന ജ​ന​സ​മൂ​ഹ​ത്തെ സ​ഹാ​യി​ക്കാ​നു​ള്ള ഉ​റ​ച്ച തീ​രു​മാ​നം ഏ​ഴു വ​യ​സു​കാ​ര​ൻ കൈ​ക്കൊ​ള്ളു​ക​യാ​യി​രു​ന്നു. മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്സി​ൻ ച​ല​ഞ്ചി​ലേ​ക്കു ഉ​ദാ​ര​മ​ന​സ്കരായ ആ​ളു​ക​ൾ സം​ഭാ​വ​ന​ക​ൾ ന​ൽ​കാ​ൻ തു​ട​ങ്ങി​യ​ത​റി​ഞ്ഞ് ത​നി​ക്ക് ലാ​പ്ടോ​പ് വേ​ണ്ട, വേ​ദ​നി​ക്കു​ന്ന​വ​രെ സ​ഹാ​യി​ക്കാ​നാ​യി ഈ ​പ​ണം വി​നി​യോ​ഗി​ക്കാ​മെ​ന്നു മാ​താ​വി​നോ​ട് ഷാ​ഫി പ​റ​യു​ക​യാ​യി​രു​ന്നു.
വീ​ട്ടു​കാ​ർ പോ​ലും കു​ട്ടി​യു​ടെ തീ​രു​മാ​ന​ത്തി​ൽ ആ​ദ്യം പ​ക​ച്ചു​വെ​ങ്കി​ലും പി​ന്നീ​ട് ദു​രി​ത​ബാ​ധി​ത​രെ സ​ഹാ​യി​ക്കാ​നു​ള്ള ത​ങ്ങ​ളു​ടെ മ​ക​ന്‍റെ തീ​രു​മാ​ന​ത്തെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ക​യാ​യി​രു​ന്നു.
മു​ഹ​മ്മ​ദ് ഷ​ാഫി​യു​ടെ വി​ദേ​ശ​ത്തു​ള്ള അ​മ്മാ​വ​ൻ ഗ​ഫൂ​ർ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നു പി.​വി അ​ൻ​വ​ർ എം​എ​ൽ​എ ഇ​ന്ന​ലെ ഇ​വ​രു​ടെ വീ​ട്ടി​ലെ​ത്തി അ​യ്യാ​യി​രം രൂ​പ മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ നി​ധി​യി​ലേ​ക്കു കൈ​പ്പ​റ്റി.
മു​ഹ​മ്മ​ദ് ഷാ​ഫി​യു​ടെ വ​ലി​യ മ​ന​സി​നെ​യും പി​ന്തു​ണ​ച്ച മാ​താ​പി​താ​ക്ക​ളെ​യും അ​ൻ​വ​ർ എം​എ​ൽ​എ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.