പു​ഞ്ച​ക്കൊ​ല്ലി കോ​ള​നി​യി​ൽ വാ​ക്സി​നേ​ഷ​ൻ ന​ട​ത്തി
Wednesday, May 5, 2021 1:08 AM IST
എ​ട​ക്ക​ര: വ​ഴി​ക്ക​ട​വ് വ​ന​മേ​ഖ​ല​യി​ലു​ള്ള പു​ഞ്ച​ക്കൊ​ല്ലി, അ​ള​ക്ക​ൽ ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ ആ​ദി​വാ​സി​ക​ൾ​ക്കു കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി. വ​ഴി​ക്ക​ട​വ് കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലെ ഡോ​ക്ട​ർ​മാ​രും ജീ​വ​ന​ക്കാ​രും ഉ​ൾ​വ​ന​ത്തി​ലെ​ത്തി​യാ​ണ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ന​ൽ​കി​യ​ത്. 18 മു​ത​ൽ 45 വ​യ​സു​വ​രെ​യും അ​തി​നു മു​ക​ളി​ലു​ള്ള​വ​രെ​യും ഉ​ൾ​പ്പെ​ടു​ത്തി​യാ​യി​രു​ന്നു കു​ത്തി​വ​യ്പ്.​ ക്യാ​ന്പി​ൽ 70 പേ​ർ​ക്കു വാ​ക്സി​ൻ ന​ൽ​കി​യ​താ​യി ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ റെ​ജി​ൻ ശ​ങ്ക​ർ പ​റ​ഞ്ഞു.
ഡോ. ​അ​മീ​ൻ ഫൈ​സ​ൽ, ഡോ. ​റ​ഷീ​ന, ജെഎ​ച്ച്ഐ മ​നൂ​പ്, ജെ​പി​എ​ച്ച്എ​ൻ​മാ​രാ​യ പി.​സി.സി​ന്ധു, റോ​സ​മ്മ, സ്റ്റാ​ഫ് ന​ഴ്സ് ദി​വ്യ സി. ​ജോ​ർ​ജ്, എം​എ​ൽ​എ​സ്പി ദി​വ്യ, വ​ഴി​ക്ക​ട​വ് എ​സ്ഐ ശി​വ​നും സം​ഘ​വും, എ​സ്ടി പ്ര​മോ​ട്ട​ർ, കോ​ള​നി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​ർ തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ആ​രോ​ഗ്യസം​ഘം കോ​ള​നി​യി​ലെ​ത്തി വാ​ക്സി​ൻ ന​ൽ​കി​യ​ത്. ഇ​ന്നു കാ​ര​ക്കോ​ട് ആ​ർ​എം​എ​യു​പി സ്കൂ​ളി​ൽ കാ​ര​ക്കോ​ട്, വെ​ള്ള​ക്ക​ട്ട എ​ന്നി​വി​ട​ങ്ങ​ളി​ലെ ആ​ദി​വാ​സി കോ​ള​നി​ക​ളി​ലു​ള്ള​വ​ർ​ക്കും വാ​ക്സി​ൻ ന​ൽ​കും. ഇ​തോ​ടെ വ​ഴി​ക്ക​ട​വ് ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്തി​ലെ പ​ട്ടി​ക​വ​ർ​ഗ വി​ഭാ​ഗ​ങ്ങ​ൾ​ക്കു​ള്ള കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വ​യ്പ് ആ​ദ്യ​ഘ​ട്ടം പൂ​ർ​ത്തി​യാ​കും. അ​വ​ശേ​ഷി​ക്കു​ന്ന​വ​ർ​ക്ക് പി​ന്നീ​ട് ന​ൽ​കും.
നി​ല​ന്പൂ​ർ: ചാ​ലി​യാ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യകേ​ന്ദ്ര​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ പാ​ല​ക്ക​യം, വെ​റ്റി​ല്ല​കൊ​ല്ലി ആ​ദി​വാ​സി കോ​ള​നി​ക​ളി​ൽ കോ​വി​ഡ് വാ​ക്സി​ൻ ന​ൽ​കി. നൂ​റോ​ളം പേ​ർ​ക്കാ​ണ് വാ​ക്സി​ൻ ന​ൽ​കി​യ​ത്. കോ​വി​ഡ് പ്ര​തി​രോ​ധ ക്ലാ​സും ന​ട​ത്തി. ഡോ.​ടി.​എ​ൻ.അ​നൂ​പ്, ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ കെ. അ​രു​ണ്‍​കു​മാ​ർ, ശ്യാം​ജി​ത്ത്, ക​ല്യ​ണി, ഫ​സീ​ല, ആ​രോ​ഗ്യ പ്ര​വ​ർ​ത്ത​ക​ർ, എ​സ്ടി പ്ര​മോ​ട്ട​ർ​മാ​ർ, കു​ടും​ബ​ശ്രീ എ​സ്ടി ആ​നി​മേ​റ്റ​ർ​മാ​ർ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.