ബാല​കൃ​ഷ്ണ​പി​ള്ള വി​യോ​ജി​പ്പു​ക​ളി​ലും മാ​ന്യ​ത പു​ല​ർ​ത്തി​യ നേ​താ​വ്: കു​ഞ്ഞാ​ലി​ക്കു​ട്ടി
Tuesday, May 4, 2021 12:03 AM IST
മ​ല​പ്പു​റം: രാ​ഷ്ട്രീ​യ വി​യോ​ജി​പ്പി​ക​ൾ​ക്കി​ട​യി​ലും മാ​ന്യ​ത പു​ല​ർ​ത്തി​യ നേ​താ​വാ​യി​രു​ന്ന ആ​ർ.​ബാ​ല​കൃ​ഷ്ണ പി​ള്ള​യെ​ന്ന് മു​സ്ലിം ലീ​ഗ് ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി. കേ​ര​ള രാ​ഷ്ട്രീ​യ​ത്തി​ൽ പ​തി​റ്റാ​ണ്ടു​ക​ളു​ടെ പാ​ര​ന്പ​ര്യ​മു​ള്ള ത​ല​മു​തി​ർ​ന്ന നേ​താ​വാ​ണ് വി​ട​പ​റ​ഞ്ഞ​ത്. ജ​നാ​ധി​പ​ത്യ​ത്തെ നി​ർ​മാ​ണാ​ത്മ​ക​മാ​യി പ്ര​യോ​ഗി​ക്കു​ന്ന​തി​ൽ പ്രാ​ഗ​ത്ഭ്യം തെ​ളി​യി​ച്ച മി​ക​ച്ച ഭ​ര​ണാ​ധി​കാ​രി​യാ​യി​രു​ന്നു ബാ​ല​കൃ​ഷ്ണ​പി​ള്ള.
അ​ദ്ദേ​ഹ​വു​മാ​യി വ്യ​ക്തി​പ​ര​മാ​യി ന​ല്ല ബ​ന്ധം കാ​ത്തു​സൂ​ക്ഷി​ച്ചി​രു​ന്നു.​രാ​ഷ്ട്രീ​യ​മാ​യി ഒ​ന്നി​ച്ചും പ​ല വ​ഴി​ക​ളി​ലു​മാ​യി ദീ​ർ​ഘ​കാ​ലം സ​ഞ്ച​രി​ച്ചു.​രാ​ഷ്ട്രീ​യ​മാ​യി ഇ​രു​ചേ​രി​ക​ളി​ൽ നി​ന്ന​പ്പോ​ഴും വി​യോ​ജി​പ്പു​ക​ളി​ലും അ​ദ്ദേ​ഹം മാ​ന്യ​ത പു​ല​ർ​ത്തി.
ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ വി​യോ​ഗ​ത്തി​ൽ അ​ഗാ​ധ​മാ​യ ദുഃ​ഖം രേ​ഖ​പ്പെ​ടു​ത്തു​ന്ന​താ​യും അ​ദ്ദേ​ഹ​ത്തി​ന്‍റെ കു​ടും​ബ​ത്തി​ന്‍റെ ദുഃ​ഖ​ത്തി​ൽ പ​ങ്കു ചേ​രു​ന്ന​താ​യും കു​ഞ്ഞാ​ലി​ക്കു​ട്ടി പ​റ​ഞ്ഞു.