പെ​രി​ന്ത​ൽ​മ​ണ്ണ: എ​ൽ​ഡി​എ​ഫ് കോ​ട​തി​യി​ലേ​ക്ക്
Tuesday, May 4, 2021 12:03 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ക​ടു​ത്ത പോ​രാ​ട്ടം ന​ട​ന്ന പെ​രി​ന്ത​ൽ​ണ്ണ മ​ണ്ഡ​ല​ത്തി​ലെ ജ​ന​വി​ധി കോ​ട​തി ക​യ​റു​ന്നു. യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി മു​സ്ലിം​ലീ​ഗി​ലെ ന​ജീ​ബ് കാ​ന്ത​പു​രം 38 വോ​ട്ടി​നാ​ണ് ഇ​വി​ടെ ജ​യി​ച്ച​ത്.
വോ​ട്ടെ​ണ്ണ​ലി​ൽ അ​പാ​ക​ത​യു​ണ്ടാ​യെ​ന്നു ചൂ​ണ്ടി​ക്കാ​ട്ടി ഇ​ട​തു​മു​ന്ന​ണി നി​യോ​ജ​ക മ​ണ്ഡ​ലം ക​മ്മി​റ്റി കോ​ട​തി​യെ സ​മീ​പി​ക്കും. ഇ​ട​തു സ്വ​ത​ന്ത്ര​സ്ഥാ​നാ​ർ​ഥി കെ.​പി.​മു​ഹ​മ്മ​ദ് മു​സ്ത​ഫ​യാ​ണ് ഇ​വി​ടെ പ​രാ​ജ​യ​പ്പെ​ട്ട​ത്.
മ​ണ്ഡ​ല​ത്തി​ലെ 80 വ​യ​സി​ൽ കൂ​ടു​ത​ലു​ള്ള​വ​രു​ടെ സ്പെ​ഷ​ൽ പോ​സ്റ്റ​ൽ വോ​ട്ടു​ക​ളി​ൽ 347 എ​ണ്ണം അ​സാ​ധു​വാ​ക്കി മാ​റ്റി​വ​ച്ച തെ​ര​ഞ്ഞെ​ടു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ ന​ട​പ​ടി​യെ ചോ​ദ്യം ചെ​യ്താ​ണ് എ​ൽ​ഡി​എ​ഫ് കോ​ട​തി​യെ സ​മീ​പി​ക്കു​ന്ന​ത്. ഈ ​വോ​ട്ടു​ക​ൾ കൂ​ടി എ​ണ്ണ​ണ​മെ​ന്നു ചീ​ഫ് ഏ​ജ​ന്‍റ് ആ​വ​ശ്യ​പ്പെ​ട്ടെ​ങ്കി​ലും വ​ര​ണാ​ധി​കാ​രി നി​ര​സി​ച്ചു. പോ​സ്റ്റ​ൽ ബാ​ല​റ്റു​ക​ളി​ലെ ഡി​ക്ല​റേ​ഷ​നി​ൽ ക്ര​മ​ന​ന്പ​ർ രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടി​ല്ലെ​ന്ന​താ​ണ് അ​സാ​ധു​വാ​ക്കാ​ൻ കാ​ര​ണ​മാ​യി വ​ര​ണാ​ധി​കാ​രി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്. ഈ ​പി​ഴ​വി​നു കാ​ര​ണം വീ​ടു​ക​ളി​ൽ​പ്പോ​യി വോ​ട്ടു ചെ​യ്യി​ച്ച ഉ​ദ്യോ​ഗ​സ്ഥ​രു​ടെ അ​നാ​സ്ഥ​യാ​ണെ​ന്ന് ഇ​ട​തു​നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തു​ന്നു. വോ​ട്ട​റു​ടെ ഭാ​ഗ​ത്തു നി​ന്നു​ണ്ടാ​യ തെ​റ്റ​ല്ല ഇ​തെ​ന്നും അ​തി​നാ​ൽ ആ ​വോ​ട്ടു​ക​ൾ കൂ​ടി എ​ണ്ണ​ണ​മെ​ന്നും കോ​ട​തി​യോ​ട് ആ​വ​ശ്യ​പ്പെ​ടു​മെ​ന്നും ഇ​ട​തു സ്വ​ത​ന്ത്ര സ്ഥാ​നാ​ർ​ഥി കെ.​പി.​മു​ഹ​മ്മ​ദ് മു​സ്ത​ഫ​യും നി​യോ​ജ​ക​മ​ണ്ഡ​ലം ക​ണ്‍​വീ​ന​ർ ഇ.​രാ​ജേ​ഷും പ​റ​ഞ്ഞു.
സം​സ്ഥാ​ന​ത്തെ ത​ന്നെ ഏ​റ്റ​വും കു​റ​ഞ്ഞ ഭൂ​രി​പ​ക്ഷ​മാ​ണ് പെ​രി​ന്ത​ൽ​മ​ണ്ണ​യി​ലേ​ത്. ക​ഴി​ഞ്ഞ തെ​ര​ഞ്ഞെ​ടു​പ്പി​ൽ മു​സ്ലിം ലീ​ഗി​ലെ മ​ഞ്ഞ​ളാം​കു​ഴി അ​ലി ഇ​വി​ടെ വി​ജ​യി​ച്ച​ത് 579 വോ​ട്ടു​ക​ൾ​ക്കാ​യി​രു​ന്നു.
തെ​ര​ഞ്ഞെ​ടു​പ്പി​ൽ മ​ൽ​സ​രി​ച്ച അ​പ​ര​ൻ​മാ​രും പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ഇ​ട​തു​മു​ന്ന​ണി​യു​ടെ വി​ജ​യ​ത്തി​ന് ത​ട​സ​മാ​യി. മു​സ്ത​ഫ​യെ​ന്ന പേ​രി​ൽ മ​ൽ​സ​രി​ച്ച മൂ​ന്നു അ​പ​ര​ൻ​മാ​ർ ചേ​ർ​ന്ന് 1954 വോ​ട്ടു​ക​ളാ​ണ് ഇ​വി​ടെ നേ​ടി​യ​ത്.