നി​ല​ന്പൂ​രി​ലെ യു​ഡി​എ​ഫ് പ​രാ​ജ​യം: മു​സ്ലിം ലീ​ഗി​നും ക​ന​ത്ത തി​രി​ച്ച​ടി
Tuesday, May 4, 2021 12:03 AM IST
നി​ല​ന്പൂ​ർ:​ നി​ല​ന്പൂ​രി​ലെ യു​ഡി​എ​ഫ് പ​രാ​ജ​യം മു​സ്ലിം ലീ​ഗി​നും ക​ന​ത്ത തി​രി​ച്ച​ടി. മു​സ്ലിം ലീ​ഗ് ജി​ല്ലാ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ഇ​സ്മാ​യി​ൽ മൂ​ത്തേ​ട​വും സം​സ്ഥാ​ന സ​മി​തി അം​ഗം കെ.​ടി. കു​ഞ്ഞാ​നും എം​എ​സ്എ​ഫ് ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ടി.​പി.​അ​ഷ്റ​ഫ​ലി എ​ന്നി​വ​ർ മു​ന്നി​ൽ നി​ന്നു ന​ട​ത്തി​യ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ചാ​ര​ണ​മാ​ണ് ഇ​ക്കു​റി നി​ല​ന്പൂ​രി​ൽ ഉ​ണ്ടാ​യ​ത്. കോ​ണ്‍​ഗ്ര​സി​ൽ സീ​റ്റു​മാ​യി ബ​ന്ധ​പ്പെ​ട്ടു ത​ർ​ക്കം ഉ​ണ്ടാ​യ​തി​നെ തു​ട​ർ​ന്നാ​ണ് മു​സ്ലിം ലീ​ഗ് നേ​താ​ക്ക​ൾ പ്ര​ചാ​ര​ണ​ത്തി​ന്‍റെ ക​ടി​ഞ്ഞാ​ണ്‍ ഏ​റ്റെ​ടു​ത്ത​ത്.
എ​ന്നാ​ൽ ലീ​ഗി​ന്‍റെ ത​ട്ട​ക​ങ്ങ​ളി​ൽ എ​ൽ​ഡി​എ​ഫ് നേ​ടി​യ മു​ൻ​തൂ​ക്കം ലീ​ഗി​ന്‍റെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ പൊ​ളി​ക്കു​ന്ന​താ​ണ്.
മു​സ്ലിം​ലീ​ഗ് ദേ​ശീ​യ ട്ര​ഷ​റ​റും സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യും രാ​ജ്യ​സ​ഭാ അം​ഗ​വു​മാ​യ പി.​വി.​അ​ബ്ദു​ൾ​വ​ഹാ​ബി​ന്‍റെ ത​ട്ട​ക​മാ​യ നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും മു​സ്ലിം​ലീ​ഗ് ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളാ​യ ക​രു​ളാ​യി, വ​ഴി​ക്ക​ട​വ്, പോ​ത്തു​ക​ൽ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഇ​ട​തു​സ്വ​ത​ന്ത്ര​ൻ പി.​വി.അ​ൻ​വ​ർ ലീ​ഡ് നേ​ടി.
നി​ല​ന്പൂ​ർ ന​ഗ​ര​സ​ഭ​യി​ലും ക​രു​ളാ​യി​ലും 1500 വോ​ട്ടു​ക​ളു​ടെ മു​ൻ​തൂ​ക്കം എ​ൽ​ഡി​എ​ഫി​നാ​ണ്. പി.​കെ.​കു​ഞ്ഞാ​ലി​ക്കു​ട്ടി​യും പാ​ണ​ക്കാ​ട് സാ​ദി​ഖ​ലി ത​ങ്ങ​ളും മ​റ്റും പ്ര​ചാ​ര​ണ​ത്തി​നി​റ​ങ്ങി​യ ക​രു​ളാ​യി​ൽ യു​ഡി​എ​ഫ് ബ​ഹു​ദൂ​രം പി​ന്നി​ലാ​യി.
പി.​വി.​അ​ബ്ദു​ൾ​വ​ഹാ​ബ് എം​പി​ക്കും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ്പ്ര​സി​ഡ​ന്‍റ് ഇ​സ്മാ​യി​ൽ മൂ​ത്തേ​ട​ത്തി​നും അ​ൻ​വ​റി​ന്‍റെ ജ​യം ക​ന​ത്ത പ്ര​ഹ​ര​മാ​യി.
നി​ല​ന്പൂ​രി​ൽ മു​സ്ലിം ലീ​ഗ് വി​ഭാ​ഗീ​യ​ത​യും അ​വ​രു​ടെ ശ​ക്തി​കേ​ന്ദ്ര​ങ്ങ​ളി​ലെ ചോ​ർ​ച്ച​ക്ക് ആ​ക്കം കൂ​ട്ടി. എ​ന്താ​യാ​ലും മു​സ്ലിം​ലീ​ഗി​ന്‍റെ നി​ല​ന്പൂ​രി​ലെ അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി പി.​വി.​അ​ൻ​വ​റി​ന്‍റെ വി​ജ​യ​തോ​ടെ പൊ​ളി​ഞ്ഞ അ​വ​സ്ഥ​യി​ലാ​യി.