110 കെ​വി വൈ​ദ്യു​തി പ്ര​വ​ഹി​ക്കും
Tuesday, May 4, 2021 12:03 AM IST
മ​ല​പ്പു​റം: നി​ല​ന്പൂ​ർ, എ​ട​ക്ക​ര 66 കെ​വി സ​ബ് സ്റ്റേ​ഷ​നു​ക​ളി​ലേ​ക്കു മ​ല​പ്പു​റം 110 കെ​വി സ​ബ് സ്റ്റേ​ഷ​നി​ൽ നി​ന്നു വൈ​ദ്യു​തി​യെ​ത്തി​ക്കു​ന്ന ലൈ​നി​ന്‍റെ ശേ​ഷി 110 കെ​വി​യാ​യി ഉ​യ​ർ​ത്തു​ന്ന​തി​ന്‍റെ​യും നി​ല​ന്പൂ​ർ, എ​ട​ക്ക​ര സ​ബ് സ്റ്റേ​ഷ​നു​ക​ളു​ടെ ശേ​ഷി വ​ർ​ധി​പ്പി​ക്കു​ന്ന​തി​ന്‍റെ​യും ഭാ​ഗ​മാ​യി അ​മി​ത വൈ​ദ്യു​തി ക​ട​ത്തി​വി​ടു​മെ​ന്ന​തി​നാ​ൽ പൊ​തു​ജ​ന​ങ്ങ​ൾ ശ്ര​ദ്ധി​ക്ക​ണ​മെ​ന്നു മു​ന്ന​റി​യി​പ്പ്.
സ​ബ് സ്റ്റേ​ഷ​നു​ക​ളും ലൈ​നു​ക​ളും ചാ​ർ​ജ് ചെ​യ്യു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി 66 കെ​വി വൈ​ദ്യു​തി​യ്ക്ക് പ​ക​രം 110 കെ​വി വൈ​ദ്യു​തി പ്ര​വ​ഹി​ക്കു​മെ​ന്ന​തി​നാ​ൽ മേയ് അ​ഞ്ചു മു​ത​ലാ​ണ് മു​ൻ​ക​രു​ത​ൽ നി​ർ​ദേ​ശം. പൊ​തു​ജ​ന​ങ്ങ​ൾ വൈ​ദ്യു​തി ലൈ​നി​ൽ നി​ന്നു അ​ക​ലം പാ​ലി​ക്ക​ണ​മെ​ന്നും അ​സ്വ​ഭാ​വി​ക​ത ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ടാ​ൽ വി​വ​രം ന​ൽ​ക​ണ​മെ​ന്നും കെഎ​സ്ഇ​ബി എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ർ അ​റി​യി​ച്ചു. ഫോ​ണ്‍: 9496010585, 9496010588.

അ​നു​ശോ​ചി​ച്ചു
നി​ല​ന്പൂ​ർ: നാ​യ​ർ സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ഡ​യ​റ​ക്ട​ർ ബോ​ർ​ഡ് മെം​ബ​റും പ​ത്ത​നാ​പു​രം താ​ലൂ​ക്ക് എ​ൻ​എ​സ്എ​സ് ക​ര​യോ​ഗ യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ആ​ർ.​ബാ​ല​കൃ​ഷ്ണ​പി​ള്ള​യു​ടെ നി​ര്യാ​ണ​ത്തി​ൽ നി​ല​ന്പൂ​ർ മ​ണ​ലൊ​ടി ശ്രീ​ഷ​ണ്‍​മു​ഖ എ​ൻ​എ​സ്എ​സ് ക​ര​യോ​ഗം അനു​ശോ​ചി​ച്ചു.