കോ​വി​ഡ്: ലോ​ക്ക്ഡൗ​ണ്‍ സ​മാ​ന നി​യ​ന്ത്ര​ണം
Tuesday, May 4, 2021 12:02 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: കോ​വി​ഡ് വ്യാ​പ​ന​ത്തെ​ത്തു​ട​ർ​ന്നു ഇ​ന്നു മു​ത​ൽ ലോ​ക്ഡൗ​ണ്‍ സ​മാ​ന നി​യ​ന്ത്ര​ണ​മേ​ർ​പ്പെ​ടു​ത്തി. അ​വ​ശ്യസ​ർ​വീ​സു​ക​ൾ ഒ​ഴി​കെ​യു​ള്ള എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ക​ർ​ശ​ന നി​യ​ന്ത്ര​ണ​മു​ണ്ട്.
കേ​ന്ദ്ര, സം​സ്ഥാ​ന സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ൾ, അ​തി​ന്‍റെ കീ​ഴി​ൽ വ​രു​ന്ന സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ൾ, അ​വ​ശ്യ​സേ​വ​ന വി​ഭാ​ഗ​ങ്ങ​ൾ, കോ​വി​ഡ് പ്ര​തി​രോ​ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ഏ​ർ​പ്പെ​ട്ടി​രി​ക്കു​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ, വ്യ​ക്തി​ക​ൾ തു​ട​ങ്ങി​യ​വ​യ്ക്ക് പ്ര​വ​ർ​ത്തി​ക്കാം. ​അ​ല്ലാ​ത്ത സ്ഥാ​പ​ന​ങ്ങ​ളി​ൽ അ​ത്യാ​വ​ശ്യം വേ​ണ്ട ജീ​വ​ന​ക്കാ​ർ മാ​ത്രം.
ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​വ​ശ്യ​ത്തി​ല​ധി​കം ജീ​വ​ന​ക്കാ​ർ ഉ​ണ്ടോ​യെ​ന്ന് സെ​ക്ട​റ​ൽ മ​ജി​സി​ട്രേ​റ്റു​മാ​ർ പ​രി​ശോ​ധ​ന ന​ട​ത്തും. അ​വ​ശ്യ​സേ​വ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് പ്ര​വ​ർ​ത്തി​ക്കു​ന്ന ക​ന്പ​നി​ക​ൾ, വ്യ​വ​സാ​യ ശാ​ല​ക​ൾ, സം​ഘ​ട​ന​ക​ൾ എ​ന്നി​വ​യ്ക്ക് 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്കാം.
ഇ​ത്ത​രം സ്ഥാ​പ​ന​ങ്ങ​ളി​ലെ​യും സം​ഘ​ട​ന​ക​ളു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ യാ​ത്ര അ​ത​ത് സ്ഥാ​പ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ​പ്ര​കാ​രം മാ​ത്ര​മാ​യി​രി​ക്കും. മെ​ഡി​ക്ക​ൽ ഓ​ക്സി​ജ​ൻ വി​ന്യാ​സം ഉ​റ​പ്പു​വ​രു​ത്ത​ണം.
ഓ​ക്സി​ജ​ൻ ടെ​ക്നീ​ഷ്യ​ൻ​മാ​ർ, ആ​രോ​ഗ്യ- ശു​ചീ​ക​ര​ണ മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ തി​രി​ച്ച​റി​യ​ൽ രേ​ഖ കൈ​യി​ൽ ക​രു​ത​ണം. ടെ​ലി​കോം സ​ർ​വീ​സ്, അ​ടി​സ്ഥാ​ന സൗ​ക​ര്യം, ഇ​ന്‍റ​ർ​നെ​റ്റ് സേ​വ​ന ദാ​താ​ക്ക​ൾ, പെ​ട്രോ​നെ​റ്റ്, പെ​ട്രോ​ളി​യം, എ​ൽ​പി​ജി യൂ​ണി​റ്റു​ക​ൾ എ​ന്നി​വ അ​വ​ശ്യ സേ​വ​ന വി​ഭാ​ഗ​ത്തി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.
ഇ​വ​ർ​ക്ക് അ​ത​ത് സ്ഥാ​പ​ന​ങ്ങ​ൾ ന​ൽ​കു​ന്ന തി​രി​ച്ച​റി​യ​ൽ രേ​ഖ ഉ​പ​യോ​ഗി​ച്ചു യാ​ത്ര​ചെ​യ്യാം. ഐ​ടി മേ​ഖ​ല​യി​ൽ സ്ഥാ​പ​നം പ്ര​വ​ർ​ത്തി​ക്കാ​ൻ അ​ത്യാ​വ​ശ്യം വേ​ണ്ട ആ​ളു​ക​ൾ മാ​ത്ര​മേ ഓ​ഫീ​സു​ക​ളി​ലെ​ത്താ​വൂ.
പ​ര​മാ​വ​ധി ആ​ളു​ക​ൾ​ക്ക് വ​ർ​ക്ക് ഫ്രം ​ഹോം സൗ​ക​ര്യം സ്ഥാ​പ​ന​ങ്ങ​ൾ ഒ​രു​ക്കി ന​ൽ​ക​ണം. രോ​ഗി​ക​ൾ, അ​വ​രു​ടെ കൂ​ടെ​യു​ള്ള സ​ഹാ​യി​ക​ൾ എ​ന്നി​വ​ർ​ക്ക് അ​ടി​യ​ന്ത​ര സാ​ഹ​ച​ര്യ​ത്തി​ൽ ആ​ശു​പ​ത്രി ഫാ​ർ​മ​സി​ക​ൾ, പ​ത്ര​മാ​ധ്യ​മ​ങ്ങ​ൾ, ഭ​ക്ഷ​ണം, പ​ല​ച​ര​ക്ക് ക​ട​ക​ൾ, പ​ഴ​ക്ക​ട​ക​ൾ, പാ​ൽ-​പാ​ലു​ത്പ്പ​ന്ന​ങ്ങ​ൾ എ​ന്നി​വ വി​ൽ​ക്കു​ന്ന കേ​ന്ദ്ര​ങ്ങ​ൾ, ഇ​റ​ച്ചി- മ​ത്സ്യ വി​പ​ണ കേ​ന്ദ്ര​ങ്ങ​ൾ, ക​ള്ളു ഷാ​പ്പു​ക​ൾ എ​ന്നി​വ​യ്ക്കു പ്ര​വ​ർ​ത്തി​ക്കാം.
വാ​ഹ​ന​ങ്ങ​ളു​ടെ അ​റ്റ​കു​റ്റ​പ​ണി, സ​ർ​വീ​സ് കേ​ന്ദ്ര​ങ്ങ​ൾ എ​ന്നി​വ​യ്ക്കും പ്ര​വ​ർ​ത്തി​ക്കാം. ആ​ളു​ക​ൾ പു​റ​ത്തി​റ​ങ്ങി സാ​ധ​ന​ങ്ങ​ൾ വാ​ങ്ങു​ന്ന​തി​നു പ​ക​രം ഹോം ​ഡെ​ലി​വ​റി പ്രോ​ത്സാ​ഹി​പ്പി​ക്കും. എ​ല്ലാ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും കോ​വി​ഡ് പ്രോ​ട്ടോ​ക്കോ​ൾ പാ​ലി​ക്ക​ണം. എ​ല്ലാ സ്ഥാ​പ​ന​ങ്ങ​ളി​ലും ജീ​വ​ന​ക്കാ​രും ഉ​ട​മ​ക​ളും ഇ​ര​ട്ട മാ​സ​്ക് ഉ​പ​യോ​ഗി​ക്ക​ണം.
രാ​ത്രി ഒ​ന്പ​ത് മ​ണി​ക്കു മു​ന്പ് ക​ട​ക​ൾ അ​ട​ക്ക​ണം, റെ​സ്റ്റോ​റ​ന്‍റു​ക​ളി​ലും ഭ​ക്ഷ​ണ ശാ​ല​ക​ളി​ലും പാ​ഴ്സ​ൽ മാ​ത്ര​മേ അ​നു​വ​ദി​ക്കു. ഇ​ത്ത​രം ക​ട​ക​ളും രാ​ത്രി ഒ​ന്പ​തി​നു മു​ന്പ് അ​ട​യ്ക്ക​ണം. ബാ​ങ്കു​ക​ൾ രാ​വി​ലെ പ​ത്തു മു​ത​ൽ ഉ​ച്ച​യ്ക്ക് ഒ​ന്നു​വ​രെ മാ​ത്ര​മാ​യി​രി​ക്കും പ്ര​വ​ർ​ത്തി​ക്കു​ക.ബാ​ങ്കു​ക​ൾ​ക്കു പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ ഉ​ച്ച​യ്ക്ക് ര​ണ്ടു​മ​ണി​വ​രെ സ​മ​യ​മു​ണ്ടാ​കും. ആ​ളു​ക​ൾ ഇ​ന്‍റ​ർ​നെ​റ്റ് ബാ​ങ്കിം​ഗ് പ​ര​മാ​വ​ധി ഉ​പ​യോ​ഗി​ക്ക​ണം.