ഓട്ടിസം ബോധവത്കരണ ക്ലാസ്
Thursday, April 22, 2021 12:34 AM IST
ചു​ങ്ക​ത്ത​റ: ഏ​പ്രി​ൽ മാ​സം ലോ​ക ഓ​ട്ടി​സം ബോ​ധ​വ​ത്ക​ര​ണ മാ​സ​മാ​യി ആ​ചാ​രി​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ചു​ങ്ക​ത്ത​റ സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്പീ​ച്ച് ആ​ൻ​ഡ് ഹി​യ​റിം​ഗ് സെ​ന്‍ററിന്‍റെ നേ​തൃ​ത്വ​ത്തി​ൽ പൊ​തു​ജ​ന​ങ്ങ​ൾ​ക്കാ​യി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സ് സം​ഘ​ടി​പ്പി​ച്ചു.
എ​ന്താ​ണ് ഓ​ട്ടി​സം, ഓ​ട്ടി​സ​ത്തി​നു​ള്ള കാ​ര​ണ​ങ്ങ​ൾ, ഓ​ട്ടി​സം എ​ങ്ങ​നെ ക​ണ്ടെ​ത്താം-​എ​ങ്ങ​നെ ചി​കി​ൽ​സി​ക്കാം എ​ന്ന​തി​നെ​കു​റി​ച്ചു ബ്ലോ​ക്ക് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​ലാ​ൽ പ​ര​മേ​ശ്വ​ർ, സ്പീ​ച്ച് ലാം​ഗ്വേ​ജ് പാ​തോ​ള​ജി​സ്റ്റ് റോ​ഫി​ന ബ​ബി​ൻ എ​ന്നി​വ​ർ വി​ഷ​യം അ​വ​ത​രി​പ്പി​ച്ചു. ഓ​ട്ടി​സം നേ​ര​ത്തെ ക​ണ്ടെ​ത്തു​ന്ന​ത് വ​ഴി അ​വ​രെ അ​നു​യോ​ജ്യ​മാ​യ തെ​റാ​പ്പി​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ന്‍റെ മു​ഖ്യ​ധാ​ര​യി​ൽ എ​ത്തി​ക്കു​ക എ​ന്ന​താ​ണ് ല​ക്ഷ്യ​മി​ടു​ന്ന​ത്. നി​ല​വി​ൽ സ്പീ​ച്ച് തെ​റാ​പ്പി​യും ഫി​സി​യോ തെ​റാ​പ്പി​യും സാ​മൂ​ഹി​ക ആ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്.