പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം ന​ട​ത്തി
Tuesday, April 20, 2021 11:58 PM IST
എ​ട​ക്ക​ര: പാ​ലാ​ങ്ക​ര എ​സ്എ​ൻ​ഡി​പി ശാ​ഖാ ഗു​രു​ദേ​വ ക്ഷേ​ത്ര​ത്തി​ന്‍റെ 24-ാമ​ത് പ്ര​തി​ഷ്ഠാ വാ​ർ​ഷി​കം ആ​ഘോ​ഷി​ച്ചു. പ​താ​ക ഉ​യ​ർ​ത്തി​ൽ വി​ശേ​ഷാ​ൽ ഗു​രു​പൂ​ജ​ക​ൾ എ​ന്നി​വ​യ്ക്ക് ശേ​ഷം പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക സ​മ്മേ​ള​നം ന​ട​ന്നു.
സ​മ്മേ​ള​നം നി​ല​ന്പൂ​ർ താ​ലൂ​ക്ക് യൂ​ണി​യ​ൻ പ്ര​സി​ഡ​ന്‍റ് വി.​പി. സു​ബ്ര​ഹ്മ​ണ്യ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. ശാ​ഖാ വൈ​സ് പ്ര​സി​ഡ​ന്‍റ് വി​നോ​ദ്കു​മാ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യൂ​ണി​യ​ൻ സെ​ക്ര’​ട്ട​റി ഗി​രീ​ഷ് മേ​ക്കാ​ട്ട് സ​ന്ദേ​ശം ന​ൽ​കി. യൂ​ണി​യ​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പി.​കെ. സോ​മ​ൻ പ്ര​തി​ഷ്ഠാ വാ​ർ​ഷി​ക സ​ന്ദേ​ശം ന​ൽ​കി.

ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ൾ പ്ര​വേ​ശ​നം:
തി​യ​തി നീ​ട്ടി

മ​ല​പ്പു​റം: മ​ഞ്ചേ​രി ഗ​വ​ണ്‍​മെ​ന്‍റ് ടെ​ക്നി​ക്ക​ൽ ഹൈ​സ്കൂ​ളി​ൽ 2021-22 അ​ധ്യ​യ​ന വ​ർ​ഷ​ത്തേ​ക്കു​ള​ള പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തി​യ​തി ഏ​പ്രി​ൽ 30 വ​രെ ദീ​ർ​ഘി​പ്പി​ച്ചു. പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ 2021 മെ​യ് നാ​ലി​ന് രാ​വി​ലെ പ​ത്തു മു​ത​ൽ 11.30 വ​രെ ന​ട​ത്തും.
ഓ​ണ്‍​ലൈ​ൻ മു​ഖേ​ന​യാ​ണ് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട​ത്. ഫോ​ണ്‍: 9656450550.