മൈ​സൂ​രു​വി​ലെ വാ​ഹ​നാ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​രി​ച്ചു
Tuesday, April 20, 2021 10:00 PM IST
പ​ര​പ്പ​ന​ങ്ങാ​ടി : കാ​ണാ​താ​യ യു​വ​തി​യെ തേ​ടി പ​ര​പ്പ​ന​ങ്ങാ​ടി​യി​ൽ നി​ന്നു ബം​ഗ​ളു​രു​വി​ലേ​ക്കു പോ​യ പോ​ലീ​സ് അ​ന്വേ​ഷ​ണ സം​ഘം മൈ​സൂ​രി​ൽ അ​പ​ക​ട​ത്തി​ൽ പെ​ട്ട​തി​നെ തു​ട​ർ​ന്നു സാ​ര​മാ​യി പ​രി​ക്കേ​റ്റ വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മ​രി​ച്ചു. പ​ര​പ്പ​ന​ങ്ങാ​ടി പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ വ​നി​താ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ രാ​ജാ​മ​ണി (46)യാ​ണ് മ​രി​ച്ച​ത്.

കാ​ണാ​താ​യ യു​വ​തി​യും രാ​ജാ​മ​ണി ഉ​ൾ​പ്പെ​ടെ നാ​ലു പേ​രാ​ണ് ഇ​വ​ർ സ​ഞ്ച​രി​ച്ച ഇ​ന്നോ​വ കാ​റി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. പ​രി​ക്കേ​റ്റ ഇ​വ​രെ മൈ​സൂ​രു​വി​ലെ ജെ​എ​സ്എ​സ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചി​രു​ന്നു. പി​ന്നീ​ട് വി​ദ​ഗ്ധ ചി​കി​ത്സ​ക്കാ​യി കോ​ഴി​ക്കോ​ട്ടെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ക്കു​ക​യാ​യി​രു​ന്നു. എ​സ്ഐ സു​രേ​ഷ്, ഷൈ​ജേ​ഷ്, രാ​ജ​മ​ണി എ​ന്നീ പോ​ലീ​സു​കാ​ർ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നെ​ങ്കി​ലും രാ​ജാ​മ​ണി​ക്കു മാ​ത്ര​മാ​ണ് ത​ല​ക്ക് സാ​ര​മാ​യി പ​രി​ക്കേ​റ്റ​ത്. മ​സ്തി​ഷ്ക മ​ര​ണം സം​ഭ​വി​ച്ച ഇ​വ​ർ വെ​ന്‍റി​ലേ​റ്റ​റി​ലാ​യി​രു​ന്നു. ചൊ​വ്വാ​ഴ്ച വൈ​കു​ന്നേ​രം മൂ​ന്നോ​ടെ​യാ​ണ് മ​ര​ണം.

ചെ​ട്ടി​പ്പ​ടി നെ​ടു​വ പൂ​വ​ത്താം​കു​ന്നു സ്വ​ദേ​ശി താ​ഴ​ത്തേ​ൽ ര​മേ​ശ​ന്‍റെ ഭാ​ര്യ​യാ​ണ്. മ​ക്ക​ൾ :രാ​ഹു​ൽ, രോ​ഹി​ത്. ചേ​ളാ​രി പാ​ണ​ക്കാ​ട് വെ​ള്ളാ​യി​പ്പാ​ട​ത്തെ പ​രേ​ത​നാ​യ മ​ണ്ണ​ഞ്ചേ​രി ഇ​ന്പി​ച്ചി​ക്കു​ട്ട​നാ​ണ് അ​ച്ഛ​ൻ. അ​മ്മ: അ​മ്മു​ണ്ണി. സ​ഹോ​ദ​ര​ങ്ങ​ൾ: ബാ​ല​ൻ, ച​ന്ദ്ര​ൻ, കൃ​ഷ്ണ​ൻ, സു​നി​ൽ, കോ​മ​ള, ര​ജി​ത, ര​ഞ്ജി​ത. സം​സ്കാ​രം ഇ​ന്നു ഉ​ച്ച​യ്്ക്കു ശേ​ഷം മൂ​ന്നി​നു നെ​ടു​വ​യി​ലെ വീ​ട്ടു​വ​ള​പ്പി​ൽ.