വി​ദ്യാ​ര്‍​ഥി​നി​ക്ക് മാ​ന​ഹാ​നി: ജാ​മ്യം​ത​ള്ളി
Saturday, April 17, 2021 12:21 AM IST
മ​ഞ്ചേ​രി : മ​ദ്ര​സാ​വി​ദ്യാ​ര്‍​ഥി​നി​ക്ക് മാ​ന​ഹാ​നി വ​രു​ത്തി​യെ​ന്ന കേ​സി​ല്‍ റി​മാ​ൻ​ഡി​ല്‍ ക​ഴി​യു​ന്ന പ്ര​തി​യു​ടെ ജാ​മ്യാ​പേ​ക്ഷ മ​ഞ്ചേ​രി പോ​ക്‌​സോ സ്‌​പെ​ഷ​ല്‍ കോ​ട​തി ത​ള്ളി. ക​രു​വാ​ര​കു​ണ്ട് കേ​ര​ള എ​സ്റ്റേ​റ്റ് പു​ളി​ങ്ക​ട​വ് എ​ട​വ​ങ്കാ​ര​ന്‍ കു​ഞ്ഞി​മൊ​യ്തീ​ന്‍ (54)ന്‍റെ ജാ​മ്യാ​പേ​ക്ഷ​യാ​ണ് ത​ള്ളി​യ​ത്. 2021 മാ​ര്‍​ച്ച് മൂ​ന്നി​ന് രാ​വി​ലെ​യാ​ണ് സം​ഭ​വം. 12 കാ​രി​ക്ക് മ​ദ്ര​സ പ​രി​സ​ര​ത്ത് വച്ച് മാ​ന​ഹാ​നി വ​രു​ത്തി​യെ​ന്നാ​ണ് കേ​സ്.
മാ​ര്‍​ച്ച് എ​ട്ടി​ന് അ​റ​സ്റ്റി​ലാ​യ പ്ര​തി മ​ഞ്ചേ​രി സ്‌​പെ​ഷ്യ​ല്‍ സ​ബ്ജ​യി​ലി​ല്‍ റി​മാ​ൻഡിലാ​ണ്. കാ​ളി​കാ​വ് പോലീ​സാ​ണ് കേ​സ​ന്വേ​ഷി​ക്കു​ന്ന​ത്.