തിരുനാൾ
Saturday, April 17, 2021 12:20 AM IST
വീ​ട്ടി​ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് ദേ​വാ​ല​യം
ക​രു​വാ​ര​കു​ണ്ട്: ക​രു​വാ​ര​കു​ണ്ട് വീ​ട്ടി​ക്കു​ന്ന് സെ​ന്‍റ് ജോ​ർ​ജ് സി​റോ മ​ല​ബാ​ർ ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ വി​ശു​ദ്ധ ഗീ​വ​ർ​ഗീ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മത്തി​രു​നാ​ളി​ന് ഇ​ന്ന് കൊ​ടി​യേ​റും. ഇ​ന്നു വൈ​കു​ന്നേ​രം അഞ്ചിന് വി​കാ​രി ഫാ. ​എ​ൽ​ദോ കാ​രി കൊ​മ്പി​ൽ കൊ​ടി​യേ​റ്റു ക​ർ​മ്മം നി​ർ​വ​ഹി​ക്കും.
5:30 ന് ​സെ​മി​ത്തേ​രി​യി​ൽ ധൂ​പ പ്രാ​ർ​ഥ​ന. തു​ട​ർ​ന്ന് അ​ർ​പ്പി​ക്കു​ന്ന വി​ശു​ദ്ധ കു​ർ​ബാ​ന​ക്ക് ഫാ.​വ​ർ​ഗീ​സ് ക​ട​ക്കേ​ത്ത് മു​ഖ്യ കാ​ർ​മ്മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, വ​ച​ന സ​ന്ദേ​ശം സ്ലീ​ബാ എ​ഴു​ന്ന​ള്ളി​പ്പ്, സ​മാ​പ​ന ആ​ശീ​ർ​വാ​ദം.18 ഞാ​യ​ർ രാ​വി​ലെ 9:30 ന് ​ബ​ത്തേ​രി ബിഷപ് ഡോ. ​ജോ​സ​ഫ് മാ​ർ തോ​മ​സിന് സ്വീ​ക​ര​ണം, പത്തിന് പ്ര​ഭാ​ത ന​മ​സ്്ക​ാരം, വി​ശു​ദ്ധ കു​ർ​ബാ​ന, തീ​രു​നാ​ൾ സ​ന്ദേ​ശം, കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം, ആ​ദ​രി​ക്ക​ൻ ച​ട​ങ്ങ്, സ​മാ​പ​ന ആ​ശീ​ർ​വാ​ദം, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ ന​ട​ക്കും.​തോ​മ​സ് കാ​ര​ക്കാ​ട്ട് പു​ത്ത​ൻ പു​ര​യി​ൽ, ഷൈ​ജു ന​ടു​വി​ലേ​ടം, സി​സ്റ്റ​ർ സ്റ്റെ​ഫി തോ​മ​സ്, ഐ​സ​ക്ക് താ​ഴോ​ൺ തു​ട​ങ്ങി​യ​വ​ർ നേ​തൃ​ത്വം ന​ൽ​കും.