കോ​വി​ഡ്: ജി​ല്ല​യി​ല്‍ 882 പേ​ര്‍​ക്കുകൂ​ടി രോ​ഗ​ബാ​ധ, 278 പേ​ര്‍​ക്ക് രോ​ഗ​മു​ക്തി
Saturday, April 17, 2021 12:20 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ല്‍ ഇ​ന്ന​ലെ 882 പേ​ര്‍​ക്ക് കൂ​ടി കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. വെ​ള്ളി​യാ​ഴ്ച കോ​വി​ഡ് ബാ​ധി​ത​രു​മാ​യി നേ​രി​ട്ടു​ള്ള സ​മ്പ​ര്‍​ക്ക​ത്തി​ലൂ​ടെ 849 പേ​ര്‍​ക്കാ​ണ് വൈ​റ​സ്ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 15 പേ​ര്‍​ക്ക് ഉ​റ​വി​ട​മ​റി​യാ​തെ​യു​മാ​ണ് രോ​ഗ​ബാ​ധ. രോ​ഗ​ബാ​ധി​ത​രി​ല്‍ ഒ​രാ​ള്‍ വി​ദേ​ശ​ത്ത് നി​ന്നെ​ത്തി​യ​തും 17 പേ​ര്‍ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ല്‍ നി​ന്നെ​ത്തി​യ​വ​രു​മാ​ണ്.
ഇ​തി​നി​ടെ 278 പേ​ര്‍ വി​ദ​ഗ്ധ ചി​കി​ത്സ​യ്ക്ക് ശേ​ഷം രോ​ഗ​വി​മു​ക്ത​രാ​യി. ഇ​തോ​ടെ ജി​ല്ല​യി​ല്‍ രോ​ഗ​വി​മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,24,892 ആ​യി.ജി​ല്ല​യി​ലി​പ്പോ​ള്‍ 21,759 പേ​രാ​ണ് നി​രീ​ക്ഷ​ണ​ത്തി​ല്‍ ക​ഴി​യു​ന്ന​ത്. 5,169 പേ​ര്‍ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ലു​ണ്ട്. ഇ​തു​വ​രെ 624 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ല്‍ മ​രി​ച്ച​ത്.
ജാ​ഗ്ര​ത കൈ​വി​ട​രു​ത്:
ജി​ല്ലാ മെ​ഡി​ക്ക​ല്‍
ഓ​ഫീ​സ​ര്‍
കോ​വി​ഡ് വ്യാ​പ​നം വ​ര്‍​ധി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ജാ​ഗ്ര​ത പൂ​ര്‍​ണ്ണ​മാ​യും ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. വീ​ടു​ക​ളി​ല്‍ നി​ന്ന് പു​റ​ത്തി​റ​ങ്ങു​ന്ന​വ​രും പൊ​തു സ​മ്പ​ര്‍​ക്ക​ത്തി​ല്‍ ഏ​ര്‍​പ്പെ​ടു​ന്ന​വ​രും കോ​വി​ഡ് ബാ​ധ ത​ട​യാ​നു​ള്ള മു​ന്‍​ക​രു​ത​ലു​ക​ള്‍ സ്വീ​ക​രി​ക്ക​ണം.
ഏ​തെ​ങ്കി​ലും വി​ധ​ത്തി​ലു​ള്ള ആ​രോ​ഗ്യ പ്ര​ശ്‌​ന​ങ്ങ​ളു​ണ്ടാ​യാ​ല്‍ അ​ടു​ത്തു​ള്ള ആ​രോ​ഗ്യ കേ​ന്ദ്രം, ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ സെ​ല്‍, ആ​രോ​ഗ്യ പ്ര​വ​ര്‍​ത്ത​ക​ര്‍ എ​ന്നി​വ​രു​മാ​യി ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട​ണം. ഒ​രു കാ​ര​ണ​വ​ശാ​ലും നേ​രി​ട്ട് ആ​ശു​പ​ത്രി​ക​ളി​ല്‍ പോ​ക​രു​തെ​ന്നും ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ സെ​ല്ലി​ല്‍ വി​ളി​ച്ച് ല​ഭി​ക്കു​ന്ന നി​ര്‍​ദേ​ശ​ങ്ങ​ള്‍ പൂ​ര്‍​ണ​മാ​യും പാ​ലി​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ പ​റ​ഞ്ഞു. ജി​ല്ലാ​ത​ല ക​ണ്‍​ട്രോ​ള്‍ സെ​ല്‍ ന​മ്പ​റു​ക​ള്‍: 0483 2737858, 2737857, 2733251, 2733252, 2733253.
കോ​വി​ഡ് മെ​ഗാ ടെ​സ്റ്റി​ംഗ്
ഡ്രൈ​വി​ന് മി​ക​ച്ച
പ്ര​തി​ക​ര​ണം
മ​ല​പ്പു​റം ജി​ല്ല​യി​ല്‍ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ആ​രം​ഭി​ച്ച കോ​വി​ഡ് മെ​ഗാ ടെ​സ്റ്റി​ംഗ് ഡ്രൈ​വി​ന് ആ​ദ്യ ദി​വ​സം മി​ക​ച്ച പ്ര​തി​ക​ര​ണം. ജി​ല്ല​യി​ലെ 116 സ​ര്‍​ക്കാ​ര്‍ ആ​ശു​പ​ത്രി​ക​ളി​ലും, 65 സ്വ​കാ​ര്യ കേ​ന്ദ്ര​ങ്ങ​ളി​ലും മെ​ഗാ ക്യാന്പു​ക​ള്‍ ന​ട​ന്നു. 13,028 സാ​മ്പി​ളു​ക​ളാ​ണ് ആ​ദ്യ ദി​വ​സം പ​രി​ശോ​ധി​ച്ച​ത്.
ഇ​തി​ല്‍ 6,635 സാ​മ്പി​ളു​ക​ള്‍ ആ​ന്‍റിജ​ന്‍ പ​രി​ശോ​ധ​ന​യ്ക്കും 6,433 സാ​മ്പി​ളു​ക​ള്‍ ആ​ര്‍ടിപിസിആ​ര്‍ പ​രി​ശോ​ധ​ന​യ്ക്കു​മാ​ണ് വി​ധേ​യ​മാ​ക്കി​യ​ത്. ആ​ന്‍റിജ​ന്‍ പ​രി​ശോ​ധ​ന​യി​ല്‍ 927 പേ​ര്‍ കോ​വി​ഡ് ബാ​ധി​ത​രാ​ണെ​ന്ന് ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്. ഇ​ത് സം​ബ​ന്ധി​ച്ചു​ള്ള വ്യ​ക്ത​മാ​യ സ്ഥി​രീ​ക​ര​ണം അ​ടു​ത്ത ദി​വ​സ​മു​ണ്ടാ​കു​മെ​ന്ന് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു.
യാ​തൊ​രു രോ​ഗ ല​ക്ഷ​ണ​ങ്ങ​ളും പ്ര​ക​ടി​പ്പി​ക്കാ​തെ രോ​ഗ​ബാ​ധി​ത​ര്‍ സ​മൂ​ഹ​ത്തി​ലു​ണ്ടെ​ന്ന​ത് മെ​ഗാ ടെ​സ്റ്റി​ംഗ് ഡ്രൈ​വി​ലൂ​ടെ ക​ണ്ടെ​ത്താ​നാ​യി​ട്ടു​ണ്ട്. ശാ​രീ​രി​ക അ​ക​ലം പാ​ലി​ക്കു​ക, മാ​സ്‌​ക് ശ​രി​യാ​യി ധ​രി​ക്കു​ക, കൈ​ക​ള്‍ ഇ​ട​യ്ക്കി​ടെ ശു​ചി​യാ​ക്കു​ക തു​ട​ങ്ങി​യ കാ​ര്യ​ങ്ങ​ള്‍ കൃ​ത്യ​മാ​യി പാ​ലി​ക്ക​ണം.
അ​തോ​ടൊ​പ്പം 45 വ​യ​സ് ക​ഴി​ഞ്ഞ എ​ല്ലാ​വ​രും ഉ​ട​ന്‍ ത​ന്നെ കോ​വി​ഡ് പ്ര​തി​രോ​ധ കു​ത്തി​വയ്​പ്പെ​ടു​ക്ക​ണ​മെ​ന്നും ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു. രോ​ഗം സ​മൂ​ഹ​ത്തി​ലേ​ക്ക് വ​ലി​യ​തോ​തി​ല്‍ വ്യാ​പി​ക്കു​ന്ന​ത് ത​ട​യു​ന്ന​തി​ന് എ​ല്ലാ​വ​രും പ​രി​ശോ​ധ​ന​ക്ക് ത​യ്യാ​റാ​ക​ണം. വൈ​റ​സ്ബാ​ധ ക​ണ്ടെ​ത്തി​യാ​ല്‍ കൃ​ത്യ​മാ​യ ചി​കി​ത്സ ഉ​റ​പ്പാ​ക്കു​ക​യും പൊ​തു സ​മ്പ​ര്‍​ക്ക​ത്തി​ല്‍ നി​ന്നു മാ​റി നി​ല്‍​ക്കു​ക​യും ചെ​യ്യ​ണം. മെ​ഗാ ടെ​സ്റ്റിം​ഗ് ഡ്രൈ​വ് ശ​നി​യാ​ഴ്ച​യും തു​ട​രും
ക​രു​വാ​ര​കു​ണ്ടി​ൽ
കോ​വി​ഡ് ബാ​ധി​ത​ർ
കൂ​ടു​ന്നു
ക​രു​വാ​ര​കു​ണ്ട്: ആ​ശ​ങ്ക സൃ​ഷ്ടി​ച്ച് ക​രു​വാ​ര​ക്കു​ണ്ടി​ലെ കോ​വി​ഡ് ബാ​ധി​ത​രുടെ എണ്ണത്തിൽ വൻ വർധന .​വെ​ള്ളി​യാ​ഴ്ച്ച ന​ട​ന്ന മെ​ഗാ ആ​ന്‍റിജ​ൻ പ​രി​ശോ​ധ​ന ക്യാ​മ്പി​ൽ പ​ങ്കെ​ടു​ത്ത 67 പേ​രി​ൽ 23 പേ​ർ​ക്കും രോ​ഗ​ബാ​ധ സ്ഥി​രീ​ക​രി​ച്ച​ത്. 33 ശ​ത​മാ​ന​മാ​ണ് രോ​ഗ നി​ര​ക്ക്.
സം​സ്ഥാ​ന ശ​രാ​ര​ശ​രി​യു​ടെ ഇ​ര​ട്ടി​യി​ലേ​റെ​യാ​ണി​ത്.രോ​ഗ നി​ര​ക്ക് ഇ​ര​ട്ടി​യി​ലേ​റെ​യാ​യ സാ​ഹ​ച​ര്യ​ത്തി​ൽ ആ​ളു​ക​ൾ കൂ​ടു​ത​ൽ ജാ​ഗ്ര​ത പാ​ലി​ക്ക​ണ​മെ​ന്ന് മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ മ​ഞ്ജു കെ. ​നാ​യ​ർ പ​റ​ഞ്ഞു.കൊ​റോ​ണ വ്യാ​പ​ന​ത്തി​നൊ​പ്പം ഡ​ങ്കി​പ്പ​നി ബാ​ധി​ത​രു​ടെ എ​ണ്ണ​വും മേ​ഖ​ല​യി​ൽ വ​ർ​ധി​ക്കു​ക​യാ​ണ്.