സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഡി​ഗ്രി പ്ര​വേ​ശ​നം എ​ൻ​ട്ര​ൻ​സ് പ​രീ​ക്ഷ​യി​ലൂ​ടെ​യാ​ക്ക​ണമെന്ന്
Saturday, April 17, 2021 12:20 AM IST
പെരിന്തൽമണ്ണ: കേ​ര​ള​ത്തി​ലെ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ ഡി​ഗ്രി പ്ര​വേ​ശ​നം പൊ​തു പ്ര​വേ​ശ​ന പ​രീ​ക്ഷ​യി​ലൂ​ടെ ആ​ക്ക​ണ​മെ​ന്ന് അ​ഖി​ലേ​ന്ത്യാ പ്രൈ​വ​റ്റ് സ്കൂ​ൾ അ​സോ​സി​യേ​ഷ​ൻ കേ​ര​ള ചാ​പ്‌​റ്റ​ർ ആ​വ​ശ്യ​പ്പെ​ട്ടു. വി​വി​ധ ബോ​ർ​ഡ്‌​ക​ൾ വ്യ​ത്യ​സ്ഥ രീ​തി​യി​ൽ ന​ട​ത്തു​ന്ന പ്ല​സ് ടു പ​രീ​ക്ഷ​ക​ളു​ടെ മാ​ർ​ക്ക് മാ​ന​ദ​ണ്ഡ​മാ​ക്കു​മ്പോ​ൾ ക​ഴി​വു​ള്ള വി​ദ്യാ​ർ​ഥിക​ൾ​ക്ക്‌ അ​വ​സ​രം കി​ട്ടാ​ത്ത​തും, അ​വ​ഗ​ണ​ന​യും കോ​വി​ഡ് പ​ശ്ചാ​ത്ത​ല​ത്തി​ൽ സം​സ്ഥാ​ന​ത്തി​ന് പു​റ​മെ​യു​ള്ള ഡി​ഗ്രി പ​ഠ​നം പ്ര​യാ​സ​മാ​കു​ക​യും ചെ​യ്യു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് അ​സോ​സി​യേ​ഷ​ൻ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​ത്.
പ്ര​വേ​ശ​ന പ​രീ​ക്ഷ കേ​ന്ദ്ര സ​ർ​വ​ക​ലാ​ശാ​ല മാ​തൃ​ക​യി​ലോ ദേ​ശീ​യ ടെ​സ്റ്റിം​ഗ് ഏ​ജ​ൻ​സി​യെ​യോ എ​ൽ​പ്പി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടു സം​സ്ഥാ​ന പ്ര​വ​ർ​ത്ത​ക സ​മി​തി യോ​ഗം അ​ഖി​ലേ​ന്ത്യാ പ്ര​സി​ഡ​ന്‍റ് സ​യി​ദ് ഷ​മീ​ൽ അ​ഹ​മ്മ​ദ് ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ ഉ​ന്ന​യി​ച്ചു കേ​ന്ദ്ര വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ര​മേ​ഷ് പൊ​ക്രി​യാ​ലി​ന് മെ​മോ​റാ​ണ്ടം ന​ൽ​കി​യ​താ​യി അ​ദ്ദേ​ഹം പ​റ​ഞ്ഞു.
ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ അ​ദ്ദേ​ഹ​ത്തി​ന് വ​ര​വേ​ൽ​പ് ന​ൽ​കി.​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് അ​നു ചാ​ക്കോ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി എം ​അ​ബ്ദു​ൾ നാ​സ​ർ പ്ര​വ​ർ​ത്ത​ന പ​ദ്ധ​തി​ക​ൾ വി​ശ​ദീ​ക​രി​ച്ചു. ഭാ​ര​വാ​ഹി​ക​ളാ​യ സം​സ്ഥാ​ന വ​ർ​ക്കിം​ഗ്‌ ചെ​യ​ർ​മാ​ൻ എ​ൻ രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ഡോ. ​മോ​സ​സ് ഡി​ക്രൂ​സ്, എം ​ജൗ​ഹ​ർ, മു​ഹ​മ്മ​ദ്‌ മാ​ളി​യേ​ക്ക​ൽ, അ​മ​ർ മൊ​യ്‌​തു, ഡോ. ​തോ​മ​സ് നെ​ച്ചു​പ്പാ​ട​ൻ, ല​ത ജേ​ക്ക​ബ്, കെ ​ജ​യ​കു​മാ​ർ, മ​നോ​ജ്‌ സെ​ബാ​സ്റ്റ്യ​ൻ എ​ന്നി​വ​ർ പ്രസംഗിച്ചു.