വ്യ​വ​സാ​യി​യു​ടെ കു​ടും​ബ​ത്തെ വീ​ടി​ന് തീ​വച്ച് കൊ​ല്ലാ​ന്‍ ശ്ര​മി​ച്ച സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി പി​ടി​യി​ല്‍
Saturday, April 17, 2021 12:20 AM IST
നി​ല​മ്പൂ​ര്‍: മ​മ്പാ​ട് വ്യ​വ​സാ​യി​യു​ടെ കു​ടും​ബ​ത്തെ വീ​ടി​ന് തീ​വ​ച്ച് കെ​ല്ലാ​ന്‍ ക്വ​ട്ടേ​ഷ​ന്‍ എ​ടു​ത്ത സം​ഘ​ത്തി​ലെ പ്ര​ധാ​ന പ്ര​തി നി​ല​മ്പൂ​ര്‍ പോ​ലീ​സി​ന്റെ പി​ടി​യി​ലാ​യി. എ​റ​ണാകു​ളം എ​ട​പ്പ​ള്ളി​യി​ല്‍ നി​ന്നാ​ണ് നി​ല​മ്പൂ​ര്‍ ച​ന്ത​ക്കു​ന്ന് സ്വ​ദേ​ശി തെ​ക്ക​ര​ത്തൊ​ടി​ക ഷാ​ബി​ര്‍ റു​ഷ്ദി (30) നെ ​നി​ല​മ്പൂ​ര്‍ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. 2020 ഡി​സം​ബ​ര്‍ 14-ന് ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സം​ഭ​വം ന​ട​ന്ന​ത്.
പ​ത്ത് ല​ക്ഷം രൂ​പ വി​ല​യു​ള്ള ര​ണ്ട് കാ​റു​ക​ളാ​ണ് ക​ത്തി ന​ശി​ച്ച​ത്. ത​ല നാ​രി​ഴ​യ്ക്ക് മ​മ്പാ​ട് സ്വ​ദേ​ശി​യും വ്യ​വ​സാ​യി​യു​മാ​യ എ.​കെ. സി​ദ്ധീ​ഖും കു​ടും​ബ​വും വ​ന്‍ ദു​ര​ന്ത​ത്തി​ല്‍ നി​ന്ന് ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. നി​ര​വ​ധി കേ​സി​ലെ പ്ര​തി​യും ഗു​ണ്ടാ​സം​ഘ​ത്തി​ലെ അം​ഗ​വു​മാ​ണ് അ​റ​സ്റ്റി​ലാ​യ ഷാ​ബി​ര്‍ റു​ഷ്ദ്. സം​ഭ​വ​ത്തി​ന് ശേ​ഷം എ​റ​ണാ​കു​ളം, ബം​ഗ​ളൂ​രു കേ​ന്ദ്രീ​ക​രി​ച്ച് ഗു​ണ്ടാ​പ്ര​വ​ര്‍​ത്ത​നം ന​ട​ത്തി വ​രി​ക​യാ​യി​രു​ന്ന പ്ര​തി പോ​ലീ​സ് നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ക്വ​ട്ടേ​ഷ​ന്‍ കൊ​ടു​ത്തെ​ന്ന് ആ​രോ​പ​ണ​മു​ള്ള റീ​ഗ​ള്‍ എ​സ്റ്റേ​റ്റ് ഉ​ട​മ മു​രു​ഗേ​ഷ് ന​രേ​ന്ദ്ര​ന്‍, കൂ​ട്ടു പ്ര​തി​ക​ളാ​യ ജ​യ മു​രു​കേ​ശ,് ഇ​വ​രു​ടെ മ​ക​ന്‍ കേ​ശ​വ് മു​രു​കേ​ഷ്, മാ​നേ​ജ​ര്‍ അ​നി​ല്‍ പ്ര​സാ​ദ് തു​ട​ങ്ങി​യ​വ​ര്‍ ഹൈ​ക്കോ​ട​തി​യി​ല്‍ നി​ന്ന് മു​ന്‍​കൂ​ര്‍ ജാ​മ്യം എ​ടു​ത്ത ശേ​ഷം അ​ടു​ത്തി​ടെ നി​ല​മ്പൂ​ര്‍ പോ​ലീ​സി​ല്‍ കീ​ഴ​ട​ങ്ങി​യി​രു​ന്നു.
പ്ര​തി​ക​ളെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി. നി​ല​മ്പൂ​ര്‍ സി.​ഐ. എം.​എ​സ.് ഫൈ​സ​ല്‍, എ​സ്.​ഐ. മാ​രാ​യ കെ.​എ​സ്. സൂ​ര​ജ്, എം. ​അ​സൈ​നാ​ര്‍, സീ​നി​യ​ര്‍ സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ ഷീ​ബ, സി​വി​ല്‍ പോ​ലീ​സ് ഓ​ഫീ​സ​ര്‍ രാ​ജേ​ഷ് ചെ​ഞ്ചി​ലി​യ​ന്‍ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി​യ​ത്. ഈ ​കേ​സി​ല്‍ ര​ണ്ട് പ്ര​തി​ക​ളെ കൂ​ടി പി​ടി​കൂ​ടാ​നു​ണ്ട്.