വി​ഷു​ക്കൈ​നീ​ട്ട​വുമാ​യി വാ​ർ​ഡ് അം​ഗം
Friday, April 16, 2021 12:56 AM IST
എ​ട​പ്പാ​ൾ: ആ​ദ്യ​മാ​യി ല​ഭി​ച്ച ഓ​ണ​റേ​റി​യം വാ​ർ​ഡി​ലെ മു​തി​ർ​ന്ന​വ​ർ​ക്കു വി​ഷു​ക്കൈ​നീ​ട്ടം ന​ൽ​കി കാ​ല​ടി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡ് അം​ഗം ബ​ഷീ​ർ തു​റ​യാ​റ്റി​ൽ. വി​ഷു​ദി​ന​ത്തി​ൽ രാ​വി​ലെ ആ​റു മ​ണി​യോ​ടെ വി​ഷു​ക്കൈ​നീ​ട്ട​വു​മാ​യി പു​റ​പ്പെ​ട്ട ബ​ഷീ​ർ 150 ഓ​ളം പേ​ർ​ക്ക് കൈ​നീ​ട്ടം ന​ൽ​കി.
അ​വി​ചാ​രി​ത​മാ​യി വീ​ടു​ക​ളി​ൽ കൈ​നീ​ട്ട​വു​മാ​യി പ​ഞ്ചാ​യ​ത്ത് അം​ഗം എ​ത്തി​യ​ത് പ​ല​ലെ​യും അ​ത്ഭു​ത​പ്പെ​ടു​ത്തി. ചി​ല വീ​ട്ടു​കാ​ർ അ​ദ്ദേ​ഹ​ത്തി​നു കൈ​നീ​ട്ടം ന​ൽ​കാ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും അ​ടു​ത്ത ത​വ​ണ വ​ന്നു വാ​ങ്ങാ​മെ​ന്ന ഉ​റ​പ്പു ന​ൽ​കി അ​ദ്ദേ​ഹം മ​ട​ങ്ങു​ക​യാ​യി​രു​ന്നു. വ​ർ​ഷ​ങ്ങ​ളാ​യി ചാ​രി​റ്റി പ്ര​വ​ർ​ത്ത​ന മേ​ഖ​ല​യി​ലു​ള്ള പെ​യി​ന്‍റിം​ഗ് തൊ​ഴി​ലാ​ളി​യാ​യ ബ​ഷീ​ർ ഒ​ട്ട​ന​വ​ധി പേ​ർ​ക്ക് സ്വ​ന്തം നി​ല​യി​ൽ ചി​കി​ത്സാ സൗ​ക​ര്യ​ങ്ങ​ളും മ​രു​ന്നും ഭ​ക്ഷ​ണ​വും എ​ത്തി​ച്ചു ന​ൽ​കു​ന്നു​ണ്ട്. ന
ാ​ട്ടു​കാ​ർ ത​ന്നോ​ട് കാ​ണി​ച്ച സ്നേ​ഹ​ത്തി​നു സ​മ്മാ​ന​മാ​യാ​ണ് വി​ഷു​ദി​ന​ത്തി​ൽ കൈ ​നീ​ട്ട​വു​മാ​യി വീ​ടു​ക​ളി​ലെ​ത്തി​യ​തെ​ന്നും ജീ​വി​ത പ്ര​യാ​സ​മ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും പാ​വ​ങ്ങ​ൾ​ക്കും സ​ഹാ​യ​ങ്ങ​ൾ തു​ട​ർ​ച്ച​യാ​യി ല​ഭ്യ​മാ​ക്കാ​ൻ പ​ദ്ധ​തി​ക​ൾ വാ​ർ​ഡി​ൽ ന​ട​പ്പാ​ക്കാ​ൻ ശ്ര​മി​ക്കു​മെ​ന്നും ബ​ഷീ​ർ തു​റ​യാ​റ്റി​ൽ പ​റ​ഞ്ഞു.