പെരിന്തൽമണ്ണയിൽ അ​ഗ്നി​ശ​മ​ന​സേ​നാ ദി​നം ആ​ച​രി​ച്ചു
Friday, April 16, 2021 12:55 AM IST
പെ​രി​ന്ത​ൽ​മ​ണ്ണ: ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ലേ​ർ​പ്പെ​ട്ടു ജീ​വ​ൻ വെ​ടി​ഞ്ഞ ധീ​ര​രാ​യ അ​ഗ്നി​ശ​മ​ന സേ​നാം​ഗ​ങ്ങ​ളെ അ​ഗ്നി​ശ​മ​ന​സേ​ന ദി​ന​ത്തി​ൽ സ്മ​രി​ച്ചു. 1944 ഏ​പ്രി​ൽ 14 ന് ​മും​ബൈ തു​റ​മു​ഖ​ത്ത് ന​ങ്കൂ​ര​മി​ട്ട ക​പ്പ​ലി​ൽ വ​ൻ സ്ഫോ​ട​ന​ത്തോ​ടെ തീ​പി​ടി​ത്ത​മു​ണ്ടാ​വു​ക​യും സ്ഫോ​ട​ക​വ​സ്തു​ക്ക​ൾ ക​യ​റ്റി​യി​രു​ന്ന ക​പ്പ​ലി​ലെ തീ​പി​ടി​ത്ത​ത്തി​ലും തു​ട​ർ​ന്നു​ണ്ടാ​യ സ്ഫോ​ട​ന​ത്തി​ലും ഒ​ട്ടേ​റെ പേ​ർ മ​രി​ക്കു​ക​യും ചെ​യ്തി​രു​ന്നു. ക​പ്പ​ലി​ലെ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​ടെ 59 സേ​നാം​ഗ​ങ്ങ​ളു​ടെ ജീ​വ​ൻ ബ​ലി​യ​ർ​പ്പി​ക്ക​പ്പെ​ട്ടു. നി​ര​വ​ധി പേ​ർ​ക്ക് അം​ഗ​വൈ​ക​ല്യ​വും സം​ഭ​വി​ച്ചു. ഈ ​സം​ഭ​വ​ത്തെ അ​നു​സ്മ​രി​ച്ചാ​ണ് എ​ല്ലാ വ​ർ​ഷ​വും ഏ​പ്രി​ൽ 14ന് ​രാ​ജ്യ​മൊ​ട്ടു​ക്കും അ​ഗ്നി​ശ​മ​ന​സേ​നാ ദി​ന​മാ​യി ആ​ച​രി​ക്കു​ന്ന​ത്.
പെ​രി​ന്ത​ൽ​മ​ണ്ണ​യി​ൽ ന​ട​ത്തി​യ ദി​നാ​ച​ര​ണ​ത്തി​ന് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​ബാ​ബു​രാ​ജ് പ​താ​ക ഉ​യ​ർ​ത്തി​യ​തോ​ടെ തു​ട​ക്ക​മാ​യി. പെ​രി​ന്ത​ൽ​മ​ണ്ണ നി​ല​യ​ത്തി​ലെ വാ​ഹ​ന​ങ്ങ​ളും ജീ​വ​ന​ക്കാ​രും സി​വി​ൽ വോ​ള​ണ്ടി​യ​ർ​മാ​രു​മ​ട​ക്കം ചേ​ർ​ന്ന് വി​ളം​ബ​ര ജാ​ഥ​യും ന​ട​ത്തി.
ജാ​ഥ​യ്ക്ക് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ നേ​തൃ​ത്വം ന​ൽ​കി. അ​സി​സ്റ്റ​ന്‍റ് സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ സി. ​സു​കു​മാ​ര​ൻ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റ​സ്ക്യൂ ഓ​ഫീ​സ​ർ വി.​അ​ബ്ദു​ൾ സ​ലീം, സി​വി​ൽ ഡി​ഫ​ൻ​സ് വാ​ർ​ഡ​ൻ ഹാ​രീ​സ്, ഷ​ഫീ​ഖ് അ​മ​മി​നി​ക്കാ​ട് എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​ർ പ​ങ്കെ​ടു​ത്ത​ത്.
നിലന്പൂരിൽ
നി​ല​ന്പൂ​ർ: നി​ല​ന്പൂ​ർ അ​ഗ്നി​ര​ക്ഷാ സേ​ന​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ദേ​ശീ​യ ഫ​യ​ർ സ​ർ​വീ​സ് ദി​നാ​ച​ര​ണം സം​ഘ​ടി​പ്പി​ച്ചു. ദി​ന​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ഫ​യ​ർ സ​ർ​വീ​സ് വാ​ഹ​ന​ങ്ങ​ളും സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രെ​യും അ​ണി​നി​ര​ത്തി റോ​ഡ്ഷോ സം​ഘ​ടി​പ്പി​ച്ചു.
ദി​നാ​ചാ​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പൊ​തു​ജ​ന​ങ്ങ​ൾ​ക്ക് അ​വ​ബോ​ധം ന​ൽ​കു​ന്ന​തി​നു ദു​ര​ന്ത നി​വാ​ര​ണ ല​ഖു​ലേ​ഖ വി​ത​ര​ണം ചെ​യ്തു. ഒ​രാ​ഴ്ച നീ​ണ്ടു നി​ൽ​ക്കു​ന്ന വി​വി​ധ പ​രി​പാ​ടി​ക​ൾ ആ​സൂ​ത്ര​ണം ചെ​യ്തി​ട്ടു​ണ്ട്. കെ​ട്ടി​ട​ങ്ങ​ളി​ലെ സു​ര​ക്ഷാ പ​രി​ശോ​ധ​ന​ക​ൾ, അ​പ​ക​ട മേ​ഖ​ല​ക​ളി​ലെ ദു​ര​ന്ത ല​ഘൂ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ എ​ന്നി​വ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പാ​ലി​ച്ചു ന​ട​ത്തും.
സ്റ്റേ​ഷ​ൻ ഓ​ഫീ​സ​ർ എം. ​അ​ബ്ദു​ൾ ഗ​ഫൂ​ർ, സീ​നി​യ​ർ ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ കെ. ​യൂ​സ​ഫ​ലി, ഫ​യ​ർ ആ​ൻ​ഡ് റെ​സ്ക്യൂ ഓ​ഫീ​സ​ർ​മാ​രാ​യ ഇ.​എം. ഷി​ൻ​റു, എം.​വി. അ​നൂ​പ്, എ.​എ​സ്. പ്ര​ദീ​പ്, വൈ.​പി. ഷ​റ​ഫു​ദീ​ൻ, സി​വി​ൽ ഡി​ഫ​ൻ​സ് വോ​ള​ണ്ടി​യ​ർ​മാ​രാ​യ ബി​ബി​ൻ പോ​ൾ, ഷം​സു​ദീ​ൻ കൊ​ള​ക്കാ​ട​ൻ, കെ. ​അ​ബ്ദു​സ​ലാം എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണ് ദി​നാ​ചാ​ര​ണം സം​ഘ​ടി​പ്പി​ച്ച​ത്.