മ​ല​യോ​ര മേ​ഖ​ല​യി​ൽ പ​ര​ക്കെ നാ​ശ​ം
Friday, April 16, 2021 12:55 AM IST
ക​രു​വാ​ര​കു​ണ്ട്: മ​ല​യോ​ര മേ​ഖ​ല​യി​ൽ ദി​വ​സ​വും അ​നു​ഭ​വ​പ്പെ​ടു​ന്ന വേ​ന​ൽ മ​ഴ​യും ഇ​ടി​മി​ന്ന​ലും ജ​ന​ങ്ങ​ളെ ഭീ​തി​യി​ലാ​ക്കു​ന്നു. ക​ഴി​ഞ്ഞ ദി​വ​സം ക​രു​വാ​ര​കു​ണ്ട് അ​ങ്ങാ​ടി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ചെ​റു​ന്പ് ഇ​ക്കോ വി​ല്ലേ​ജി​ന്‍റെ സ്റ്റോ​ക്ക് റൂം ​ഇ​ടി​മി​ന്ന​ലി​ൽ ക​ത്തി ന​ശി​ച്ചു.
കു​ട്ടി​ക​ളു​ടെ പാ​ർ​ക്കി​ന​ടു​ത്ത ഷ​ട്ട​ർ റൂ​മി​ലാ​ണ് തീ​പി​ടി​ത്ത​മു​ണ്ടാ​യ​ത്. പ​തി​നാ​യി​ര​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ടാ​യ​താ​യി വി​ല​യി​രു​ത്തു​ന്നു. ക​രു​വാ​ര​കു​ണ്ട് അ​ൽ​ഫോ​ൻ​സ് ഗി​രി​യി​ൽ മ​ഴ​യോ​ടൊ​പ്പം വീ​ശി​യ​ടി​ച്ച കാ​റ്റി​ൽ പ​ല​യി​ട​ത്തും ക​ന​ത്ത നാ​ശ​ന​ഷ്ട​മു​ണ്ടാ​യി​ട്ടു​ണ്ട്. പ​ന്ത​ക്ക​ൽ ബേ​ബി​യു​ടെ തെ​ങ്ങ് അ​ട​ക്ക​മു​ള്ള കാ​ർ​ഷി​ക വി​ള​ക​ൾ കാ​റ്റി​ൽ നി​ലം പ​തി​ച്ചു. പ്ര​ദേ​ശ​ത്ത് ആ​യി​ര​ക്ക​ണ​ക്കി​ന് വാ​ഴ​ക​ളും കാ​റ്റി​ൽ നി​ലം​പൊ​ത്തി. ഇ​ടി​മി​ന്ന​ലി​ൽ നി​ര​വ​ധി പേ​രു​ടെ വൈ​ദ്യു​തി ഉ​പ​ക​ര​ണ​ങ്ങ​ൾ ക​ത്തി​ന​ശി​ക്കു​ക​യും ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്തു. ചി​ല ദി​വ​സ​ങ്ങ​ളി​ൽ തു​ലാ​വ​ർ​ഷ​ത്തെ വെ​ല്ലു​ന്ന മ​ഴ​യാ​ണ് ക​രു​വാ​ര​കു​ണ്ട് മേ​ഖ​ല​യി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വൈ​കു​ന്നേ​ര​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ടു​ന്ന ഇ​ടി​മി​ന്ന​ലി​ന്‍റെ് സ​മ​യ​ത്ത് തു​റ​സാ​യ സ്ഥ​ല​ങ്ങ​ളി​ൽ ജ​ന​ങ്ങ​ൾ നി​ൽ​ക്ക​രു​തെ​ന്നും മു​ൻ ക​രു​ത​ൽ എ​ടു​ക്ക​ണ​മെ​ന്നും അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കി​യി​ട്ടു​ണ്ട്.