മ​ല​പ്പു​റ​ത്തു 744 പേ​ർ​ക്ക് കോ​വി​ഡ്
Friday, April 16, 2021 12:55 AM IST
മ​ല​പ്പു​റം: ജി​ല്ല​യി​ൽ ഇ​ന്ന​ലെ ആ​രോ​ഗ്യ​മേ​ഖ​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ഒ​രാ​ൾ​ക്കു​ൾ​പ്പെ​ടെ 744 പേ​ർ​ക്ക് കോ​വി​ഡ്- 19 സ്ഥി​രീ​ക​രി​ച്ച​താ​യി ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ. ​കെ. സ​ക്കീ​ന അ​റി​യി​ച്ചു. നേ​രി​ട്ടു​ള്ള സ​ന്പ​ർ​ക്ക​ത്തി​ലൂ​ടെ 693 പേ​ർ​ക്കും ഉ​റ​വി​ട​മ​റി​യാ​തെ 27 പേ​ർ​ക്കു​മാ​ണ് വൈ​റ​സ്ബാ​ധ​യു​ണ്ടാ​യ​ത്.
കൂ​ടാ​തെ ഇ​ത​ര സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു ജി​ല്ല​യി​ലെ​ത്തി​യ 23 പേ​ർ​ക്കും ഇ​ന്ന​ലെ രോ​ഗം ബാ​ധി​ച്ചി​ട്ടു​ണ്ട്. ഇ​തു​വ​രെ 623 പേ​രാ​ണ് കോ​വി​ഡ് ബാ​ധി​ത​രാ​യി ജി​ല്ല​യി​ൽ മ​രി​ച്ച​ത്. അ​തേ​സ​മ​യം 264 പേ​ർ കൂ​ടി ഇ​ന്ന​ലെ രോ​ഗ​മു​ക്ത​രാ​യ​തോ​ടെ ഇ​തു​വ​രെ കോ​വി​ഡ് മു​ക്ത​രാ​യ​വ​രു​ടെ എ​ണ്ണം 1,24,617 ആ​യി. 21,090 പേ​രാ​ണ് ഇ​പ്പോ​ൾ ജി​ല്ല​യി​ൽ നി​രീ​ക്ഷ​ണ​ത്തി​ലു​ള്ള​ത്. 4,562 പേ​ർ വി​വി​ധ ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളി​ലാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്. കോ​വി​ഡ് പ്ര​ത്യേ​ക ചി​കി​ത്സാ കേ​ന്ദ്ര​ങ്ങ​ളാ​യ ആ​ശു​പ​ത്രി​ക​ളി​ൽ 197 പേ​രും വി​വി​ധ കോ​വി​ഡ് ഫ​സ്റ്റ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ൽ 127 പേ​രും 101 പേ​ർ കോ​വി​ഡ് സെ​ക്ക​ൻ​ഡ് ലൈ​ൻ ട്രീ​റ്റ്മെ​ന്‍റ് സെ​ന്‍റ​റു​ക​ളി​ലു​മാ​ണ്. ശേ​ഷി​ക്കു​ന്ന​വ​ർ വീ​ടു​ക​ളി​ലും മ​റ്റു​മാ​യി നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ക​യാ​ണ്.
ക​ണ്‍​ട്രോ​ൾ സെ​ൽ ന​ന്പ​റു​ക​ൾ: 0483 2737858, 2737857, 2733251, 2733252, 2733253.